ദക്ഷിണേന്ത്യയിലെ മികച്ച എമര്‍ജിംഗ് ബ്രാന്‍ഡിനുള്ള പുരസ്‌കാരം കിര്‍ത്തിലാല്‍സിന്റെ 'ഗ്ലോ'യ്ക്ക്

കിർ‍ത്തിലാൽസിന്റെ ‘ഗ്ലോ’ ബ്രാൻഡിന് ദക്ഷിണേന്ത്യയിലെ മികച്ച എമർജിംഗ് ബ്രാൻഡ് പുരസ്‌കാരം. നവീകരണവും ഡിസൈനും ഉപഭോക്തൃകേന്ദ്രിത വളർച്ചയും നേട്ടത്തിന് വഴിവെച്ചു.
Kiritilal receives emerging brand award
'എമര്‍ജിംഗ് ബ്രാന്‍ഡ് ഓഫ് ദ ഇയര്‍' ബഹുമതി ജി.ഐ.എ.യുടെ എം.ഡി അമിത് പ്രതിഹാരിയില്‍ നിന്ന് കീര്‍ത്തിലാല്‍സ് എ.വി.പി. രഘുനാഥ്, ഡയറക്ടര്‍ സൂരജ് ശാന്തകുമാര്‍ എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങുന്നു.
Published on

പ്രമുഖ വജ്രാഭരണ ബ്രാന്‍ഡായ കിര്‍ത്തിലാല്‍സിന്റെ ഉപവിഭാഗമായ തൃശൂരിലെ 'ഗ്ലോ ബൈ കിര്‍ത്തിലാല്‍സ്', ദക്ഷിണേന്ത്യയിലെ വളർന്നു വരുന്ന മികച്ച ബ്രാൻഡിനുള്ള 'എമര്‍ജിംഗ് ബ്രാന്‍ഡ് ഓഫ് ദ ഇയര്‍' ബഹുമതി സ്വന്തമാക്കി. 2026-ലെ റീട്ടെയില്‍ ജ്വല്ലര്‍ സര്‍ക്കിള്‍ ഓഫ് എക്‌സലന്‍സ് സൗത്ത് പുരസ്‌കാര വേദിയിൽ വെച്ചാണ് ഈ ബഹുമതി ഗ്ലോ ബൈ കിര്‍ത്തിലാല്‍സിന്റെ സാരഥികൾ ഏറ്റുവാങ്ങിയത്.

ബെംഗളൂരുവില്‍ നടന്ന റീട്ടെയില്‍ ജ്വല്ലര്‍ ഇന്ത്യ ഫോറത്തില്‍ വെച്ച് ജെമ്മോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (ജി.ഐ.എ) എം.ഡി ആയ അമിത് പ്രതിഹാരിയില്‍ നിന്ന് കീര്‍ത്തിലാല്‍സ് എ.വി.പി ആയ രഘുനാഥ്, ബിസിനസ് സ്ട്രാറ്റജി ഡയറക്ടര്‍ സൂരജ് ശാന്തകുമാര്‍ എന്നിവര്‍ ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. റീടെയ്ല്‍ ജ്വല്ലര്‍ ഇന്ത്യ പബ്ലിഷര്‍ സമിത് ഭട്ട, ലക്ഷ്മി ഡയമണ്ട്‌സ് സിഎംഡി ചേതന്‍ കുമാര്‍ മേത്ത തുടങ്ങിയവരും പുരസ്കാര വേദിയിൽ സന്നിഹിതരായിരുന്നു.

ജ്വല്ലറി വിപണിയിലെ നവീകരണം, മികച്ച ഡിസൈനുകള്‍, ആധുനിക ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചുള്ള വളര്‍ച്ച എന്നിവ പരിഗണിച്ചാണ് ഗ്ലോ ബൈ കിര്‍ത്തിലാല്‍സിനെ തേടി അംഗീകാരം എത്തിയത്. നിലവില്‍ ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളിലായി ഒമ്പത് ഷോറൂമുകളാണ് ബ്രാന്‍ഡിനുള്ളത്. വ്യാപാര ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി തമിഴ്‌നാട്ടിലെ മധുരയിലും അഡയാറിലും (ചെന്നൈ) പുതിയ ഷോറൂമുകള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും കമ്പനി നേതൃത്വം അറിയിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com