

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് ഇടിവ്. ഗ്രാമിന് 55 രൂപ കുറഞ്ഞ് 14,395 രൂപയും പവന് 440 രൂപ കുറഞ്ഞ് 1,15,160 രൂപയുമായി. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 45 രൂപ കുറഞ്ഞ് 11,830 രൂപയും 14 കാരറ്റിന് ഗ്രാമിന് 35 രൂപ കുറഞ്ഞ് 9,210 രൂപയിലുമെത്തി. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 20 രൂപ കുറഞ്ഞ് 5,940 രൂപയിലെത്തി. വെളളി വില ഗ്രാമിന് 285 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
അന്താരാഷ്ട്ര വിപണിയിൽ ഇന്ന് സ്വർണവിലയിൽ നേരിയ മുന്നേറ്റം രേഖപ്പെടുത്തി. ആഗോള വിപണിയിൽ ട്രോയ് ഔൺസിന് 4,541 യു.എസ് ഡോളർ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. അമേരിക്കയും ഇറാനും തമ്മിലുള്ള താൽക്കാലിക വെടിനിർത്തൽ നീട്ടിയേക്കുമെന്ന ശുഭസൂചനകളാണ് വിപണിയിൽ പ്രതിഫലിച്ചത്.
എങ്കിലും, ആഗോളതലത്തിലെ ഉയർന്ന പണപ്പെരുപ്പ നിരക്കുകളും യു.എസ് ഫെഡറൽ റിസർവ് പലിശനിരക്കുകൾ ഉടൻ കുറയ്ക്കില്ലെന്ന സൂചനകളും സ്വർണ്ണത്തിന്റെ പ്രതിമാസ നേട്ടത്തെ ചെറിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിനുള്ള ഡിമാൻഡ് വിപണിയിൽ ഇപ്പോഴും ശക്തമായി തുടരുകയാണ്. ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങളും വരും ദിവസങ്ങളിൽ സ്വർണ്ണവിലയെ സ്വാധീനിക്കാൻ സാധ്യതയുണ്ട്.
ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് 1,24,714 രൂപയാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്നതിനാല്‍, ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine