സ്വർണവിലയിൽ വീണ്ടും കുതിപ്പ്; ഇന്ന് പവന് ₹200 വർധിച്ചു; വെള്ളിയിൽ മാറ്റമില്ല; പുതുക്കിയ നിരക്കുകൾ ഇങ്ങനെ

രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ഇടിയുകയും യു.എസിൽ വീണ്ടും പലിശ വർധിപ്പിക്കാനുള്ള സാഹചര്യം ഒഴിഞ്ഞേക്കുമെന്ന പ്രതീക്ഷ വീണ്ടും ശക്തമാകുകയും ചെയ്തതാണ് കഴിഞ്ഞ രണ്ട് ദിവസമായി സ്വർണവില ഉയരാൻ സഹായിക്കുന്നത്
Gold Ornaments Rates Today Kerala
പ്രതീകാത്മക ചിത്രംImage courtesy : AdobeStocks
Published on: 

സംസ്ഥാന വിപണയിൽ ഇന്നും (നവംബർ 3) സ്വർണത്തിന്റെ നിരക്കുകളിൽ വർധന രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് ഇന്ന് 25 രൂപയാണ് കൂടിയത്. ഇതോടെ പുതുക്കിയ വിപണി വില ​ഗ്രാമിന് 12,800 രൂപയിലേക്ക് ഉയർന്നു. ആനുപാതികമായി 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവന് 200 രൂപ ഉയർന്ന് പുതിയ വില 1,02,400 രൂപയായും കുറിച്ചു.

അതേസമയം വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ​ഗ്രാം വെള്ളിയുടെ നിരക്ക് 200 രൂപയിൽ തുടരുന്നു. ഇതോടെ 10 ​ഗ്രാം വെള്ളിക്ക് 2,000 രൂപയും 100 ​ഗ്രാം വെള്ളിക്ക് 20,000 രൂപയും ഒരു കിലോ​ഗ്രാം വെള്ളിക്ക് 2,00,000 രൂപയും വീതമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

മറ്റ് സ്വർണ നിരക്കുകൾ

ചെറിയ കാരറ്റ് സ്വർണത്തിന്റെ നിരക്കുകളിലും ഇന്ന് ആനുപാതിക വർധന കുറിച്ചിട്ടുണ്ട്. 18 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 20 രൂപ വർധിച്ച് പുതുക്കിയ വില 10,475 രൂപയായി. ലൈറ്റ് വെയിറ്റ് ആഭരണ വിഭാ​ഗത്തിൽ ഏറെ ഡിമാൻഡുള്ള 14 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 15 രൂപ ഉയർന്ന് പുതിയ വില 8,195 രൂപയായി. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 10 രൂപ വർധിച്ച് 5,285 രൂപയിലേക്കും എത്തിച്ചേർന്നു.

അതേസമയം രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ഇടിയുകയും യു.എസിൽ വീണ്ടും പലിശ വർധിപ്പിക്കാനുള്ള സാഹചര്യം ഒഴിഞ്ഞേക്കുമെന്ന പ്രതീക്ഷ വീണ്ടും ശക്തമാകുകയും ചെയ്തതാണ് കഴിഞ്ഞ രണ്ട് ദിവസമായി സ്വർണവില ഉയരാൻ സഹായിക്കുന്നത്. എങ്കിലും യു.എസ് ഇടക്കാല തെരഞ്ഞെടുപ്പു ഫലവും പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യവും സ്വർണ വിപണിക്കു നിർണായകമായി തുടരുന്നു.

ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നതിന് എത്രയാകും?

ഇന്നത്തെ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വിലക്കൊപ്പം ഏറ്റവും ചുരുങ്ങിയത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം ജിഎസ്ടി നികുതി, ഹാള്‍മാര്‍ക്ക് ചാര്‍ജ് ഇനത്തിൽ ഈടാക്കുന്ന 45 രൂപ, അതിന്മേൽ ചുമത്തുന്ന 18 ശതമാനം ജി.എസ്.ടി എന്നിവയെല്ലാം കൂട്ടിച്ചേര്‍ത്ത് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങുന്നതിന് 1,10,937 രൂപയെങ്കിലും ജ്വല്ലറികളിൽ നൽകേണ്ടിവരും. അതുപോലെ ആഭരണങ്ങളുടെ ഡിസൈന്‍ മാറുന്നതനുസരിച്ച് പണിക്കൂലിയിലും വ്യത്യാസം ഉണ്ടാകുമെന്നതും ശ്രദ്ധിക്കുക.

Kerala gold prices reportedly increased on November 3, while silver remained unchanged; here are the updated rates and estimated jewellery costs.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```