gold jewellery
Image courtesy: Canva

റെക്കോർഡ് കയറ്റത്തിന് പിന്നാലെ ഇടിവ്; ഉച്ചയ്ക്ക് ശേഷം സ്വർണത്തിന് 1,880 രൂപ കുറഞ്ഞു, പുതിയ നിരക്കുകൾ അറിയാം

18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 11,835 രൂപയും 14 കാരറ്റിന് ഗ്രാമിന് 9,215 രൂപയുമാണ് വില
Published on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഉച്ചക്ക് ശേഷം കുറവ്. രാവിലെ പവന് 3,960 രൂപ വര്‍ധിച്ചുവെങ്കില്‍, ഉച്ചക്ക് ശേഷം പവന് 1,880 രൂപ കുറഞ്ഞു. ഗ്രാമിന് 14,405 രൂപയും പവന് 1,15,240 രൂപയുമാണ് ഉച്ചക്ക് ശേഷമുളള വില. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔൺസിന് 4,913 ഡോളറായി കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. രാവിലെ സ്വര്‍ണം സംസ്ഥാനത്ത് പവന് 1,17,120 രൂപയെന്ന സര്‍വകാല റെക്കോഡില്‍ എത്തിയിരുന്നു.

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 195 രൂപ കുറഞ്ഞ് 11,835 രൂപയും 14 കാരറ്റിന് ഗ്രാമിന് 150 രൂപ കുറഞ്ഞ് 9,215 രൂപയുമാണ്. വെള്ളിയുടെ വ്യാപാരം ഗ്രാമിന് 340 രൂപയിലാണ് പുരോഗമിക്കുന്നത്.

ആഭരണം വാങ്ങാന്‍

സ്വര്‍ണ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 1,24,800 രൂപയെങ്കിലും നല്‍കിയാലാണ് ഒരു പവന്‍ ആഭരണം കടയില്‍ നിന്ന് വാങ്ങാനാകുക. ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകും.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com