ടാറ്റ, ബാറ്റ, നയാര, ബിഗ്ബാസ്‌കറ്റ്...പുതുമകളെ കൂട്ടുപിടിച്ച് വളരുന്ന കമ്പനികളുടെ മേധാവികളെ കേള്‍ക്കാം, മാനേജ്മെന്റ് മികവ് ആർജ്ജിക്കാം

കെ എം എ വാർഷിക കൺവെൻഷൻ ജനുവരി 16,17ന് കൊച്ചി ഗ്രാൻഡ് ഹയാത്തിൽ

രാജ്യത്തെ പ്രമുഖ മാനേജ്‌മെന്റ് കണ്‍വെന്‍ഷന് കൊച്ചി വേദിയാകുന്നു. കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ വാര്‍ഷിക മാനേജ്‌മെന്റ് കണ്‍വെന്‍ഷന്‍ ജനുവരി 16,17 തീയതികളില്‍ കൊച്ചിയിലെ ഗ്രാന്‍ഡ് ഹയാത്തില്‍ നടക്കും. 'Innovate To Elevate' എന്നതാണ് ഈ വര്‍ഷത്തെ തീം. ജനുവരി 16 ന് വൈകീട്ട് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ മുന്‍ കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ മുഖ്യാതിഥിയാകും. ബിസ്‌ലരി ഇന്റര്‍നാഷണലിന്റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ ഏയ്ഞ്ചലോ ജോര്‍ജ് മുഖ്യപ്രഭാഷണം നിര്‍വഹിക്കും. ദുബായ് പോര്‍ട്ട്‌സ് അഥോറിറ്റി എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ ക്യാപ്റ്റന്‍ ഇബ്രാഹിം അല്‍ബ്ലൂഷിയാണ് ഉദ്ഘാടന സമ്മേളനത്തിലെ വിശിഷ്ടാതിഥി.



രാജ്യാന്തര തലത്തിലെ പ്രമുഖ പ്രഭാഷകരുടെ മുഖ്യ പ്രഭാഷണങ്ങളും പാനല്‍ ചര്‍ച്ചകള്‍ക്കും കണ്‍വെന്‍ഷന്റെ രണ്ടാം ദിനം സാക്ഷ്യം വഹിക്കും.

''ഇന്നത്തെ മത്സരാത്മക ലോകത്ത് പിടിച്ചു നില്‍ക്കണമെങ്കില്‍ നിരന്തര ഇന്നവേഷന്‍ ഇല്ലാതെ പറ്റില്ല. എഫ്.എം.സി.ജി, റീറ്റെയ്ല്‍, മാനുഫാക്ചറിംഗ്, ഫിനാന്‍സ്, ഫാഷന്‍, ഡിജിറ്റല്‍ തുടങ്ങി പല മേഖലകളിലുള്ള കമ്പനികള്‍ എങ്ങനെ ഇന്നവേറ്റ് ചെയ്തു നിലനില്‍ക്കുന്നുവെന്ന് മനസിലാക്കാനും കേരളത്തിലെ വ്യവസായങ്ങൾക്ക് ഇന്നവേഷന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധമുണ്ടാക്കാനുമാണ് ഇത്തവണത്തെ കണ്‍വെന്‍ഷന്‍ കൊണ്ടു ഉദ്ദേശിക്കുന്നതെന്ന് കെ.എം.എ സീനിയർ വൈസ് പ്രസിഡന്റും ഇവന്റ് ചെയര്‍മാനുമായ കെ. ഹരികുമാര്‍ പറഞ്ഞു.


കെ.ഹരികുമാര്‍, കെ.എം.എ സീനിയര്‍ വൈസ് പ്രസിഡന്റ് & കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍, ബിബു പുന്നൂരാന്‍, പ്രസിഡന്റ്‌

എങ്ങനെ ആഗോളവും ആഭ്യന്തരവുമായ വർധിച്ചു വരുന്ന മത്സരം ചെറുത്ത്‌ നില്കുവാൻ ഇന്നോവഷൻ ഉപകരിക്കുമെന്നു മനസിലാക്കുകയാണ് ഈ പ്രേമേയത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിഗ് ബാസ്‌ക്കറ്റ് സഹസ്ഥാപകന്‍ ഹരി മേനോന്‍, ബാറ്റ പ്രസിഡന്റ് (APAC) രാജീവ് ഗോപാലകൃഷ്ണന്‍, ഐടിസി ലിമിറ്റഡ് ഡിവിഷണല്‍ ചീഫ് എക്‌സിക്യുട്ടീവ് (ഫുഡ്‌സ്) ഹേമന്ദ് മാലിക്, നയാര എനര്‍ജി ലിമിറ്റഡ് എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍ പ്രസാദ് കെ പണിക്കര്‍, ഒഎന്‍ഡിസി എംഡി ആന്‍ഡ് സി.ഇ.ഒ ടി കോശി എന്നിവര്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും.

യുവാക്കള്‍ക്ക് വേണ്ടിയാണ് ഇത്തവണത്തെ സമ്മേളനം ഒരുക്കിയിരിക്കുന്നത്. യുവമാതൃകകളെ അണി നിരത്തി കേരളത്തിലെ ബിസിനസിലും കോര്‍പ്പറേറ്റ് തലത്തിലുമുള്ള സാധ്യതകള്‍ ഉയര്‍ത്തിക്കാട്ടുകയാണ് ലക്ഷ്യമെന്ന് കെ.എം.എ പ്രസിഡന്റ് ബിബു പൊന്നൂരാന്‍ പറഞ്ഞു.

തുടര്‍ച്ചയായ രണ്ടാം വര്‍ഷവും അന്താരാഷ്ട്ര പ്രതിനിധികളെയും പ്രഭാഷകരെയും അണിനിരത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയ രണ്ട് യുവാക്കളെയും ഇത്തവണ കണ്ടെത്തി ആദരിക്കുന്നുണ്ട്. 1000ത്തോളം പ്രതിനിധികൾ ഇത്തവണ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിബു പറഞ്ഞു.


ഫാഷന്‍ പിന്നെ ഫിന്‍ടെക്

Innovation in Fashion എന്ന വിഷയത്തെ അധികരിച്ച് നടക്കുന്ന പാനല്‍ ചര്‍ച്ചയില്‍ എന്‍ഐഡി അഹമ്മദാബാദ് മുന്‍ ഡയറക്റ്റര്‍ ഡോ. ഡാര്‍ളി കോശി, പ്രമുഖ ഫാഷന്‍ ഡിസൈനറും ദി ലക്ഷ്വറി ലീഗ് സ്ഥാപകയുമായ റിതു ഭേരി, രാജ്യാന്തര പ്രശസ്ത ഫാഷന്‍ കണ്‍സള്‍ട്ടന്റും ഇന്ത്യ ടുഡെ ഫാഷന്‍ വിഭാഗം കണ്‍സള്‍ട്ടിംഗ് എഡിറ്ററുമായ വിനോദ് നായര്‍, ഫാഷന്‍, ഡിസൈന്‍ എഡ്യുക്കേറ്ററായ പ്രൊഫ. സോമേഷ് സിംഗ്, ഫാഷന്‍ ഡിസൈനറും ആക്ടിവിസ്റ്റും ഉപാസന സ്ഥാപകയുമായ ഉമാ പ്രജാപതി എന്നിവര്‍ സംബന്ധിക്കും.
ദി ഫിന്‍ടെക് കാറ്റലിസ്റ്റ് എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പാനല്‍ ചര്‍ച്ചയില്‍ സിഫി ടെക്‌നോളജീസ് ലിമിറ്റഡ് സി.എം.ഡി രാജു വെഗ്സന, ഓപ്പണ്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജീസ് സഹ സ്ഥാപകനും സിഇഒയുമായ അനീഷ് അച്യുതന്‍, ബൈസാന്‍ സിസ്റ്റം സഹസ്ഥാപകന്‍ മോഹന്‍ കൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും.
രത്തന്‍ ടാറ്റയുടെ ജീവചരിത്ര രചയിതാവായ മുന്‍ ഐഎഎസ് ഓഫീസര്‍ തോമസ് മാത്യുവുമായി മുന്‍ എം.എല്‍.എ കെ.എസ് ശബരീനാഥന്‍ നടത്തുന്ന സംവാദമാണ് മറ്റൊരു ആകര്‍ഷണം.

വിജയമന്ത്രങ്ങള്‍, നൂതന പ്രവണതകള്‍

കണ്‍വെന്‍ഷനോട് അനുബന്ധിച്ച് കെഎംഎ യംഗ് മൈന്‍ഡ്‌സിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 16ന് രാവിലെ 10 മുതല്‍ ഒന്നുവരെ രണ്ട് പാനല്‍ ചര്‍ച്ചകള്‍ നടക്കും. ഈ പ്രത്യേക കണ്‍വെന്‍ഷനില്‍ കെഎസ്‌ഐഡിസി ചെയർമാന്‍ സി ബാലഗോപാല്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും.
ഇന്നൊവേഷന്‍ ഇന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്ന വിഷയത്തില്‍ നടക്കുന്ന പാനല്‍ ചര്‍ച്ചയില്‍ സിയാല്‍ എംഡി എസ് സുഹാസ് ഐഎഎസ്, ഡിപി വേള്‍ഡ് കൊച്ചി സിഇഒ പ്രവീണ്‍ തോമസ്, ബ്രിഡ്ജ് വെ ഹോള്‍ഡിംഗ്‌സ് ഡയറക്റ്റര്‍ അഫ്ദല്‍ എ വഹാബ്, യുഎഇ എംപിആര്‍എസ് ഷിപ്പിംഗ് ആന്‍ഡ് ലോജിസ്റ്റിക്‌സ് സി.ഇ.ഒ യാഷ് റാഡിയ എന്നിവര്‍ സംബന്ധിക്കും.
ഫ്യൂച്ചറിസ്റ്റിക്‌സ് പ്രോസസ് സൊലൂഷന്‍സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ സുനില്‍ കെ സഖറിയാസ്, ജെക്കോബി ചോക്ലേറ്റിയര്‍ സ്ഥാപകന്‍ ജേക്കബ് ജോയ്, സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസി, മൈകെയര്‍ ഹെല്‍ത്ത് സഹസ്ഥാപകനും സി.ഇ.ഒ സെനു സാം എന്നിവര്‍ സകസ്സസ് സ്‌റ്റോറീസ് എന്ന പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കും.
കെ.എം.എ യംഗ് മൈന്‍ഡ്‌സ് സെഷന് പ്രത്യേക രജിസ്‌ട്രേഷന്‍ വേണം.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://www.kma.qmarkdesk.com/registration
Related Articles
Next Story
Videos
Share it