Begin typing your search above and press return to search.
ഓണം വില്‍പന: ഖാദി ബോര്‍ഡ് നേടിയത് 21.88 കോടി; ഗാന്ധി ജയന്തിക്കും പ്രത്യേക മേള
ഖാദി ബോര്‍ഡ് ഓണക്കാല വില്‍പ്പനയില്‍ ചരിത്രനേട്ടം കൈവരിച്ചതായി വൈസ് ചെയര്‍മാന്‍ പി.ജയരാജന്‍. 21.88 കോടി രൂപയുടെ വില്‍പ്പനയാണ് ഇക്കാലയളവില്‍ നടന്നത്. കഴിഞ്ഞ വര്‍ഷം ഇത് 17.81 കോടി രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷം 42 ദിവസമായിരുന്നു റിബേറ്റ് കാലയളവ്. ഇത്തവണ 30 ദിവസം മാത്രമായിട്ടും വലിയ നേട്ടം കൈവരിക്കാനായി.
പുതുതലമുറ വസ്ത്രങ്ങള്‍ അവതരിപ്പിച്ചും പ്രചാരണം വര്‍ധിപ്പിച്ചുമാണ് ഈ നേട്ടം കൈവരിക്കാനായത്. ഖാദിമേളകള്‍ക്കൊപ്പം സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്‌കൂളുകളും കേന്ദ്രീകരിച്ചും പ്രദര്‍ശനവും വില്‍പ്പനയും സംഘടിപ്പിച്ചിരുന്നു. ഓണം സമ്മാനപദ്ധതിയുടെ നറുക്കെടുപ്പ് ഒക്ടോബര്‍ 20ന് തിരുവനന്തപുരം ലോട്ടറി ഓഫീസില്‍ നടക്കും.
ടാറ്റ ടിയാഗോ ഇലക്ട്രിക് കാറാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഓല ഇലക്ട്രിക് സ്‌കൂട്ടറും മൂന്നാം സമ്മാനം ജില്ല തോറും ഓരോ പവന്‍ സ്വര്‍ണവുമാണ്.
ഗാന്ധി ജയന്തിക്ക് റിബേറ്റ് 30%
ഗാന്ധിജയന്തി വരാഘോഷത്തോട് അനുസബന്ധിച്ച് സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ മൂന്നുവരെ ഖാദിമേള സംഘടിപ്പിക്കും 30 ശതമാനം റിബേറ്റ് ഉണ്ടാകും. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപവരെ ക്രെഡിറ്റ് സൗകര്യവുമുണ്ടാകും.
ഈ സാമ്പത്തിക വര്‍ഷം 150 കോടി രൂപയുടെ വില്‍പ്പനയാണ് ഖാദി ബോര്‍ഡ് ലക്ഷ്യം വയ്ക്കുന്നത്.
ബോര്‍ഡില്‍ നിന്ന് വായ്പ എടുത്ത് കുടിശികയാക്കിയവര്‍ക്കായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ നടപ്പാക്കും. പാറ്റേണ്‍, കണ്‍സോര്‍ഷ്യം, ബാങ്ക് ക്രെഡിറ്റ് സ്‌കീം എന്നിവയില്‍ വായ്പയെടുത്ത് കുടിശികയായവര്‍ക്ക് പിഴപ്പലിശയോ പലിശയോ കുറച്ചോ ഒഴിവാക്കിയോ ഒറ്റത്തവണ തീര്‍പ്പാക്കും. എല്ലാ ജില്ലകളിലും അദാലത്ത് സംഘടിപ്പിക്കും. അദാലത്തിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 9ന് നടക്കും.
Next Story