ഈ വർഷം ജ്വല്ലറി പാർക്ക് സ്ഥാപിക്കും; ബജറ്റിൽ ₹10 കോടി വകയിരുത്തിയതായി മുഖ്യമന്ത്രി വി. ഡി. സതീശൻ

ആഭരണങ്ങളുടെ നിർമ്മാണവും ഡിസൈനിങും ഒരേ കേന്ദ്രത്തിൽ നടക്കുന്നതിലൂടെ ഈ മേഖലയിൽ വലിയ മുന്നേറ്റമുണ്ടാകും
KGSMA, jewellery association
Published on

ഈ വർഷം തന്നെ ജ്വല്ലറി പാർക്ക് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇതിനായി നിലവിലെ ബജറ്റിൽ 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (കെജിഎസ്എംഎ) സംസ്ഥാന കൺവെൻഷൻ അങ്കമാലിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ പദ്ധതിയുടെ സൗകര്യദാതാവാണെന്നും സ്വർണവ്യാപാരികളാണ് ഇതിന്റെ പ്രധാന പ്രമോട്ടർമാരെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജ്വല്ലറി പാർക്ക് യാഥാർഥ്യമാകുന്നതോടെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർ കേരളത്തിലെത്തുമെന്നും സംസ്ഥാനം ആഭരണ ടൂറിസത്തിന്റെ പ്രധാന കേന്ദ്രമായി മാറുമെന്നും വി.ഡി. സതീശൻ പറഞ്ഞു. ആഭരണങ്ങളുടെ നിർമ്മാണവും ഡിസൈനിങും ഒരേ കേന്ദ്രത്തിൽ നടക്കുന്നതിലൂടെ ഈ മേഖലയിൽ വലിയ മുന്നേറ്റമുണ്ടാകും. ഗോൾഡ് ഹബ്ബിന്റെ പ്രവർത്തനത്തോടെ സംസ്ഥാനത്തിന്റെ സാമ്പത്തിക-വ്യാപാര മേഖല കൂടുതൽ ശക്തിപ്പെടുകയും സർക്കാർ ഖജനാവിലേക്കുള്ള വരുമാനം വർധിക്കുകയും ചെയ്യും. ഇതിന്റെ ഫലമായി കൂടുതൽ വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും ആരംഭിക്കാൻ സാഹചര്യമൊരുങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ചടങ്ങിൽ പങ്കെടുത്തു. ഗോൾഡ് ഹബ്ബ് സ്ഥാപിതമായാൽ സ്വർണവ്യാപാരത്തിൽ നിന്നുള്ള വരുമാനം സംസ്ഥാന ഖജനാവിലേക്ക് കൂടുതൽ എത്തുമെന്നും രജിസ്ട്രേഷൻ ഇല്ലാതെ അനധികൃതമായി സ്വർണവ്യാപാരം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കെജിഎസ്എംഎ ജനറൽ സെക്രട്ടറി എസ്. അബ്ദുൾ നാസർ ആവശ്യപ്പെട്ടു.

കെജിഎസ്എംഎ പ്രസിഡന്റ് കെ. സുരേന്ദ്രൻ, വർക്കിങ് പ്രസിഡന്റ് പി. കെ. ഐമു ഹാജി, ട്രഷറർ സി. വി. കൃഷ്ണദാസ്, വർക്കിങ് ജനറൽ സെക്രട്ടറിമാരായ ബി. പ്രേമാനന്ദ്, എം. വിനീത്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സക്കീർ ഹുസൈൻ, രത്നകല രത്നാകരൻ, നവാസ് പുത്തൻവീട്, ഫൈസൽ അമീൻ, സംസ്ഥാന സെക്രട്ടറിമാരായ എസ്. പാലനി, അഹമ്മദ് പൂവിൽ, എം. സി. ദിനേശൻ, നിതിൻ തോമസ്, സംസ്ഥാന സെക്രട്ടറി ടി. വി. മനോജ് കുമാർ, വൈസ് പ്രസിഡന്റ് കെ. എം. സ്കറിയച്ചൻ, അബ്ദുൽ അസീസ് എർബാദ്, പി. ടി. അബ്ദുറഹ്മാൻ ഹാജി, സംസ്ഥാന സെക്രട്ടറി എൻ. ടി. കെ. ബാപ്പു, വി. ഗോപി, സി. എച്ച്. ഇസ്മായിൽ, അരുണ്‍ മല്ലർ, യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് സലാം ഹൈറ എന്നിവർ പങ്കെടുത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com