

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഉച്ചയ്ക്ക് ശേഷം വീണ്ടും ഇടിവ്. ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞു. ഇതോടെ ഗ്രാമിന് 14,930 രൂപയും പവന് 119,440 രൂപയുമായി.
18 കാരറ്റിന് 50 രൂപ കുറഞ്ഞ് 12,265 രൂപയും 14 കാരറ്റിന് 40 രൂപ കുറഞ്ഞ് 9,550 രൂപയുമായി. ഒമ്പത് കാരറ്റിന് ഗ്രാമിന് 20 രൂപ കുറഞ്ഞ് 6,160 രൂപയിലാണ് വ്യാപാരം.
ഇന്ന് രാവിലെ ഗ്രാമിന് 90 രൂപയും പവന് 720 രൂപയും കുറഞ്ഞായിരുന്നു വ്യാപാരം ആരംഭിച്ചത്. പുതിയ കുറവോടെ ഇന്ന് ഒറ്റ ദിവസം പവന്‍ വിലയിലുണ്ടായത് 1,200 രൂപയുടെ ഇടിവ്.
അന്താരാഷ്ട്രതലത്തില്‍ ഔണ്‍സ് വിലയില്‍ 40 ഡോളറിന്റെ കുറവ് വന്നിട്ടുണ്ട്. ഇതിനൊപ്പം രൂപയും കരുത്താര്‍ജിച്ചിട്ടുണ്ട്. ഇന്നലെ 92.59 വരെ പോയ രൂപ ഇന്ന് 91. 60ലേക്ക് എത്തിയിട്ടുണ്ട്. ഇതും വില കുറയാന്‍ കാരണമായി.
അതേസമയം, ആഗോളരാഷ്ട്രീയ സാഹചര്യങ്ങള്‍ മോശമായി തുടരുന്നത് സ്വര്‍ണത്തിന്റെ വില വീണ്ടും ഉയര്‍ത്താനുള്ള സാധ്യതകളുണ്ടെന്നാണ് നിരീക്ഷണങ്ങള്‍. അമേരിക്കയിലെ തൊഴിലില്ലായ്മക്കണക്കുകള്‍ ഉടന്‍ പുറത്തു വരുന്നതും വിലയെ സ്വാധീനിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine