ഇനി തിരക്കില്ലാതെ യാത്രചെയ്യാം, 20 കോച്ച്, 312 സീറ്റുകള്‍, കേരളത്തിലോടാന്‍ പുതിയ വന്ദേഭാരത് ട്രെയിന്‍ എത്തിപ്പോയ്

കേരളത്തിലേക്ക് 20 കോച്ചുകളുള്ള വന്ദേഭാരത് ട്രെയിന്‍ ഇന്നെത്തും. ചെന്നൈ സെന്‍ട്രല്‍ ബേസിന്‍ ബ്രിഡ്ജിലെ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റിന്റെഅനുമതി ലഭിച്ചശേഷം തിരുവനന്തപുരം കൊച്ചുവേളിയിലേക്ക് പുറപ്പെട്ടു.

നിലവില്‍ തിരുവനന്തപുരം-കാസര്‍കോട്-തിരുവനന്തപുരം റൂട്ടിലോടുന്ന 16 കോച്ച് വന്ദേഭാരതിന് പകരമായാണ് 20 കോച്ച് എത്തുക.
രാജ്യത്ത് 200 ശതമാനത്തിനടുത്ത് ഒക്യുപെന്‍സിയുള്ള വന്ദേഭാരതുകളിലൊന്നാണിത്. 16 കോച്ചിലെ 1,016 സീറ്റിലും ബുക്കിംഗ് ഉണ്ട്. തിരക്ക് കൂടുതലായതിനാല്‍ കൂടുതല്‍ കോച്ചുകള്‍ അനുവദിക്കണമെന്ന് ആവശ്യം ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ വണ്ടി എത്തുന്നത്. നാല് കോച്ചുകള്‍ അധികം വരുമ്പോള്‍ 312 സീറ്റുകള്‍ വര്‍ധിക്കും. കൂടുതല്‍പേര്‍ക്ക് സീറ്റ് ലഭിക്കാന്‍ ഇത് സഹായിക്കും. നിലവില്‍ വ്യാഴാഴ്ച ഒഴികെ ആഴ്ചയില്‍ ആറ് ദിവസവും ഈ വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് നടത്തുന്നുണ്ട്.
അടുത്തിടെയാണ് റെയില്‍വേ 20 കോച്ചുള്ള വന്ദേഭാരതുകള്‍ അവതരിപ്പിച്ചത്. ചെന്നെ ഇന്‍ഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിന്ന് രണ്ട് പുതിയ വന്ദേഭാരത് ട്രെയിനുകള്‍ പുറത്തിറങ്ങിയിരുന്നു. അതിലൊന്ന് ദക്ഷിണ-മധ്യ റെയില്‍വേയ്ക്കും രണ്ടാമത്തേത് ദക്ഷിണ റെയില്‍വേയ്ക്കും കൈമാറി. റൂട്ട് നിശ്ചയിക്കാത്തതിനാല്‍ ദക്ഷിണ റെയില്‍വേയുടെ വണ്ടി ഓടിത്തുടങ്ങിയിരുന്നില്ല. ഇതാണ് ഇപ്പോള്‍ കേരളത്തിലേക്ക് എത്തുന്നത്.
കേരളത്തില്‍ നിന്ന് തിരിച്ചു കൊണ്ടപോകുന്ന 16 കോച്ചുള്ള വന്ദേഭാരത് ദക്ഷിണ റെയില്‍വേയുടെ സ്‌പെയര്‍ വണ്ടിയായി തത്കാലം ഉപയോഗിക്കാനാണ് തീരുമാനം. രണ്ടാം ഘട്ടത്തില്‍ നിലവിൽ എട്ട് കോച്ചുകളുള്ള തിരുവനന്തപുരം-മംഗളൂരു വന്ദേഭാരത് ട്രെയിനും 20 കോച്ചാക്കും.
Related Articles
Next Story
Videos
Share it