

കേരളത്തില്‍ സ്വര്‍ണ വിലയില്‍ മുന്നേറ്റം തുടരുന്നു. ഇന്ന് ഗ്രാമിന് 140 രൂപ വര്‍ധിച്ച് 14,515 രൂപയായി. പവന് 1,120 രൂപ ഉയര്‍ന്ന് 1,16,120 രൂപയുമായി. ഇതോടെ രണ്ട് ദിവസം കൊണ്ട് പവന്‍ വിലയിലുണ്ടായത് 1,760 രൂപയുടെ വര്‍ധനയാണ്.
ഇന്ന് 18 കാരറ്റിന് ഗ്രാമിന് 11,925 രൂപയാണ് വില. 14 കാരറ്റിന് 9,285 രൂപയും ഒമ്പത് കാരറ്റിന് 5,990 രൂപയുമായി. അതേസമയം, വെള്ളി വില ഇന്നും താഴോട്ടാണ്. ഗ്രാമിന് 5 രൂപ കുറഞ്ഞ് 280 രൂപയിലെത്തി. ഇന്നലെയും അഞ്ച് രൂപ കുറഞ്ഞിരുന്നു. എംസിഎക്‌സ് സില്‍വര്‍ ജൂലൈ ഫ്യൂച്ചേഴ്‌സ് 0.80% ഇടിഞ്ഞ് കിലോഗ്രാമിന് 2,68,000 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടത്തിയത്.
യുഎസ് ഡോളറിന്റെയും ബോണ്ട് യീല്‍ഡിന്റെയും (bond yields) മുന്നേറ്റത്തെത്തുടര്‍ന്ന് നിക്ഷേപകര്‍ ലാഭമെടുപ്പ് ആരംഭിച്ചതോടെ എംസിഎക്‌സില്‍ സ്വര്‍ണവില ഇടിഞ്ഞു.
രാവിലെ എംസിഎക്‌സ് ഗോള്‍ഡ് ജൂണ്‍ ഫ്യൂച്ചേഴ്‌സ് 0.60% ഇടിഞ്ഞ് 10 ഗ്രാമിന് 1,58,137 രൂപയിലെത്തി.
ഡോളര്‍ ഇന്‍ഡക്‌സ് ആറാഴ്ചത്തെ ഉയര്‍ന്ന നിരക്കായ 99.41-ന് അടുത്ത് തുടരുകയാണ്. യുഎസ് 10 വര്‍ഷത്തെ ബോണ്ട് യീല്‍ഡ് ഒരു വര്‍ഷത്തിലേറെയായുള്ള ഏറ്റവും ഉയര്‍ന്ന നിരക്കായ 4.69%-ല്‍ എത്തി. രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണ വില 0.36 ശതമാനം ഇടിവോടെ 4,465 ഡോളറിലാണ് സ്വര്‍ണം വ്യാപാരം നടത്തുന്നത്.
ഹോര്‍മുസ് കടലിടുക്ക് (Strait of Hormuz) വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പുരോഗതിയില്ലാത്തത് പണപ്പെരുപ്പ ആശങ്കകള്‍ വര്‍ധിപ്പിച്ചു. ഇതോടെ ആഗോള സെന്‍ട്രല്‍ ബാങ്കുകള്‍ പലിശനിരക്ക് ഉയര്‍ത്തിയേക്കുമെന്ന നിഗമനങ്ങളെത്തുടര്‍ന്നാണ് ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ ഇടിവ് തുടര്‍ന്നത്. ഇന്നലെ രണ്ട് ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയിരുന്നു.
ഇന്നത്തെ വിലക്കൊപ്പം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്താണ് ആഭരണത്തിന് വില നിശ്ചയിക്കുന്നത്. ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി കണക്കാക്കിയാല്‍ ഇന്ന് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് 1,25,751 രൂപയാകും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്നത് മറക്കരുത്.
Gold prices in Kerala continued to rise sharply amid global economic concerns, stronger dollar index, and higher US bond yields, while silver prices declined.
Read DhanamOnline in English
Subscribe to Dhanam Magazine