

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ശനിയാഴ്ച പവന് 880 രൂപ വര്‍ധിച്ചിരുന്നു. സ്വര്‍ണവില 1,03,560 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഡിസംബര്‍ 23ന് പവന്‍ വില ആദ്യമായി ഒരു ലക്ഷം രൂപയെന്ന നാഴികക്കല്ല് പിന്നിട്ടിരുന്നു. 18 കാരറ്റിന് ഗ്രാമിന് 10,640 രൂപയും 14 കാരറ്റിന് 8,290 രൂപയും ഒമ്പത് കാരറ്റിന് 5,345 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 260 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ഡിസംബർ അവസാന വാരത്തിൽ അന്താരാഷ്ട്ര വിപണിയിൽ സ്വർണവില സർവകാല റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്. രാജ്യാന്തര വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 4,500 ഡോളറിന് മുകളിലാണ് വ്യാപാരം നടത്തുന്നത്. ഈ വർഷം മാത്രം സ്വർണവിലയിൽ ഏകദേശം 70 ശതമാനത്തോളം വർധനവുണ്ടായി എന്നത് നിക്ഷേപകരെ അത്ഭുതപ്പെടുത്തുന്നു.
അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്കുകളിൽ വരുത്തിയ കുറവും ആഗോളതലത്തിലുള്ള ഭൗമരാഷ്ട്രീയ സംഘർഷങ്ങളുമാണ് സ്വർണത്തെ സുരക്ഷിത നിക്ഷേപമായി കാണാൻ നിക്ഷേപകരെ പ്രേരിപ്പിക്കുന്നത്. ഡോളർ സൂചികയിലുണ്ടായ നേരിയ ഇടിവും സ്വർണത്തിന് കരുത്തേകി. വരും വർഷത്തിലും സ്വർണവില ഔൺസിന് 5,000 ഡോളർ വരെ ഉയർന്നേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. അന്താരാഷ്ട്ര വിപണിയിലെ ഈ കുതിച്ചുചാട്ടം കേരളം ഉൾപ്പെടെയുള്ള പ്രാദേശിക വിപണികളിലും സ്വർണവില റെക്കോർഡ് നിലവാരത്തിൽ എത്തിച്ചിരിക്കുകയാണ്.
ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് 1,12,157 രൂപയെങ്കിലുമാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകും, ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.