കേരളവിഷന് പുതിയ ലോഗോ
കേരള വിഷന്‍ ചാനല്‍ ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡിന്റെ രണ്ടാമത് വാര്‍ഷിക സംരംഭക കണ്‍വെന്‍ഷനും ലോഗോ പ്രകാശനവും നടന്നു. കേബ്ള്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ (സിഒഎ)പ്രസിഡന്റ് കെ വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ റീലോഞ്ച് ചെയ്ത കേരളവിഷന്‍ ചാനല്‍ പുതിയ ലോഗോ നടന്‍ വിജയ് ബാബു പ്രകാശനം ചെയ്തു. ഡിജിറ്റലൈസേഷനില്‍ മുന്നേറിയതുപോലെ കേബിള്‍ ഓപ്പറേറ്റര്‍മാരും പുതിയ പദ്ധതികളുമായി മുന്നേറണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ കെ വിജയകൃഷ്ണന്‍ പറഞ്ഞു.
ചെറുകിട സംരഭകര്‍ എന്ന രീതിയില്‍ ചാനലുകളുമായിട്ട് ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനാവശ്യമായിട്ടുള്ള കുറച്ചു കൂടി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കേബിള്‍ ഓപ്പറേറ്റര്‍മാര്‍ ഷെയര്‍ ഹോള്‍ഡര്‍മാരായി ചാനല്‍ നടത്തിക്കൊണ്ടുപോകുന്ന ധീരവും അതിശയകരവുമായ കാര്യമാണ് കേരള വിഷന്‍ ചെയ്യുന്നതെന്ന് സാറ്റ്ലൈറ്റ് ചാനലിന്റെ പുതിയ ലോഗോ പ്രകാശനം ചെയ്തുകൊണ്ട് നടന്‍ വിജയ് ബാബു പറഞ്ഞു. കേരളവിഷന്‍ ഗ്രീന്‍ കാര്‍ഡ് കസ്റ്റമര്‍ ലോഞ്ച് ധനം പബ്ലിക്കേഷന്‍സ് എംഡി കുര്യന്‍ എബ്രഹാം നിര്‍വഹിച്ചു.
സിഒഎ ജനറല്‍ സെക്രട്ടറി കെവി രാജന്‍, സിഒഎ ട്രഷറര്‍ അബൂബക്കര്‍ സിദ്ധിക്ക്, കെബിപിഎല്‍ എംഡി കെ ഗോവിന്ദന്‍, കെസിസിഎല്‍ എംഡി സുരേഷ് കുമാര്‍ , കെസിബിഎല്‍ ഡയറക്ടര്‍ ബിനു ശിവദാസ്, ബിബിപി എംഡി അഹമ്മദ് ഷൈന്‍, കെസിബിഎല്‍ എംഡി രാജ്‌മോഹന്‍ മാമ്പ്ര എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു. കണ്‍വെന്‍ഷനോടനുബന്ധിച്ച് ഗസല്‍ സായാഹ്നവും നടന്നു.