വിപണിയിൽ ആശ്വാസം, സ്വർണവിലയിൽ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് ₹1,720

18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 175 രൂപ കുറഞ്ഞ് 11,410 രൂപയും 9 കാരറ്റിന് 90 രൂപ കുറഞ്ഞ് 5,730 രൂപയുമാണ്
gold ornament
Published on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഗ്രാമിന് 215 രൂപയും പവന് 1,720 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 13,885 രൂപയും പവന് 1,11,080 രൂപയുമായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 175 രൂപ കുറഞ്ഞ് 11,410 രൂപയും 9 കാരറ്റിന് 90 രൂപ കുറഞ്ഞ് 5,730 രൂപയുമാണ്. വെള്ളിവില ഗ്രാമിന് 260 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

അന്താരാഷ്ട്ര വിപണി

ആഗോള വിപണിയിൽ സ്വർണം ഔൺസിന് 4,800 ഡോളർ നിലവാരത്തിന് താഴെയാണ് വ്യാപാരം നടക്കുന്നത്. യുഎസ്-ഇറാൻ വെടിനിർത്തൽ ചർച്ചകളുടെ ദിശയെക്കുറിച്ച് നിക്ഷേപകര്‍ ജാഗ്രത പാലിക്കുകയാണ്. യു.എസ്-ഇറാന്‍ യുദ്ധം തുടങ്ങിയ ശേഷം സ്വര്‍ണത്തില്‍ 10 ശതമാനത്തിലേറെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്ന് വൈകിട്ട് പുറത്തിറങ്ങുന്ന യുഎസ് പണപ്പെരുപ്പ റിപ്പോർട്ട് ഫെഡ് റിസര്‍വിന്റെ പലിശ നിരക്കിനെക്കുറിച്ചുള്ള സൂചനകള്‍ നല്‍കുമെന്നാണ് കരുതുന്നത്. പണപ്പെരുപ്പത്തെ നേരിടാൻ പലിശ നിരക്ക് വർദ്ധന ആവശ്യമാണെന്ന നിലപാടുകള്‍ ശക്തമാണ്. ഇതും സ്വര്‍ണവിലയില്‍ വരും ദിവസങ്ങളില്‍ നിര്‍ണായകമാകുമെന്നാണ് കരുതുന്നത്.

ആഭരണം വാങ്ങാന്‍

വിപണി വിലക്കൊപ്പം (22 കാരറ്റ്) ചുരുങ്ങിയത് 5% നിരക്കില്‍ പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മേല്‍ ഈടാക്കുന്ന ജി.എസ്.ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് (45 രൂപ), അതിന്മേല്‍ ഈടാക്കുന്ന 18 ശതമാനം ജി.എസ്.ടി എന്നിവയും ചേര്‍ത്ത് ഒരു പവന്‍ ആഭരണം വാങ്ങുന്നതിന് 1,14,466 രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടി വരും. ആഭരണത്തിന്റെ ഡിസൈനില്‍ വരുന്ന മാറ്റമനുസരിച്ച് പണിക്കൂലിയില്‍ വ്യത്യാസം ഉണ്ടാകും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com