

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 11,185 രൂപയും പവന് 89,480 രൂപയുമാണ് വില. ഇന്നലെ പവന് 400 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. വെള്ളിവില 157 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 9,195 രൂപയാണ്. 14 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 7,160 രൂപ.
അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണ വില ഔൺസിന് ഏകദേശം 4,000 ഡോളറിന് അടുത്താണ് വ്യാപാരം ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി സ്വർണ്ണവിലയിൽ നേരിയ ചാഞ്ചാട്ടം അനുഭവപ്പെടുന്നുണ്ട്. പലിശ നിരക്കുകളെക്കുറിച്ചുള്ള അമേരിക്കൻ ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിന്റെ അഭിപ്രായങ്ങളും, യുഎസ് ഡോളറിന്റെ ശക്തിയും, ആഗോളതലത്തിലുള്ള വ്യാപാരബന്ധങ്ങളിലെ മാറ്റങ്ങളും സ്വർണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്.
ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ കുറഞ്ഞത് 95,800 രൂപയെങ്കിലും വേണ്ടി വരും. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും ജി.എസ്.ടിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജുകളും ചേര്‍ത്തുള്ള തുകയാണിത്. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് വിലയിലും മാറ്റമുണ്ടാകുമെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്.