

മുന്നേറാന്‍ കേരളം ചെയ്യേണ്ട മൂന്ന് കാര്യങ്ങള്‍
അക്ഷയ് അഗര്‍വാള്‍ (മാനേജിങ് ഡയറക്റ്റര്‍, അക്യുമെന്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റ് ലിമിറ്റഡ്)
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സാമ്പത്തിക സമ്മര്‍ദ്ദം അനുഭവിക്കുന്ന സംസ്ഥാനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന കേരളം, വര്‍ധിച്ചുവരുന്ന കടബാധ്യതയും അമിത വായ്പയെടുപ്പും മൂലമുള്ള ആശങ്കകള്‍ നേരിടുകയാണ്. പ്രമുഖമായ രണ്ട് രാഷ്ട്രീയ പാര്‍ട്ടികളും തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികകളില്‍ വാഗ്ദാനം ചെയ്ത പെന്‍ഷന്‍ ആനുകൂല്യങ്ങളുടെ വലിയ വിപുലീകരണം ഉള്‍പ്പെടെയുള്ള കേരളത്തിന്റെ ക്ഷേമ-അധിഷ്ഠിത മാതൃക, സാമ്പത്തിക ബാധ്യത ഇനിയും വര്‍ധിപ്പിക്കും. കൂടാതെ, കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ വലിയൊരു ഭാഗം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പണത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. ഏകദേശം 35 ലക്ഷത്തിനടുത്ത് ആളുകള്‍ അവിടെ ജോലി ചെയ്യുന്നുണ്ട്. ഈ മേഖലയില്‍ ഉണ്ടാകുന്ന ഏതൊരു ദീര്‍ഘകാല പ്രതിസന്ധിയും തൊഴിലവസരങ്ങളെയും വരുമാനത്തെയും സാരമായി ബാധിക്കുകയും സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക സ്ഥിരതയെ തകര്‍ക്കുകയും ചെയ്യും.
പരിമിതമായ വരുമാന വളര്‍ച്ച, പെന്‍ഷന്‍, പലിശ തിരിച്ചടവ് തുടങ്ങിയ ഉയര്‍ന്ന നിര്‍ബന്ധിത ചെലവുകള്‍ എന്നിവ സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറയെ ബാധിക്കുന്നു. ഈ അപകട സാധ്യതകള്‍ തിരിച്ചറിഞ്ഞ്, പുതുതായി അധികാരത്തില്‍ വരുന്ന സര്‍ക്കാര്‍ സാമ്പത്തികം നന്നായി കൈകാര്യം ചെയ്യുന്നതിനും കടം നിയന്ത്രിക്കുന്നതിനും മുന്‍ഗണന നല്‍കണം. വരുമാന വര്‍ധനവ് മെച്ചപ്പെടുത്തുന്നതിലും ചെലവുകള്‍ യുക്തിസഹമാ ക്കുന്നതിലും ദീര്‍ഘകാല സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.
2. കുടിയേറ്റവും നൈപുണ്യ ചോര്‍ച്ചയും പരിഹരിക്കല്‍
ഉന്നതവിദ്യാഭ്യാസത്തിനായും മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ക്കും ഉയര്‍ന്ന വരുമാനത്തിനുമായി യുവജനങ്ങള്‍ വന്‍തോതില്‍ വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്നത് മറ്റു ചില സംസ്ഥാനങ്ങളെ പോലെ കേരളവും നേരിടുന്ന വെല്ലുവിളിയാണ്. പ്രവാസികള്‍ അയക്കുന്ന പണം ഹ്രസ്വകാല സാമ്പത്തിക നേട്ടങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും, വൈദഗ്ധ്യമുള്ള ജനതയുടെ നിരന്തരമായ പുറത്തേക്കുള്ള ഒഴുക്ക് സംസ്ഥാനത്തിനുള്ളിലെ തൊഴില്‍ സേനയുടെ എണ്ണം കുറക്കുന്നതിന് കാരണമാകുന്നു.
യുവാക്കള്‍ വിദേശത്തേക്ക് പോവുകയും, പ്രായമായവര്‍ മാത്രം നാട്ടില്‍ അവശേഷിക്കുകയും ചെയ്യുന്നത് ജനസംഖ്യയില്‍ പ്രായമായവരുടെ നിരക്ക് വര്‍ധിപ്പിക്കും. ഇതിന്റെ ഫലമായി ഉല്‍പാദനക്ഷമത കുറയാനും പ്രധാന മേഖലകളില്‍ തൊഴിലാളി ക്ഷാമം നേരിടാനും സാധ്യതയുണ്ട്.
കൂടാതെ, ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ക്കും സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കും മുകളിലുള്ള ബാധ്യത വര്‍ധിക്കുന്നത് സംസ്ഥാനത്തിന്റെ ദീര്‍ഘകാല സാമ്പത്തിക സ്ഥിരതയെ ബാധിച്ചേക്കാം.ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി പുതുതായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍, ക്രിയാത്മകമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ അവസരങ്ങള്‍ സൃഷ്ടിക്കുക, മികച്ച തൊഴിലവസരങ്ങള്‍ ഒരുക്കുക,നിക്ഷേപ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുക എന്നിവ ഇതില്‍ പ്രധാനമാണ്. അല്ലാത്തപക്ഷം, ദീര്‍ഘകാലാടിസ്ഥാനത്തില്‍ സാമ്പത്തികവും ജനസംഖ്യാപരവുമായ അസന്തുലിതാവസ്ഥ കൂടുതല്‍ സങ്കീര്‍ണമാകാന്‍ സാധ്യതയുണ്ട്.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്തിയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബയോടെക്‌നോളജി തുടങ്ങിയ വളര്‍ന്നുവരുന്ന മേഖലകള്‍ക്ക് അനുയോജ്യമായ രീതിയില്‍ തൊഴിലധിഷ്ഠിത പരിശീലനം വിപുലീകരിച്ചും ശക്തമായ ഒരു വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന് മുന്‍ഗണന നല്‍കണം. സംസ്ഥാനത്തെ ഉയര്‍ന്ന ജനസാന്ദ്രതയും ഭൂമിശാസ്ത്രപരമായ പരിമിതികളും കണക്കിലെടുക്കുമ്പോള്‍, വന്‍കിട നിര്‍മാണ വ്യവസായങ്ങള്‍ കേരളത്തിന് അനുയോജ്യമായേക്കില്ല. പകരം, ഐടി, എഐ, ആരോഗ്യ മേഖല, വിനോദസഞ്ചാരം തുടങ്ങിയ സേവന മേഖലകളില്‍ അധിഷ്ഠിതമായ ഒരു സമ്പദ്‌വ്യവസ്ഥയായി കേരളം മാറേണ്ടതുണ്ട്.
ഗവേഷണത്തിനും നൂതന ആശയങ്ങള്‍ക്കുമുള്ള ഒരു ആഗോള കേന്ദ്രമായി മാറാനാണ് കേരളം ലക്ഷ്യമിടേണ്ടത്. സംസ്ഥാനത്തിനുള്ളില്‍ തന്നെ ഉയര്‍ന്ന മൂല്യമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി സ്റ്റാര്‍ട്ടപ്പുകള്‍, ഗവേഷണ കേന്ദ്രങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായ മേഖലയും തമ്മിലുള്ള സഹകരണം എന്നിവ സര്‍ക്കാര്‍ സജീവമായി പ്രോത്സാഹിപ്പിക്കണം. അതോടൊപ്പം, കേരളത്തിലെ ധാതുസമ്പന്നമായ മണല്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിനായി അടുത്തിടെ പ്രഖ്യാപിച്ച 'ഞമൃല ഋമൃവേ ഇൃശശേരമഹ ങശിലൃമഹ െശിശശേമശേ്‌ല' പോലുള്ള പ്രത്യേക പദ്ധതികളില്‍ തുടര്‍ച്ചയായ പൊതുനിക്ഷേപം നടത്തേണ്ടതുണ്ട്.
ബാഹ്യഘടകങ്ങളെ ആശ്രയിക്കുന്നത് കുറക്കുന്നതിനും ദീര്‍ഘകാല സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുന്നതിനും ഈ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഏകോപിത തന്ത്രം അത്യാവശ്യമാണ്. ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരവും അവബോധവും നവീകരണ ശേഷിയുമുള്ള കേരളത്തിന് ഇത് തീര്‍ച്ചയായും സാധ്യമാകും.
വേണം, പിങ്ക് ബിസിനസ് പാര്‍ക്കുകള്‍
യുവജനങ്ങള്‍ക്ക് നാട്ടില്‍ അവസരമൊരുക്കണം. വനിത സംരംഭകര്‍ക്കായി നവീന പദ്ധതികളും വേണം ടി.എസ് ചന്ദ്രന്‍ (സംസ്ഥാന വ്യവസായ വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്റ്റര്‍)
ഗ്രീന്‍ ചാനല്‍
പഠിച്ചിറങ്ങുന്ന യുവജനത നാടുവിട്ടു പോകുന്നു. അവര്‍ക്ക് സംരംഭക മേഖലയിലേക്ക് കടന്നുവരുന്നതിനും നൂതന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിനും ഒരു ഗ്രീന്‍ ചാനല്‍ സംവിധാനം പ്രത്യേകമായി കൊണ്ടുവരണം. വിദ്യാര്‍ത്ഥികള്‍ ആയിരിക്കുമ്പോള്‍ തന്നെ സംരംഭക മേഖലയിലേക്ക് ഇവരുടെ ശ്രദ്ധ കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ വിദേശത്തേക്കുള്ള ഒഴുക്ക് വലിയതോതില്‍ നിയന്ത്രിക്കാന്‍ കഴിയും. ആശ്വാസകരമായ പദ്ധതികളും ലളിതമായ നടപടിക്രമങ്ങളും ഈ ഗ്രീന്‍ ചാനലില്‍ ഉണ്ടാകണം.
പിങ്ക് ബിസിനസ് പാര്‍ക്ക്
സ്ത്രീകളെ സംരംഭക വികസനത്തില്‍ പങ്കാളികളാക്കുന്നതിന് വൈവിധ്യമാര്‍ന്ന പദ്ധതികള്‍ ആവശ്യമാണ്. അടിസ്ഥാനസൗകര്യം വളരെ പ്രധാനമാണ്. എല്ലാ ജില്ലകളും വനിതകള്‍ക്ക് മാത്രമായി പിങ്ക് ബിസിനസ് പാര്‍ക്കുകള്‍ സ്ഥാപിക്കണം. വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ ഇത്തരം പാര്‍ക്കുകള്‍ വളരെ ഫലപ്രദമായി നടപ്പാക്കാന്‍ കഴിയും.
ആനുകൂല്യങ്ങള്‍ കൃത്യസമയത്ത് നല്‍കണം
നിലവിലുള്ള വ്യവസായികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ആനുകൂല്യങ്ങള്‍ സമയബന്ധിതമായി നല്‍കണം.
സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഫലപ്രദമായ പല പദ്ധതികളുടെയും ആനുകൂല്യങ്ങള്‍ കൃത്യസമയത്ത് ലഭ്യമാക്കുന്നില്ല. ഇഎസ്എസ് (Etnrepreneur Support SchemeESS) എന്ന പദ്ധതിയില്‍ മാത്രം 500 കോടി രൂപയുടെ അപേക്ഷകള്‍ കെട്ടിക്കിടക്കുന്നുണ്ട്. പുതിയ സര്‍ക്കാര്‍ ഇത് മുന്‍ഗണനാടിസ്ഥാനത്തില്‍ വിതരണം ചെയ്ത്, വ്യവസായികളോടുള്ള ഉത്തരവാദിത്വം നിറവേറ്റണം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പ്രമോഷണല്‍ ഏജന്‍സികളാക്കണം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ലൈസന്‍സിങ് ഏജന്‍സികളായി മാറ്റിനിര്‍ത്താതെ, സംരംഭം തുടങ്ങുന്നവര്‍ക്ക് ആവശ്യമായ കൈത്താങ്ങ് സഹായങ്ങളും എളുപ്പത്തില്‍ ലൈസന്‍സുകളും അനുമതികളും നല്‍കുന്ന പ്രമോഷണല്‍ ഏജന്‍സിയായി രൂപപ്പെടുത്തിയെടുക്കണം. കൂടുതല്‍ സംരംഭങ്ങള്‍ വളര്‍ത്തിക്കൊണ്ടു വരുന്നതുമായി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തമ്മില്‍ ഒരു ആരോഗ്യകരമായ മത്സരം ഉണ്ടാക്കിയെടുക്കുന്നത് നന്നായിരിക്കും. അതുപോലെ ഉപയോഗശൂന്യമായി കിടക്കുന്ന സ്ഥലം ഏറ്റെടുത്ത് വ്യവസായ പ്ലോട്ടുകളും ഷെഡ്ഡുകളും നിര്‍മിച്ചു നല്‍കുന്നതും പ്രോത്സാഹനമാകും.
പ്രവാസി മലയാളികളെ ക്രിയാത്മകമായി ഉപയോഗിക്കണം
പ്രവാസി മലയാളികളുടെ സംഭാവനകള്‍ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കണം. സംരംഭക വികസനത്തില്‍ നന്നായി ഉപയോഗപ്പെടുത്താവുന്ന ഒരു വിഭാഗമാണ് തിരിച്ചെത്തിയ പ്രവാസി മലയാളികള്‍. മിക്കവരും നൈപുണ്യവും സാമ്പത്തിക ശേഷി ഉള്ളവരുമാണ്. അത്തരം പ്രവാസി മലയാളികളുടെ പ്രായോഗിക പരിജ്ഞാനവും മൂലധനവും ഉപയോഗപ്പെടുത്താനുള്ള വഴികളും സര്‍ക്കാര്‍ ആലോചിക്കണം.
നോക്കുകൂലി: വേണം ശക്തമായ നടപടി
നോക്കുകൂലി പോലെയുള്ള ദുര്‍നടപടികള്‍ക്കെതിരെ ശക്ത മായ നിയമനടപടികള്‍ ഇനിയും ഉണ്ടാകേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ട്രേഡ് യൂണിയനുകള്‍ തമ്മിലുള്ള ഒരു സമവായം ഉണ്ടാക്കിയെടുക്കേണ്ടത് സര്‍ക്കാരിന്റെ കര്‍ത്തവ്യമാണ്.
(ധനം മാഗസീന്‍ 206 മെയ് 31 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)
Experts outline key reforms Kerala needs in fiscal management, entrepreneurship, women-led businesses, startup growth, and employment generation for sustainable economic development.
Read DhanamOnline in English
Subscribe to Dhanam Magazine