പാരഗണിന്റെ രുചിപ്പെരുമ ബംഗളൂരുവിലേക്കും

കോഴിക്കോട് ആസ്താനമായ കേരളത്തിലെ പ്രമുഖ റെസ്റ്റോറന്റ് പാരഗണ്‍ (Paragon Restaurant) ബംഗളൂരുവിലേക്കും. ഇന്ത്യയില്‍, കേരളത്തിന് പുറത്ത് പാരഗണ്‍ തുടങ്ങുന്ന ആദ്യ റസ്റ്റോറന്റ് ആണ് ബംഗളൂരുവിലേത്. തനത് മലബാര്‍ രുചികള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള മെനുവായിരിക്കും പാരഗണ്‍ ബംഗളൂരുവില്‍ അവതരിപ്പിക്കുക.

ബംഗളൂരുവിലെ ജനങ്ങളെ തൃപ്തിപ്പെടുത്തുന്ന വെജിറ്റേറിയന്‍ ഭക്ഷണവും പാരഗണില്‍ ഉണ്ടാവും. പുതിയ റസ്റ്റോറന്റിന്റെ പണി വേഗത്തില്‍ നടക്കുകയാണെന്നും പുതുവര്‍ഷത്തില്‍ പ്രവര്‍ത്തനം തുടങ്ങാനാണ് ലക്ഷ്യമിടുന്നതെന്നും പാരഗണ്‍ ഉടമ സുമേഷ് ഗോവിന്ദ് വെബ് പോര്‍ട്ടലായ ദിഫെഡറലിനോട് പറഞ്ഞു.

പാരഗണിന്റെ സാന്നിധ്യം ന്യൂയോര്‍ക്ക് നഗരത്തില്‍ എത്തിക്കുകയാണ് തന്റെ സ്വപ്‌നമെന്നും ദിഫെഡറലിന് നല്‍കിയ അഭിമുഖത്തില്‍ സുമേഷ് കൂട്ടിച്ചേര്‍ത്തു. ബംഗളൂരു ചര്‍ച്ച് സ്ട്രീറ്റിലാണ് പാരഗണിന്റെ ബ്രാഞ്ച് എത്തുന്നത്. 1939ല്‍ കോഴിക്കോട് നഗരത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച പാരഗണിന് കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങള്‍ക്ക് പുറമെ ദുബായിയിലും റെസ്റ്റോറന്റ് ഉണ്ട്. പാരഗണ്‍ ബ്രാന്‍ഡിന് പുറമെ എം ഗ്രില്‍സ്, സല്‍ക്കാര, ബ്രൗണ്‍ ടൗണ്‍ എന്നീ ബ്രാന്‍ഡുകളിലും ഗ്രൂപ്പിന് റെസ്റ്റോറന്റുകളുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it