കിടാരികള്‍ക്കായി പുതിയ കാലിത്തീറ്റ വിപണിയിലെത്തിച്ച് കെ.എസ്.ഇ

അഞ്ച് വര്‍ഷത്തിനിടെ ഓഹരി ഉടമകള്‍ക്ക് കെ.എസ്.ഇ നല്‍കിയത് 78 ശതമാനം നേട്ടം
കെ.എസ്.ഇ കമ്പനി നിര്‍മിച്ച കെ.എസ്. പുഷ്ടിമ എന്ന കാലിത്തീറ്റ വിപണിയിലിറക്കുന്നു
കെ.എസ്.ഇ കമ്പനി നിര്‍മിച്ച കെ.എസ്. പുഷ്ടിമ എന്ന കാലിത്തീറ്റ വിപണിയിലിറക്കുന്നു
Published on

കിടാരികള്‍ക്കും കറവ വറ്റിയ പശുക്കള്‍ക്കുമായി കേരളത്തിലെ പ്രമുഖ കാലിത്തീറ്റ നിര്‍മ്മാതാക്കളായ കെ.എസ്.ഇ കമ്പനി നിര്‍മിച്ച കെ.എസ്. പുഷ്ടിമ എന്ന കാലിത്തീറ്റ വിപണിയിലെത്തി. ഉത്പാദനചെലവ് കൂടിയതോടെ വിലകുറഞ്ഞ തീറ്റകള്‍ ലഭ്യമാക്കണമെന്ന ക്ഷീരകര്‍ഷകരുടെ ആവശ്യം പരിഗണിച്ചാണിത്. സമഗ്ര ക്ഷീരസംഘടനയുടെ സംസ്ഥാന സമിതിയംഗം പ്രദീപ്കുമാറിന് ആദ്യ ബാഗ് കൈമാറി കെ.എസ്.ഇ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ എം.പി ജാക്‌സണ്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു.

എം.പി ജാക്‌സണ്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ ജനറല്‍ മാനേജര്‍ എം.അനില്‍, ബോര്‍ഡ് അംഗങ്ങളായ പി.ഡി.ആന്റോ, ഡോണി ജോര്‍ജ്ജ് അക്കരക്കാരന്‍, ക്ഷീരകര്‍ഷകന്‍ സത്യന്‍.എന്‍ എന്നിവരും പങ്കെടുത്തു. തുടര്‍ന്ന് നടന്ന ബോധവത്കരണ ക്ലാസ്സില്‍ മൂന്നുറോളം ക്ഷീരകര്‍ഷകര്‍ പങ്കെടുത്തു.

ലാഭവും വരുമാനവും

ഇക്കഴിഞ്ഞ ജനുവരി - മാര്‍ച്ചില്‍ 18.92 കോടി രൂപയാണ് കെ.എസ്.ഇ ലിമിറ്റഡിന്റെ ലാഭം. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ലാഭമാണിത്. മുന്‍വര്‍ഷത്തെ (2022-23) സമാനപാദത്തില്‍ കുറിച്ചത് 3.59 കോടി രൂപയുടെ നഷ്ടമായിരുന്നു. ഇക്കഴിഞ്ഞ വര്‍ഷത്തെ മൊത്തം ലാഭം 17.60 കോടി രൂപയാണ്. വരുമാനം 1,687.46 കോടി രൂപയും.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 78 ശതമാനം നേട്ടമാണ് കെ.എസ്.ഇ ഓഹരികള്‍ നിക്ഷേപകര്‍ക്ക് നല്‍കിയത്. ഒരു വര്‍ഷക്കാലയളവില്‍ 33 ശതമാനവും. ഇന്ന് കെ.എസ്.ഇ ഓഹരി മൂന്ന് ശതമാനം ഉയര്‍ന്ന് 2,215 രൂപയിലാണ് വ്യാപാരം നടത്തുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com