

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല, ഗ്രാമിന് 14,120 രൂപയിലും പവന് 1,12,960 രൂപയിലുമാണ് വ്യാപാരം. ഇന്നലെ രണ്ട് തവണ വില മാറിയിരുന്നു. രാവിലെ ഗ്രാമിന് 130 രൂപ താഴ്ന്ന വ്യാപാരം ആരംഭിച്ച സ്വര്‍ണം വൈകിട്ടോടെ തിരിച്ചു കയറി. ഗ്രാമിന് 100 രൂപ വര്‍ധിച്ചു.
ഇന്ന് 18 കാരറ്റിന് ഗ്രാമിന് 11,605 രൂപയും 14 കാരറ്റിന് ഗ്രാമിന് 9,035 രൂപയുമാണ് വില. ഒമ്പത് ഗ്രാമിന് 5,825 രൂപ. വെള്ളി വില ഗ്രാമിന് മാറ്റമില്ലാതെ 260 രൂപയില്‍ തുടരുന്നു.
ഏപ്രിലിലെ ഏറ്റവും മോശം ആഴ്ചകളിലൊന്നിനാണ് ഇന്ത്യയിലെ സ്വര്‍ണ, വെള്ളി വിപണികള്‍ സാക്ഷ്യം വഹിച്ചത്. ഏപ്രില്‍ 20 മുതല്‍ ഏപ്രില്‍ 24 വരെയുള്ള കാലയളവില്‍ എംസിഎക്‌സ് (MCX) സ്വര്‍ണ വിലയില്‍ ഏകദേശം 400 രൂപയുടെ കുറവും, വെള്ളി വിലയില്‍ ഏകദേശം 4 ശതമാനത്തോളം ഇടിവും രേഖപ്പെടുത്തി.
കഴിഞ്ഞ നാല് ആഴ്ചകളായി വിലയില്‍ ഉണ്ടായ വലിയ വര്‍ധയ്ക്ക് ശേഷം, ആഗോള പ്രവണതകളും മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷാവസ്ഥയും കാരണമാണ് ഈ ആഴ്ചയില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില താഴേക്ക് പോയത്. വരാനിരിക്കുന്ന ആഴ്ചയില്‍, അനുകൂല സാഹചര്യങ്ങളാണെങ്കില്‍ എംസിഎക്‌സ് സ്വര്‍ണ വില 143,000 രൂപയ്ക്കും 158,000 രൂപയ്ക്കും ഇടയിലും, വെള്ളി വില 2,30,000 രൂപയ്ക്കും 2,65,000 രൂപയ്ക്കും ഇടയിലും വ്യാപാരം നടക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തലുകള്‍.
ഇന്നലെ രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണ വില 0.33 ശതമാനം ഉയര്‍ന്ന് 4,709 ഡോളറിലെത്തിയിരുന്നു.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,12,960 രൂപയാണെങ്കിലും മനസിനിണങ്ങിയ സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്താണ് ആഭരണത്തിന് വില കണക്കാക്കുന്നത്. അതു പ്രകാരം 1,22,332 രൂപ നല്‍കിയാലേ കടയില്‍ നിന്ന് ഒരു പവന്റെ ആഭരണം വാങ്ങാനാകൂ. പണിക്കൂലി കൂടുതലുള്ള ആഭരണമാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ വില ഇനിയും കൂടും.
Kerala Gold Prices Steady Today Following Yesterday’s Volatility
Read DhanamOnline in English
Subscribe to Dhanam Magazine