കേരളത്തിലെ കച്ചവട രംഗത്ത് വരാനിരിക്കുന്നത് എന്ത്? വിദഗ്ധര്‍ പറയുന്നു

ഒരിക്കല്‍ പോലും ചിന്തിക്കാത്ത പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കേരളത്തിലെ കച്ചവട സമൂഹം കടന്നുപോകുന്നത്. ഒരു നിമിഷം ഇരിക്കാന്‍ പോലുമാകാതെ ഓടി നടക്കേണ്ട നാളുകളാണിത്. ഓണവിപണിയ്ക്കായി ഓരോ കച്ചവടക്കാരനും അത്യധ്വാനം ചെയ്യുന്ന ഈ ദിവസങ്ങളില്‍ പലരും ഇന്ന് ആശങ്കയോടെയാണ് ഓണ വിപണിയെയും വരും മാസങ്ങളെയും ഉറ്റുനോക്കുന്നത്.

ചില മേഖലകളില്‍ കച്ചവടമുണ്ടെങ്കിലും എത്ര നാള്‍ അതുണ്ടാകുമെന്ന് പലര്‍ക്കും വ്യക്തമല്ല. കോവിഡ്, കനത്ത മഴ, ജനങ്ങളുടെ ക്രയശേഷിയില്‍ വന്ന കുറവ്, ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞത് എല്ലാം വ്യാപാരി സമൂഹത്തെ ആശയക്കുഴപ്പത്തിലാക്കുന്നു.

പുതിയ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളെ കുറിച്ചോ വിപണിയില്‍ അവതരിപ്പിക്കേണ്ട പുതിയ കാര്യങ്ങളെ കുറിച്ചോ ചിന്തിക്കാന്‍ പോലുമാകാതെ വിഷമസ്ഥിതിയിലായ വ്യാപാരി സമൂഹത്തിന് പുതിയൊരു ഉള്‍ക്കാഴ്ചയേകുന്ന ഓണ്‍ലൈന്‍ വെബിനാറാണ് ധനം ഓണ്‍ലൈന്‍ ഡോട്ട് കോം കഴിഞ്ഞ ദിവസം സംഘടിപ്പിച്ചത്.

കല്യാണ്‍ സില്‍ക്ക്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ടി എസ് പട്ടാഭിരാമന്‍, റിലയന്‍സ് റീറ്റെയ്‌ലിന്റെ വൈസ് പ്രസിഡന്റും റീജണല്‍ ബിസിനസ് മേധാവിയുമായ (സൗത്ത്) സി എസ് അനില്‍കുമാര്‍, റോക്ക ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ കെ ഇ രംഗനാഥന്‍, പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് മാനേജിംഗ് ഡയറക്റ്റര്‍ പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളില്‍, എലൈറ്റ് ഫുഡ്‌സ് ആന്‍ഡ് ഇന്നൊവേഷന്‍സ് ഗ്രൂപ്പ് എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ ധനിസ രഘുലാല്‍ എന്നിവരാണ് പാനല്‍ ചര്‍ച്ചയില്‍ സംബന്ധിച്ചത്.
സൂം പ്ലാറ്റ്‌ഫോമില്‍ നടന്ന വെബിനാറിന്റെ മുഖ്യ സ്‌പോണ്‍സര്‍ സാനിറ്ററി വെയര്‍, ബാത്ത് റൂം ഫിറ്റിംഗ്‌സ് രംഗത്തെ രാജ്യാന്തര ബ്രാന്‍ഡായ റോക്കയായിരുന്നു. പാല്‍, പാലുല്‍പ്പന്ന രംഗത്തെ മുന്‍നിര ബ്രാന്‍ഡായ സാപിന്‍സ് ഡയറി ആയിരുന്നു അസോസിയേറ്റ് സ്‌പോണ്‍സര്‍.

നിങ്ങള്‍ക്ക് വരാനിടയുള്ള കാര്യങ്ങളെ കുറിച്ച് അറിയണ്ടേ?

റീറ്റെയ്ല്‍ രംഗത്തെ പുതിയ പ്രവണതകള്‍, ഓണക്കാലത്തും അതിനുശേഷവും വിപണിയില്‍ എന്തു സംഭവിക്കും എന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍, ഇ കോമേഴ്‌സ് മേഖലയില്‍ ഇപ്പോഴുള്ള കുതിപ്പ് നിലനില്‍ക്കുമോ?, റീറ്റെയ്ല്‍ രംഗത്തെ ഏതെല്ലാം മേഖലകളാണ് ആദ്യമാദ്യം തിരിച്ചുവരവ് നടത്തുക?, ഈ പ്രതിസന്ധി ഘട്ടത്തെ അതിജീവിക്കാന്‍ സ്വീകരിക്കേണ്ട കാര്യങ്ങള്‍, നിലവിലുള്ളവര്‍ക്കും പുതുതായി കടന്നുവരുന്നവര്‍ക്കും മുന്നിലുള്ള അവസരങ്ങളെന്തൊക്കെയാണ്? തുടങ്ങിയ നിരവധി കാര്യങ്ങളാണ് വെബിനാറില്‍ ചര്‍ച്ച ചെയ്തത്.

വെബിനാറില്‍ സംബന്ധിക്കാന്‍ സാധിക്കാത്തവര്‍ക്ക്, വിദഗ്ധരുടെ വാക്കുകള്‍ കേള്‍ക്കാം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it