സ്വര്‍ണവിലയില്‍ ഉച്ചക്ക് വീണ്ടും മാറ്റം, ഇന്ന് പവന് കുറഞ്ഞത് ₹ 1,800, സ്വര്‍ണം ഇറക്കത്തിലാണോ?

18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 120 രൂപ കുറഞ്ഞ് 9,110 രൂപയിലെത്തി
Gold Ornaments
gold merchantsImage courtesy : AdobeStocks
Published on

രാവിലെ പവന് 600 രൂപ കുറഞ്ഞ സ്വര്‍ണവില ഉച്ചക്ക് ശേഷം വീണ്ടും കുറഞ്ഞു. ഗ്രാമിന് 150 രൂപ കുറഞ്ഞ് 11,075 രൂപയിലെത്തി. പവന് 1200 രൂപ കുറഞ്ഞ് 88,600 രൂപയിലെത്തി. കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 120 രൂപ കുറഞ്ഞ് 9,110 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7,100 രൂപയും 9 കാരറ്റിന് 4,600 രൂപയുമാണ് വില. വെള്ളി വിലയില്‍ മാറ്റമില്ല, ഗ്രാമിന് 155 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഇനിയും കുറയാന്‍ സാധ്യത

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില താഴേക്ക് വരുന്നതാണ് സംസ്ഥാനത്തും വിലയില്‍ പ്രതിഫലിക്കുന്നത്. . കഴിഞ്ഞ ദിവസങ്ങളില്‍ 4,300 ഡോളര്‍ കടന്ന് കുതിച്ച സ്വര്‍ണം ഇന്ന് ഔണ്‍സിന് 3,907 ഡോളറിലേക്ക് എത്തിയിരിക്കുകയാണ്. അമേരിക്ക-ചൈന വ്യാപാര കരാര്‍ വരുമെന്ന പ്രതീക്ഷ സ്വര്‍ണ ഡിമാന്‍ഡ് കുറയ്ക്കാന്‍ ഇടയാക്കിയതായാണ് കരുതുന്നത്. സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നവര്‍ തിരികെ ഓഹരി വിപണിയിലേക്ക് മടങ്ങുന്നത് സ്വര്‍ണ വിലയില്‍ കുറവുണ്ടാക്കും.

ആഭരണ വില

കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും നികുതിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജും ചേര്‍ത്താല്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ 95,874 രൂപ നല്‍കേണ്ടതായി വരും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലി വ്യത്യാസപ്പെടുന്നതിനാല്‍ വിലയിലും മാറ്റങ്ങളുണ്ടാകുമെന്ന കാര്യം ശ്രദ്ധിക്കുക.

Kerala gold price update noon 22 october 2025.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com