

ഹെല്‍ത്ത് കെയര്‍ രംഗത്തെ പ്രമുഖര്‍ ഒത്തുചേരുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ സമിറ്റ് കൊച്ചിയില്‍ നടക്കും. ഐഎംഎ കൊച്ചിയുടെ ആഭിമുഖ്യത്തില്‍ ജനുവരി 31, ഫെബ്രുവരി ഒന്ന് തീയതികളില്‍ കലൂര്‍ ഐ.എം.എ ഹൗസില്‍ നടക്കുന്ന ഉച്ചകോടിയില്‍ 40ലേറെ വിദഗ്ധര്‍ പ്രഭാഷകരായെത്തും. സംസ്ഥാനത്തെ ഹെല്‍ത്ത്‌കെയര്‍ രംഗത്ത് വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ച സ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡ് വിതരണം സമിറ്റിനോടനുബന്ധിച്ച് നടക്കും. സമിറ്റ് വേദിയില്‍ രണ്ട് ദിവസങ്ങളിലായി നടക്കുന്ന എക്‌സ്‌പോയില്‍ 60 ലേറെ സ്റ്റാളുകളുണ്ടാകും. എക്‌സ്‌പോയിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും.
ഹോസ്പിറ്റല്‍ ഉടമകള്‍, ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍മാര്‍, മെഡിക്കല്‍ ഡയറക്റ്റര്‍മാര്‍, ക്ലിനിക്ക് ഉടമകള്‍, ഹെല്‍ത്ത് കെയര്‍ രംഗത്തെ സംരംഭകര്‍, എക്വിപ്‌മെന്റ് & ഡിസ്‌പോസിബിള്‍ നിര്‍മാതാക്കള്‍, മെഡിക്കല്‍ ടൂറിസം രംഗത്തുള്ളവര്‍, വെല്‍നസ്, സീനിയര്‍ കെയര്‍ മേഖലയിലുള്ളവര്‍, ഇന്‍ഷുറന്‍സ് മേഖലയിലുള്ളവര്‍, നിക്ഷേപകര്‍, സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍, ഹെല്‍ത്ത്‌കെയര്‍ രംഗത്തെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക പിന്തുണ ലഭ്യമാക്കുന്ന ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ എന്നിങ്ങനെ ഈ മേഖലയുമായി ബന്ധപ്പെട്ട എല്ലാ മേഖലയില്‍ നിന്നുള്ളവരും സമിറ്റില്‍ പ്രതിനിധികളായെത്തും.
കോണ്‍ഫറന്‍സില്‍ സംബന്ധിക്കാന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ നിരക്കില്‍ ഡിസ്‌കൗണ്ട് ലഭിക്കും.
Sustainable Healthcare: Innovations for a Healthier Future എന്ന തീമിനെ ആസ്പദമാക്കി നടക്കുന്ന സംഗമം ആദ്യദിനം രാവിലെ 9.30 മുതല്‍ രാത്രി 9.30 വരെ നീളും. രണ്ടാം ദിനം രാവിലെ 9.30 മുതല്‍ 5.30 വരെയാണ് പരിപാടികള്‍. പ്രഗത്ഭര്‍ അടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്.
അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത്‌കെയര്‍ പ്രൊവൈഡേഴ്‌സ് ഇന്ത്യ (APHI) ഡയറക്റ്റര്‍ ജനറലും എന്‍എബിഎച്ച് ബോര്‍ഡ് മെമ്പറുമായ ഡോ. ഗിരിധര്‍ ഗ്യാനി, മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഐഎഎസ് (റിട്ട.), ചെന്നൈ അപ്പോളോ ഹോസ്പിറ്റല്‍സ് സിഇഒ ഡോ. ഇലന്‍കുമരന്‍ കാളിയമൂര്‍ത്തി, PWC പാര്‍ട്ണര്‍ & ലീഡര്‍ ഹെല്‍ത്ത്‌കെയര്‍ ഡോ. റാണ മേത്ത, പ്രഗത്ഭ കാര്‍ഡിയോ സര്‍ജനും പത്മഭൂഷന്‍ ജേതാവുമായ ഡോ. ജോസ് ചാക്കോ പെരിയപുറം, സിയാല്‍ എംഡി എസ് സുഹാസ്, ഐഎംഎ കേരള പ്രസിഡന്റ് എം എന്‍ മേനോന്‍, കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്റ്റര്‍ ഫാ. ഡോ. ബിനു കുന്നത്ത്, യുഎന്‍ ഉന്നത ഉദ്യോഗസ്ഥനും സാമൂഹ്യനിരീക്ഷകനുമായ ഡോ. മുരളി തുമ്മാരുകുടി, ഐഎംഎ ഹെല്‍ത്ത് ഇന്നൊവേഷന്‍ & എന്റര്‍പ്രണര്‍ഷിപ്പ് ചെയര്‍മാന്‍ ഡോ. ജോസഫ് ബെനവെന്‍, വീഗാലാന്‍ഡ് ഹോംസ് ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ഐഎംഎ കൊച്ചിന്‍ പ്രസിഡന്റ് ഡോ. അതുല്‍ ജോസഫ് മാനുവല്‍, ACME കണ്‍സള്‍ട്ടിംഗ് എംഡി ബി ജി മേനോന്‍, ബി. കൃഷ്ണമൂര്‍ത്തി, എസ് കെ അബ്ദുള്ള, ഡോ. ജുനൈദ് റഹ്‌മാന്‍, എസ് യു ടി സൂപ്പര്‍ സ്‌പെഷാലിറ്റി ഹോസ്പിറ്റല്‍ സി ഇഒ കേണല്‍ രാജീവ് മണ്ണാളി, രാജഗിരി ഹോസ്പിറ്റല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. സണ്ണി പി ഓരത്തേല്‍, കാരിത്താസ് ഹോസ്പിറ്റല്‍ സി.ഒ.ഒയും ഗ്രൂപ്പ് ഹെഡ്ഡുമായ ഡോ. അജിത് വേണുഗോപാല്‍, എസ് പി മെഡിഫോര്‍ട്ട് എക്‌സിക്യൂട്ടിവ് & മെഡിക്കല്‍ ഡയറക്റ്റര്‍ ഡോ. ആദിത്യ എസ് പി, യൂറോ ഓങ്കോളജിസ്റ്റും റോബോട്ടിക് സര്‍ജനുമായ ഡോ. ദീപക് കൃഷ്ണപ്പ, ഐഐഎഫ്എല്‍ കാപ്പിറ്റല്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. റിജോയ് മാഞ്ഞൂരാന്‍, ഡബ്ലുഎച്ച്ഒയുടെ നാഷണല്‍ പ്രൊഫഷണല്‍ ഓഫീസറായ ഡോ. മുഹമ്മദ് അഷീല്‍, ഐഎംഎ കൊച്ചിന്‍ മുന്‍ പ്രസിഡന്റും ഇഎന്‍ടി സര്‍ജനുമായ ഡോ. ഹനീഷ് എം എം, കെ സോട്ടോ എക്‌സിക്യൂട്ടിവ് ഡയറക്റ്ററും നെഫ്രോളജിസ്റ്റുമായ ഡോ. നോബിള്‍ ഗ്രേഷ്യസ്, സീനിയര്‍ ന്യൂറോ സര്‍ജന്‍ ഡോ. അരുണ്‍ ഉമ്മന്‍, അമൃത ഹോസ്പിറ്റല്‍ അഡീഷണല്‍ മെഡിക്കല്‍ സൂപ്രണ്ടന്റ് ഡോ. ബീന കെ വി, ആര്‍ദ്രം മിഷന്‍ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം ഡോ. മാത്യൂസ് നുമ്പേലി, റിസള്‍ട്ടസ് കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ് സ്ഥാപകനും സിഇഒയുമായ ടിനി ഫിലിപ്പ്, ഹോസ്പിറ്റല്‍ ബിസിനസ് സ്ട്രാറ്റജിസ്റ്റായ റെഡ് വുഡ് ക്രിയേഷന്‍സിന്റെ സ്ഥാപകയും സിഇഒയുമായ ചിത്ര ഭാസ്‌കര്‍, കാന്‍കെയര്‍ അസിസ്റ്റഡ് ലിവിംഗ് സൊലൂഷന്‍സ് സ്ഥാപക ഡോ. ബോബി സാറ തോമസ്, പൊതുജനാരോഗ്യ വിദഗ്ധയും എഴുത്തുകാരിയുമായ ഡോ. ഷിംന അസീസ്, ഖമേദ ഇന്‍ഫോലോജിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് എംഡി ഡോ. അതാത് ഖാന്‍, യുകെ എന്‍എച്ച്എസ് ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ. ചിന്ദു കബീര്‍, ലോഞ്ചിവിറ്റി റിസര്‍ച്ചര്‍ ഡോ. സജീവ് നായര്‍, ഓപ്പണ്‍ ഹെല്‍ത്ത് കെയര്‍ നെറ്റ് വര്‍ക്ക് സഹസ്ഥാപകന്‍ ബോദിഷ് തോമസ്, മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ ഗ്യാസ്‌ട്രോഎന്ററോളജിസ്റ്റ് ഡോ. സുനില്‍ കെ മത്തായി, റീജന്‍കെയര്‍ സ്ഥാപകനും എംഡിയുമായ ഡോ. വിനീത് എം ബി, എലിസ്‌റ്റോ എനര്‍ജീസ് എംഡി ഷഹദ് ബംഗ്ല എന്നിവര്‍ രണ്ട് ദിവസങ്ങളായി നടക്കുന്ന സമിറ്റില്‍ പ്രഭാഷണങ്ങള്‍ നടത്തും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 90725 70055, വെബ്‌സൈറ്റ്: www.dhanamhealthcaresummit.com
Read DhanamOnline in English
Subscribe to Dhanam Magazine