

തുടക്കമിട്ട മൂന്ന് കമ്പനികളെ ഓഹരി വിപണിയിലെത്തിച്ച ഏക മലയാളി സംരംഭകന്‍, കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, വണ്ടര്‍ല ഹോളിഡേയ്സ്, വീഗാലാന്റ് ഡെവലപ്പേഴ്സ് എന്നീ കമ്പനികളെ വളര്‍ത്തിയതെങ്ങനെ? ഈ മൂന്ന് കമ്പനികള്‍ക്കും പൊതുവായൊരു ഡിഎന്‍എയുണ്ടോ? സംരംഭകര്‍ പ്രാഥമികമായി ചിന്തിക്കേണ്ടതും ലക്ഷ്യമിടേണ്ടതുംഎന്താണ്? കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി തുറന്നു സംസാരിക്കുന്നു.
അങ്ങനെ പറയാന്‍ കഴിയില്ല. പടിപടിയായി കാര്യങ്ങള്‍ ചെയ്തുപോകുന്നു എന്നുമാത്രം. ആദ്യത്തെ കമ്പനി (വി-ഗാര്‍ഡ്) 2008ലായിരുന്നു ഐപിഒ നടത്തിയത്. 2014ലായിരുന്നു വണ്ടര്‍ലയുടെ പബ്ലിക് ഇഷ്യു. നമ്മള്‍ എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കേണ്ടേ? ഇപ്പോള്‍ അതിന് പറ്റിയ അവസരം വന്നു. ഇതിനകത്ത് പ്രത്യേകിച്ച് ത്രില്ല് ഉണ്ടോയെന്ന് ചോദിച്ചാല്‍ ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്.
ഈ ചോദ്യം പലരും എന്നോട് ചോദിക്കാറുണ്ട്. എനിക്ക് തോന്നുന്നത് പലര്‍ക്കും പല വിഷയങ്ങളായിരിക്കാം. ചിലര്‍ക്ക് ഭയമായിരിക്കും. ഓഹരി കൊടുത്തുകഴിഞ്ഞാല്‍ കമ്പനിയില്‍ തങ്ങളുടെ നിയന്ത്രണം കുറയുമോയെന്ന് പേടിയുള്ളവരുണ്ട്. തങ്ങളുടെ കമ്പനിയില്‍ പുറത്തുനിന്നുള്ളവര്‍ ഇടപെടുന്നത് ഇഷ്ടമില്ലാത്ത വരുണ്ട്. ഐപിഒക്ക് പോകുന്ന കമ്പനികള്‍ക്ക് നല്ലൊരു ഡയറക്റ്റര്‍ ബോര്‍ഡും ബോര്‍ഡില്‍ സ്വതന്ത്ര ഡയറക്റ്റര്‍മാരും വേണം. അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയണം. ഇങ്ങനെ ഉത്തരങ്ങള്‍ പറയാന്‍ ഞാന്‍ തയാറാണ്. വലിയ കമ്പനികള്‍ വളര്‍ച്ചാപാതയില്‍ പബ്ലിക് ഇഷ്യു നടത്തിയിട്ടുണ്ട്.
വളരാന്‍ ഐപിഒ വേണം. മാത്രമല്ല, വീഗാലാന്റ് ഡെവലപ്പേഴ്സിലെ സീനിയര്‍ മാനേജര്‍മാര്‍ക്ക് പബ്ലിക് ഇഷ്യുവിന് മുമ്പുതന്നെ ഒരു നിശ്ചിത ശതമാനം ഓഹരികള്‍ പങ്കുവെച്ച് കൊടുത്തിട്ടുണ്ട്.
അവര്‍ക്ക് അതിന്റെ വാല്യു അണ്‍ലോക്ക് ചെയ്തുകിട്ടാന്‍ വേണ്ടിയാണ് ഇപ്പോള്‍ ഐപിഒ നടത്തുന്നത്. ഓഹരിയുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ, അതിന്റെ ഗുണം ടീമംഗങ്ങള്‍ക്ക് ലഭിക്കേണ്ടേ?
വളരെ ചെറിയ നിലയില്‍ നിന്ന് കെട്ടിപ്പടുത്ത ഈ സ്ഥാപനം, നമ്മുടെ കുഞ്ഞ്, അതിനെ കൈവിടാന്‍ ഒരുക്കമില്ല. പക്ഷേ വളര്‍ത്താന്‍ പണം ആവശ്യമുണ്ട്. അതിന് എന്തുകൊണ്ടും ഐപിഒ റൂട്ടാണ് നല്ലതെന്ന് എനിക്ക് തോന്നുന്നു. പബ്ലിക് ഇഷ്യു ആയാല്‍ ഒരു മെച്ചമുണ്ട്. മാനേജര്‍മാര്‍ക്കും പണി കൂടും. കൂടട്ടെ!
ഇല്ലേയില്ല. അന്ന് എന്റെ ഒരു ആഗ്രഹം ഒരു ഭവന പദ്ധതി തുടങ്ങണം എന്നായിരുന്നു. അത് വിജയിച്ചു. രണ്ടെണ്ണം തുടങ്ങി. അത് നാലായി, എട്ടായി അങ്ങനെയങ്ങനെ വളര്‍ന്നു. സംരംഭങ്ങളുടെ ഭാവി മുന്നില്‍ക്കാണാനുള്ള ദീര്‍ഘദൃഷ്ടിയൊന്നും എനിക്കില്ല. വളരാന്‍ സാധ്യതയുണ്ടെങ്കില്‍ അത് ഉപയോഗിക്കുക എന്നത് മാത്രമാണ് ചെയ്യുന്നത്.
ഏത് തരത്തിലുള്ള ബിസിനസാണെങ്കിലും അതിന് വിജയത്തിന്റെ പിന്നിലുള്ളത് സംതൃപ്തരായ കസ്റ്റമറാണ്. വി-ഗാര്‍ഡായാലും വണ്ടര്‍ല ആയാലും വീഗാലാന്റ് ഡെവലപ്പേഴ്സായാലും ഈ കമ്പനികള്‍ വളരാനുള്ള സാധ്യതയുണ്ടോ, ഇല്ലയോ എന്ന് അന്തിമമായി കസ്റ്റമറാണ് വിധിയെഴുതുന്നത്. കസ്റ്റമര്‍ സാറ്റിസ്ഫാക്ഷന്‍ ഇല്ലാത്തിടത്തോളം കാലം നമ്മള്‍ എത്ര തലകുത്തിമറിഞ്ഞാലും വിജയിക്കണമെന്നില്ല. കൂടുതല്‍ സംതൃപ്തരായ ഉപഭോക്താക്കളുണ്ടെങ്കില്‍ ബിസിനസ് വളരും.
വീഗാലാന്റ് ഡെവലപ്പേഴ്സിന്റെ കാര്യത്തില്‍ കുറച്ചുകൂടി ഉത്തരവാദിത്വം കൂടുതലാണെന്ന് തോന്നുന്നു. വി-ഗാര്‍ഡ് ഉല്‍പന്നങ്ങളുടെ വില പരമാവധി 20,000 രൂപയൊക്കെ ആകാം. വണ്ടര്‍ല ഹോളിഡേയ്സില്‍ ഒരു ദിവസത്തെ ടിക്കറ്റ് എടുത്ത് അടിച്ചുപൊളിക്കാന്‍ അതിനുള്ള പണമെ ആകുന്നുള്ളൂ. വീഗാലാന്റ് ഡെവലപ്പേഴ്സില്‍ അതല്ല സ്ഥിതി. ഒരു വ്യക്തി അയാളുടെ ആയുഷ്‌ക്കാല സമ്പാദ്യവും അതിന് പുറമെ ബാങ്ക് വായ്പയും എല്ലാമെടുത്ത് അങ്ങേയറ്റത്തെ ആഗ്രഹത്തോടെ വാങ്ങുന്ന വീടാണ്.
ഇതില്‍ കുറച്ചുകൂടി വൈകാരിക അടുപ്പം കസ്റ്റമേഴ്സിനുണ്ട്. അത് കണക്കിലെടുത്ത് അവര്‍ക്കായി വീടുകള്‍ നിര്‍മിച്ചുനല്‍കാന്‍ ഞങ്ങള്‍ സജ്ജമാണ്. വീട് മലയാളിയുടെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഒന്നാണ്. അപ്പോള്‍ വീഗാലാന്റ് ഡെവലപ്പേഴ്സ് വീടുകള്‍ നിര്‍മിച്ചപ്പോള്‍ ഞാനൊരു മലയാളിയാണല്ലോ, അപ്പോള്‍ എനിക്കെന്താണ് വേണ്ടതെന്ന് ചിന്തിച്ച് അത് ഓരോ വീട്ടിലും ഒരുക്കാന്‍ ശ്രദ്ധിച്ചു.
ഇതും അറിയാതെ വന്നതാണ്. ഇലക്ട്രോണിക്സായിരുന്നു എന്റെ ഇഷ്ട വിഷയം. വി-ഗാര്‍ഡ് തുടങ്ങിയപ്പോള്‍ ഇലക്ട്രിക്കല്‍ ആന്‍ഡ്ഇലക്ട്രോണിക്സായി. വണ്ടര്‍ല തുടങ്ങിയപ്പോള്‍ ആ മേഖലയോടായി ഇഷ്ടം. അതിനിടെ പലയിടത്തും സിവില്‍ കണ്‍സ്ട്രക്ഷന്‍ ധാരാളമായി വന്നു. വി-ഗാര്‍ഡിന്റെ കോര്‍പറേറ്റ് ഓഫീസ്, വണ്ടര്‍ലയുടെ പാര്‍ക്കുകള്‍... അങ്ങനെ. അതിലൊക്കെ ചിലതെല്ലാം എനിക്കും കോണ്‍ട്രിബ്യൂട്ട് ചെയ്യാന്‍ പറ്റിയതായി തോന്നി. പിന്നെ ഒരു പ്രായം കഴിഞ്ഞപ്പോള്‍ വി-ഗാര്‍ഡിന്റെയും വണ്ടര്‍ലയുടെയുമൊക്കെ സാരഥ്യം മക്കള്‍ക്ക് കൈമാറി. കുറേനാള്‍ വി-ഗാര്‍ഡ് ബോര്‍ഡില്‍ ചെയര്‍മാന്‍ എമിരറ്റസ് സ്ഥാനത്തൊക്കെ ഇരുന്നു. പിന്നെ എനിക്ക് തോന്നി, കമ്പനികള്‍ മക്കള്‍ തന്നെ പൂര്‍ണമായും നോക്കട്ടേയെന്ന്. അപ്പോള്‍ ഞാന്‍ വീണ്ടും തൊഴില്‍രഹിതനായി. അപ്പോഴാണ് കണ്‍സ്ട്രക്ഷന്‍ മേഖലയിലേക്ക് പൂര്‍ണമായും ഇറങ്ങിയത്.
അങ്ങനെയില്ല. മുമ്പ് വി-ഗാര്‍ഡിന്റെ കാര്യത്തിലും വണ്ടര്‍ലയുടെ കാര്യത്തിലും വ്യത്യസ്തമായ ചില കാര്യങ്ങളുണ്ടായിട്ടുണ്ട്. വീഗാലാന്റ് ഡെവലപ്പേഴ്സിന്റെ കാര്യത്തില്‍ മറ്റുചില കാര്യങ്ങളുണ്ടായി. സെബിയും മര്‍ച്ചന്റ് ബാങ്കേഴ്സുമൊക്കെ ഒട്ടനവധി കാര്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കും. അതെല്ലാം കൊടുക്കാന്‍ നാം ബാധ്യസ്ഥരാണ്. സുതാര്യത, സിസ്റ്റം, നടപടിക്രമങ്ങള്‍ ഇവയെല്ലാം കമ്പനിയില്‍ മികച്ച രീതിയിലുണ്ടെങ്കില്‍ ഐപിഒക്ക് പോകാന്‍ പ്രയാസമില്ല.
ഇത് രണ്ടും നടക്കും. മനസുണ്ടെങ്കില്‍ വഴിയുണ്ടാകും. പിന്നെ നമ്മുടെ ചിന്താഗതി ഐപിഒ നടത്തുക എന്നതല്ല. കമ്പനിയെ എങ്ങനെ വളര്‍ത്താം, എങ്ങനെ കൂടുതല്‍ സംതൃപ്തരായ കസ്റ്റമേഴ്സിനെ ഉണ്ടാക്കാം എന്നതൊക്കെയാണ്. കമ്പനി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വളരുന്നില്ലേ? ഇല്ലെങ്കില്‍ എന്തുകൊണ്ട്? ഈ ചിന്തകളൊക്കെയാണ് ഉണ്ടാവുക. ഐപിക്ക് പോവുകയോ പോകാതിരിക്കുകയോ ചെയ്യാം.
ഞാന്‍ ആളുകളെ വീക്ഷിക്കും. ഒരാളെ ഇന്റര്‍വ്യൂ ചെയ്യുമ്പോള്‍ തന്നെ ആ വ്യക്തിയുടെ കഴിവുകള്‍ കൃത്യമായി എനിക്ക് മനസിലാകാറില്ല. ഒരാളെ ടീമിലെടുത്താല്‍ അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കും. അവരുടെ ജോലി നിരീക്ഷിക്കും. അയാളുടെ ഉള്ളില്‍ ഒരു സ്പാര്‍ക്കുണ്ടോ? ജോലി ചെയ്യാന്‍ മനസുണ്ടോ? കോമണ്‍സെന്‍സുണ്ടോ എന്നൊക്കെ ശ്രദ്ധിച്ചുകൊണ്ടിരിക്കും. ഞാന്‍ ആരെയും ഉപദേശിക്കുന്നതല്ല, പലര്‍ക്കും പല സംരംഭകര്‍ക്കും സംഭവിക്കുന്ന കാര്യമുണ്ട്; ചെറിയ സാലറിയില്‍ ആരെയെങ്കിലും നിയമിക്കും. എന്നിട്ട് അവരെ അവരുടെ വഴിക്ക് വിടും. തുടക്കത്തില്‍ തന്നെ ജീവനക്കാരുടെ കഴിവ് നമ്മള്‍ തിരിച്ചറിയണം. നമ്മുടെ കമ്പനിയിലേക്ക് വേണ്ട കഴിവുകള്‍ അവര്‍ക്കില്ലെങ്കില്‍ അവരെ വേഗത്തില്‍ അക്കാര്യം പറഞ്ഞ് ഒഴിവാക്കണം. ഐക്യു എല്ലാവര്‍ക്കുമുണ്ട്. പഠിപ്പ് മാത്രം പോര. കഠിനാധ്വാനം ചെയ്യാന്‍ മനസ് വേണം. 'What next' എന്ന ചിന്ത അയാള്‍ക്ക് കൂടി തോന്നണം. പലപ്പോഴും പല ആശയങ്ങളും എന്റെ ടീമംഗങ്ങളില്‍ നിന്നാണ് എനിക്ക് കിട്ടുന്നത്. അവര്‍ പറയുമ്പോള്‍ അത് കൊള്ളാമല്ലോ എന്ന് തോന്നി അതെടുക്കും. ഇപ്പോള്‍ വി-ഗാര്‍ഡില്‍ ഐഐഎമ്മില്‍ നിന്ന് പഠിച്ചിറങ്ങിയവരൊക്കെയുണ്ട്. എന്നാല്‍ തുടക്കകാലത്ത് അങ്ങനെയുള്ള പ്രൊഫഷണലുകളെ നമുക്ക് നിയമിക്കാന്‍ സാധിച്ചിരുന്നില്ല. അപ്പോള്‍ ടീമംഗങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കി, ഈവനിങ് ക്ലാസുകളിലൊക്കെ ചേരാന്‍ പ്രേരിപ്പിച്ച് അവരെ കൂടുതല്‍ നല്ല പ്രൊഫഷണലുകളാക്കി കൂടെനിര്‍ത്തി. കുറവുകള്‍ പരിഹരിക്കാന്‍ അനുയോജ്യമായ കോഴ്സുകളൊക്കെ പഠിച്ചാണ് ഞാനടക്കം വളര്‍ന്നത്.
ഇപ്പോള്‍ നല്ല രീതിയില്‍ മാറ്റം വന്നിട്ടുണ്ട്. വി-ഗാര്‍ഡ് പബ്ലിക് ഇഷ്യുവിന് ശ്രമിക്കുമ്പോള്‍ വിരലിലെണ്ണാവുന്ന മലയാളികള്‍ക്ക് മാത്രമായിരുന്നു അതിനെക്കുറിച്ച് അവബോധമുണ്ടായിരുന്നത്.
വി-ഗാര്‍ഡ് ഐപിഒ നടക്കുമ്പോള്‍ ഞാന്‍ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ സാരഥി സി.ജെ ജോര്‍ജിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ തേടിയിരുന്നു. കാരണം അദ്ദേഹത്തിന് ഇതിനെക്കുറിച്ചൊക്കെ അറിവുണ്ട്. ഇപ്പോള്‍ വീഗാലാന്റ് ഡെവലപ്പേഴ്സ് ബോര്‍ഡില്‍ ജിയോജിതിന്റെ ഭാഗമായ ഡോ. പ്രൊഫ. വി.കെ വിജയകുമാറുണ്ട്. വി-ഗാര്‍ഡ് ഐപിഒ വരുമ്പോള്‍ കൂടുതല്‍ സബ്സ്‌ക്രൈബര്‍മാര്‍ ഉത്തരേന്ത്യയില്‍ നിന്നാകുമെന്ന് സി.ജെ ജോര്‍ജ് പറഞ്ഞിരുന്നു. അതുതന്നെയാണ് സംഭവിച്ചതും. പക്ഷേ ഇപ്പോള്‍ ഡിജിറ്റല്‍ ആപ്പുകള്‍ വ്യാപകമായി. നിക്ഷേപകര്‍ മുമ്പത്തേക്കാള്‍ ബോധവാന്മാരാണ്. അതുകൊണ്ട് മാറ്റമുണ്ട്.
ാന്‍ കുറച്ച് വാശിയുള്ള കൂട്ടത്തിലാണ്. പക്ഷേ ധൃതി കുറവാണ്. 'സ്ലോ ആന്‍ഡ് സ്റ്റഡി' ആറ്റിറ്റിയൂഡാണ്. 49 വര്‍ഷമെടുത്താണ് ഞാന്‍ ഇവിടെ വരെയെത്തിയത്.
പ്രായത്തെ നാം മാനിക്കണമല്ലോ. കോവിഡ് കാലത്താണ് സമൂഹത്തിന് ഉപകാരപ്രദമായ എന്തെങ്കിലും ചെയ്യണമെന്ന ചര്‍ച്ച നടന്നത്. ചില മാനേജര്‍മാര്‍ എന്‍ജിനീയറിങ് കോളെജ് തുടങ്ങുന്ന കാര്യം പറഞ്ഞു. ചിലര്‍ ഹോസ്പിറ്റല്‍ തുടങ്ങുന്ന കാര്യമാണ് പറഞ്ഞത്. അത് പിന്നീട് ബിസിനസായി മാറും. പിന്നെയാണ് സാധാരണക്കാര്‍ക്ക് പോലും ഉപകാരപ്രദമാകുന്ന വിധമുള്ള മള്‍ട്ടിപര്‍പ്പസ് വെല്‍നസ് പാര്‍ക്കെന്ന ആശയം വന്നതും സാക്ഷാത്കരിച്ചതും.
അക്കാര്യം ഷീലയോട് (ജീവിത പങ്കാളിയും വി-സ്റ്റാര്‍ ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകയും എംഡിയുമായ ഷീല കൊച്ചൗസേപ്പ്) തന്നെ ചോദിക്കണം.
ഞങ്ങളുടെ കമ്പനിയിലെ പ്രായംകൊണ്ട് ഏറ്റവും മുതിര്‍ന്ന വ്യക്തി ഞാനാണ്. ടീമിന്റെ ശരാശരി പ്രായം 35 വയസ് ഒക്കെയാണ്. നമ്മളേക്കാള്‍ ഏറെ കാര്യങ്ങള്‍ പുതിയ തലമുറക്കറിയാം. അവരുടെ കഴിവുകളും താല്‍പര്യങ്ങളും മനസിലാക്കി പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കിയാല്‍ മതി.
ഐപിഒക്ക് വേണ്ടി ഞാനൊരു വിന്‍ഡോ ഡ്രസ്സിങ്ങും ഒരു കമ്പനിയിലും നടത്തിയിട്ടില്ല. തുടക്കം മുതല്‍ ഒരു സിസ്റ്റമുണ്ട്,
പ്രോസസുണ്ട്, ഒരു കള്‍ച്ചറുണ്ട്, സുതാര്യതയുണ്ട്. ഞാന്‍ പരമാവധി കാര്യങ്ങള്‍ ടീമംഗങ്ങള്‍ക്ക് വിഭജിച്ച് നല്‍കുന്ന വ്യക്തിയാണ്. അവര്‍ക്ക് ഉത്തരവാദിത്തങ്ങള്‍ ഏല്‍പിച്ചുകൊടുക്കും. ചുരുക്കിപ്പറഞ്ഞാല്‍ കമ്പനിയില്‍ വളരെ കുറച്ച് ജോലി ചെയ്യുന്ന ആള്‍ ഞാനാകും.
ഇപ്പോഴത്തെ ലോകക്രമത്തില്‍ പണം അത്യാവശ്യമാണ്. പക്ഷേ ഞാന്‍ ബിസിനസ് ചെയ്യുന്നത് പണത്തിന് വേണ്ടിയല്ല. ഓരോ പുതിയ ആശയങ്ങള്‍ ആവിഷ്‌ക്കരിക്കുക. അത് നല്ല രീതിയില്‍ നടപ്പാക്കുക. അതിന്റെ ഉപോല്‍പന്നമാണ് പണം. ഒരു ആശയം ഉടലെടുക്കുന്നു. അത് വികസിപ്പിക്കുന്നു. അത് ജനങ്ങളിലേക്ക് എത്തിക്കുന്നു. ജനങ്ങള്‍ നമ്മള്‍ പറയുന്ന വിലയ്ക്ക് അത് വാങ്ങുന്നു. അതില്‍ നിന്ന് കിട്ടുന്ന ഒരു കാര്യം മാത്രമാണ് പണം.
Business legend Kochouseph Chittilappilly shares his business philosophy, customer satisfaction strategies, and the driving force behind taking his third venture, Veegaland Developers, to the stock market.
Read DhanamOnline in English
Subscribe to Dhanam Magazine