കെ.എസ്.ഇക്ക് മൂന്നാം പാദത്തില്‍ 21 കോടി രൂപ ലാഭം, 300% ലാഭവിഹിതം പ്രഖ്യാപിച്ചു

വരുമാനവും വാര്‍ഷികാടിസ്ഥാനത്തില്‍ വളര്‍ച്ച രേഖപ്പെടുത്തി
KSE LTD
Published on

കേരളത്തിലെ പ്രമുഖ കാലിത്തീറ്റ നിര്‍മാതാക്കളായ കെ.എസ്.ഇ ലിമിറ്റഡ് 2024 ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 21.42 കോടി രൂപയുടെ ലാഭം നേടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ലാഭം 1.15 കോടി രൂപയായിരുന്നു.

വരുമാനവും വാര്‍ഷികാടിസ്ഥാനത്തില്‍ വളര്‍ച്ച രേഖപ്പെടുത്തി. 2023 ഡിസംബറില്‍ അവസാനിച്ച പാദത്തിലെ 406.38 കോടിയില്‍ നിന്ന് കഴിഞ്ഞ പാദത്തില്‍ 413.53 കോടിയായി ഉയര്‍ന്നു.

മികച്ച ലാഭത്തിന്റെ അടിസ്ഥാനത്തില്‍ കമ്പനി 300 ശതമാനം ഇടക്കാല ലാഭ വിഹിതവും പ്രഖ്യാപിച്ചു. ഓഹരി ഒന്നിന് 30 രൂപ വീതം ലാഭം വിഹിതം വിതരണം ചെയ്യുമെന്ന് ഡയറക്ടര്‍ ബോര്‍ഡ് വ്യക്തമാക്കി.

കമ്പനിയുടെ സ്ഥിരതയും അതിവേഗ വളര്‍ച്ചയും സൂചിപ്പിക്കുന്നതാണ് ഇപ്പോഴത്തെ സാമ്പത്തിക പ്രകടനമെന്നും കാലിത്തീറ്റ വ്യവസായത്തില്‍ കൂടുതല്‍ വളര്‍ച്ച കൈവരിക്കുന്നിന് ഈ നേട്ടം സഹായകമാകുമെന്നും കെ.എസ്.ഇ മാനേജിംഗ് ഡയറക്ടര്‍ എം.പി ജാക്‌സണ്‍ പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com