റെക്കോര്‍ഡിട്ട് കെ.എസ്.എഫ്.ഇ; ബിസിനസ് ലക്ഷം കോടി കവിഞ്ഞു, ഈ നേട്ടം സ്വന്തമാക്കിയ ഇന്ത്യയിലെ ആദ്യ ബാങ്കിതര ധനകാര്യ സംരംഭം

ഔദ്യോഗിക പ്രഖ്യാപനം കേരള മുഖ്യമന്ത്രി പിണറായി വിജയൻ ആഗസ്റ്റ് 13 ന് നിർവ്വഹിക്കും
ksfe logo
ksfe logocanva
Published on

ആകെ വാർഷിക ബിസിനസ് ഒരു ലക്ഷം കോടി രൂപ കവിയുക എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പ്രമുഖ ബാങ്കിതര ധനകാര്യ സ്‌ഥാപനമായ (MNBC) കെ.എസ്‌.എഫ്‌.ഇ. ആകെ ബിസിനസ് ഒരു ലക്ഷം കോടി രൂപ കടക്കുന്ന ഈ വിഭാഗത്തിലെ ആദ്യ ധനകാര്യ സ്‌ഥാപനമാണ് കെ.എസ്‌.എഫ്‌.ഇ. റെക്കോഡ് നേട്ടത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം കേരള മുഖ്യമന്ത്രി പിണറായി വിജയൻ ആഗസ്റ്റ് 13 ന് നിർവ്വഹിക്കും.

ഉച്ചക്ക് 12 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ അധ്യക്ഷത വഹിക്കും. ഭക്ഷ്യപൊതുവിതരണ വകുപ്പു മന്ത്രി ജി.ആർ അനിൽ മുഖ്യാതിഥിയായിരിക്കും. ചടങ്ങില്‍ കെ.എസ്.എഫ്.ഇ.യുടെ ബ്രാൻ്റ് അംബാസഡറായ പ്രശസ്‌ത നടൻ സുരാജ് വെഞ്ഞാറമ്മൂട് ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യം ഉണ്ടായിരിക്കും.

സാധാരണക്കാർക്കും ഇടത്തരക്കാർക്കും ചെറുകിട സംരംഭകർക്കും പ്രവാസികൾക്കും പ്രയോജനകരമായ വൈവിധ്യമാർന്ന ചിട്ടികളാണ് കെ.എസ്.എഫ്.ഇ വാഗ്ദാനം ചെയ്യുന്നത്. മികച്ച ആദായം ഉറപ്പാക്കുന്ന സർക്കാർ ഗ്യാരണ്ടിയുള്ള നിക്ഷേപങ്ങൾ, മിതമായ പലിശനിരക്കിലുള്ള വായ്പകൾ എന്നിവ കെ.എസ്.എഫ്.ഇ. സേവനങ്ങൾക്ക് മാറ്റുകൂട്ടുന്നു.

അന്യദേശങ്ങളിൽ താമസിക്കുന്ന മലയാളികള്‍ക്കായി പ്രത്യേകം ആവിഷ്ക്കരിച്ച പ്രവാസി ചിട്ടികളിൽ മികച്ച പങ്കാളിത്തമാണ് ലഭിക്കുന്നത്. ഇക്കഴിഞ്ഞ സാമ്പത്തിക വർഷം പുതുതായി ആയിരം കോടി രൂപയുടെ ചിട്ടി ബിസിനസ് നേടാനായതും നടപ്പു വർഷം പതിനായിരം കോടി രൂപയുടെ സ്വർണ്ണപ്പണയവായ്‌പ പൂർത്തീകരിച്ചതും മികച്ച നേട്ടങ്ങളാണ്. പ്രവർത്തന രീതികൾ കാലാനുസൃതമായി പരിഷ്ക്കരിക്കുന്നതിനും ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പണമിടപാടുകൾ കാര്യക്ഷമമാക്കുന്നതിനും മികച്ച പരിഗണനയാണ് സ്ഥാപനം നല്‍കുന്നത്.

KSFE becomes the first non-banking financial institution in its sector to cross ₹1 lakh crore in annual business.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com