

കൊച്ചിയുടെയും കേരളത്തിന്റെയും സമഗ്ര വികസനം ലക്ഷ്യമിട്ട് വിവിധ മേഖലകളിലെ വിദഗ്ധര്‍ ചേര്‍ന്ന് രൂപീകരിക്കുന്ന കൊച്ചി ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന് (കിഫ്) ഇന്ന് തുടക്കമാകും. വൈകിട്ട് ആറിന് കൊച്ചി ക്രൗണ്‍ പ്ലാസയില്‍ നടക്കുന്ന ചടങ്ങില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പ്രഭാഷണം നടത്തും.
ബിസിനസ്, ധനകാര്യം, വിദ്യാഭ്യാസം, ഇക്കണോമിക്‌സ്, വാണിജ്യം, സാഹിത്യം, നിയമം, സയന്‍സ്, സാങ്കേതിക വിദ്യ, പൊതുഭരണം, കായികം തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരാണ് ഈ സോഷ്യല്‍ ഇന്റലെക്ച്വല്‍ പ്ലാറ്റ്‌ഫോമിന് പിന്നില്‍ അണിനിരക്കുന്നതെന്ന് സഹസ്ഥാപകനും കേന്ദ്ര നഗര വികസന വകുപ്പ് മുന്‍സെക്രട്ടറിയുമായ ഡോ. എം. രാമചന്ദ്രന്‍ പറഞ്ഞു.
ഡൽഹിയിലെ ഇന്ത്യ ഇന്റർനാഷണൽ സെന്റർ, ചെന്നൈ ഇന്റര്‍നാഷണല്‍ സെന്റര്‍, ബാംഗളൂര്‍ ഇന്റര്‍നാഷണല്‍ സെന്റര്‍ എന്നിവയുടെ ചുവടുപിടിച്ചാണ് കിഫിന്റെ വരവ്. ലോകോത്തര നിലവാരത്തിലുള്ള ആസ്ഥാന സമുച്ചയം സ്ഥാപിച്ച് പ്രഭാഷണങ്ങള്‍, ചര്‍ച്ചകള്‍, കലാ-സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവയ്ക്ക് വേദിയൊരുക്കും.
ജസ്റ്റിസ് കെ.പി സതീശ് ചന്ദ്രൻ, സിന്തൈറ്റ് എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ ഡോ.വിജു ജേക്കബ്, മുന്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി, ടി.സി.എസ് കേരള മേധാവി ദിനേശ് പി. തമ്പി, ഹൈക്കോടതി അഭിഭാഷകന്‍ മധു രാധാകൃഷ്ണന്‍, ധനം എക്‌സിക്യൂട്ടീവ് എഡിറ്ററും കെ.എം.എ വുമണ്‍ മാനേജേഴ്‌സ് ഫോറം മുന്‍ ചെയര്‍പേഴ്‌സണുമായ മരിയ ഏബ്രഹാം തുടങ്ങിയവരാണ് കിഫിന്റെ മറ്റ് സ്ഥാപക അംഗങ്ങള്‍.
Read DhanamOnline in English
Subscribe to Dhanam Magazine