കേരളത്തിന്റെ വന്ദേഭാരത് മംഗളൂരുവിലേക്ക് നീട്ടി

തിരുവനന്തപുരത്ത് നിന്നു കാസര്‍കോട്ടേക്ക് ആലപ്പുഴ വഴി സര്‍വീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസ് മംഗളൂരു വരെ നീട്ടി റെയില്‍വേ ബോര്‍ഡ്. മംഗളൂരു വരെയുള്ള സര്‍വീസ് എന്നു മുതലാണ് തുടങ്ങുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന വന്ദേഭാരത് രാത്രി 12.40നാണ് മംഗളൂരുവില്‍ എത്തുക. രാവിലെ 6.15ന് മംഗളൂരുവില്‍ നിന്ന് പുറപ്പെടും. ആഴ്ചയില്‍ ആറ് ദിവസവും വന്ദേഭാരത് സര്‍വീസ് നടത്തും. ബുധനാഴ്ചകളില്‍ സര്‍വീസുണ്ടാകില്ല.

മംഗളൂരുവില്‍ പുതിയ പ്ലാറ്റ്‌ഫോമുകളുടെ പണി പൂര്‍ത്തിയായ സാഹചര്യത്തില്‍ വൈകാതെ ട്രെയിന്‍ ഓടിത്തുടങ്ങിയേക്കുമെന്നുമാണ് കരുതുന്നത്.
ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ ആശ്രയിക്കുന്ന കേരളത്തിലെ വന്ദേഭാരത് മംഗളൂര്‍ വരെ നീട്ടുന്നത് യാത്രക്കാര്‍ക്ക് വളരെ ആശ്വാസമാണ്.
നിലവിൽ രണ്ടു വന്ദേഭാരത് ട്രെയിനുകളാണ് കേരളത്തിൽ ഓടുന്നത്. 2023 ഏപ്രിലില്‍ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ആദ്യ വന്ദേഭാരത് കോട്ടയം വഴിയാണ്. 2023 സെപ്റ്റംബറിലാണ് ആലപ്പുഴ വഴി രണ്ടാം വന്ദേഭാരതിന് തുടക്കമായത്.

കണ്ണൂര്‍, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം സൗത്ത്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് രണ്ടാം വന്ദേഭാരത് നിര്‍ത്തുക. ഇതാണ് ഇപ്പോള്‍ മാംഗളൂര്‍ വരെ നീട്ടിയിരിക്കുന്നത്.

Related Articles

Next Story

Videos

Share it