299 മുതല്‍ 1499 രൂപവരെയുള്ള പാക്കേജ്, നിരക്കുകളില്‍ മാറ്റമില്ല; കെഫോണ്‍ ഓഫറുകള്‍ തുടരും

സ്വകാര്യ കമ്പനികള്‍ നിരക്ക് വര്‍ധിപ്പിക്കുന്നതിനിടയിലാണ് കെഫോണിന്റെ നീക്കം
KFONE
Image/ Canva
Published on

ടെലികോം മേഖലയില്‍ തുടരുന്ന നിരക്കുവര്‍ധനയ്ക്കിടയിലും മാറ്റമില്ലാതെ കെഫോണ്‍ താരിഫ്. മറ്റ് ബ്രോഡ്ബാന്‍ഡ് സേവനദാതാക്കളെല്ലാം നിരക്കുകള്‍ വര്‍ധിപ്പിക്കുന്ന സാഹചര്യത്തിലും കെഫോണ്‍ നിരക്കു വര്‍ധിപ്പിക്കാത്തതിന് പുറമേ ഓഫറുകള്‍ തുടരുകയും ചെയ്യുകയാണ്. 20 എം.ബി.പി.എസ് (സെക്കന്‍ഡില്‍ 20 എം.ബി) മുതല്‍ 300 എം.ബി.പി.എസ് (സെക്കന്‍ഡില്‍ 300 എം.ബി) വരെയുള്ള പ്ലാനുകളാണ് ഹോം കണക്ഷനുകള്‍ക്ക് കെ ഫോണ്‍ വാഗ്ദാനം ചെയ്യുന്നത്. 299 രൂപ മുതല്‍ 1499 രൂപ വരെയാണ് ഈ പാക്കേജുകളുടെ നിരക്ക്. വാണിജ്യ കണക്ഷനുകള്‍ക്കായി ഉയര്‍ന്ന എം.ബി.പി.എസ് പാക്കേജുകളും കെഫോണില്‍ ലഭ്യമാണ്.

20 എം.ബി.പി.എസിന്റെ പ്ലാനിന് 299 രൂപയാണ് മാസനിരക്ക്. 1000 ജി.ബി വരെ അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് ലഭിക്കും. 399 രൂപ പ്രതിമാസ നിരക്കില്‍ ലഭിക്കുന്ന 40 എം.ബി.പി.എസ് പ്ലാനില്‍ 3000 ജിബി വരെ അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് ലഭിക്കും. 50 എം.ബി.പി.എസ് പാക്കിന് 449 രൂപയാണ് മാസ നിരക്ക്. ഇതില്‍ 3500 ജി.ബി വരെ അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് ലഭ്യമാകും. 75 എം.ബി.പി.എസ് പ്ലാനില്‍ 499 പ്രതിമാസ നിരക്കില്‍ 3500 ജിബി ഡാറ്റയാണ് ലഭിക്കുക. 599 രൂപയാണ് 100 എം.ബി.പി.എസ് പ്ലാനിന്റെ പ്രതിമാസ നിരക്ക്. 3500 ജിബി അണ്‍ലിമിറ്റഡ് ഡാറ്റ ഈ പ്ലാനിലും ഉപഭോക്താക്കള്‍ക്ക് ആസ്വദിക്കാം. 150 എം.ബി.പി.എസ് പ്ലാനിന്റെ പ്രതിമാസ നിരക്ക് 799 രൂപയാണ്. 200 എംബിപിഎസിന് 999 രൂപയും. ഈ രണ്ട് പ്ലാനുകളിലും 4000 ജിബി അണ്‍ലിമിറ്റഡ് ഡാറ്റ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. 300 എംബിപിഎസ് പ്ലാനിന്റെ പ്രതിമാസ നിരക്ക് 1499 രൂപയാണ്. 5000 ജിബി അണ്‍ലിമിറ്റഡ് ഡാറ്റയാണ് ഇതില്‍ ലഭിക്കുക.

അധിക വാലിഡിറ്റി ഓഫറുകളും

വിപണിയിലെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ഹൈസ്പീഡ് ഇന്റര്‍നെറ്റ് പ്ലാനുകള്‍ക്ക് പുറമേ അധിക നേട്ടങ്ങളും ഉപഭോക്താക്കള്‍ക്കായി കെ ഫോണ്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. 3 മാസത്തെ നിരക്കുകള്‍ ഒരുമിച്ച് നല്‍കിയാല്‍ 15 ദിവസത്തെ അധിക വാലിഡിറ്റിയും 6 മാസത്തെ നിരക്കുകള്‍ ഒരുമിച്ച് നല്‍കിയാല്‍ 30 ദിവസത്തെ അധിക വാലിഡിറ്റിയും 12 മാസത്തെ നിരക്ക് ഒരുമിച്ച് നല്‍കിയാല്‍ 60 ദിവസത്തെ അധിക വാലിഡിറ്റിയും ഉപഭോക്താക്കള്‍ക്ക് ആസ്വദിക്കാം. കെ ഫോണ്‍ പ്ലാനുകളെയും ഓഫറുകളേയും കുറിച്ച് കൂടുതല്‍ അറിയുവാന്‍ കെ ഫോണ്‍ ഔദ്യോഗിക വെബ്‌സൈറ്റായ https://kfon.in/ ല്‍ സന്ദര്‍ശിക്കാം.

ഏറ്റവും കുറഞ്ഞ നിരക്കില്‍ മികച്ച സേവനം നല്‍കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് കെഫോണിന്റെ പ്രവര്‍ത്തനമെന്നും സാധാരണക്കാര്‍ക്ക് പ്രാപ്യമാകുന്ന നിരക്കുകളിലൂടെയും ആകര്‍ഷകമായ ഓഫറുകളിലൂടെയും കെഫോണ്‍ കൂടുതല്‍ ജനകീയമാകുകയാണെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കെഫോണ്‍ മാനേജിംഗ് ഡയറക്ടറുമായ ഡോ. സന്തോഷ് ബാബു പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com