

കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ (കെ.ടി.ജി.എ) യൂത്ത് വിങ് സംഘടിപ്പിക്കുന്ന കെ.ടി.ജി.എ യൂത്ത് പ്രീമിയർ ലീഗ് (വൈ.പി.എൽ) സീസൺ 3-ന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു. സെപ്റ്റംബറിൽ പുതുച്ചേരിയിൽ നടക്കുന്ന ക്രിക്കറ്റ് ടൂർണമെന്റിന്റെ ഒരുക്കങ്ങൾക്ക് ഇതോടെ തുടക്കമായി.
ഒട്ടോ ക്ലോത്തിങ് പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ എസ്. പോത്തിരാജ്, മാനേജിങ് ഡയറക്ടർ വർഷ പോത്തി ശിവശങ്കരൻ, ഒട്ടോ ബ്രാൻഡ് ഡി.ജി.എം സന്തോഷ് കുമാർ എന്നിവർ ചേർന്നാണ് ലോഗോ പ്രകാശനം ചെയ്തത്.
കെ.ടി.ജി.എ എറണാകുളം ജില്ലാ പ്രസിഡന്റ് കെ.ഡി. ജോൺസൺ, ആക്ടിങ് വർക്കിങ് പ്രസിഡന്റ് ഷാനവാസ് പി.വി., യൂത്ത് വിങ് പ്രസിഡന്റ് സമീർ മൂപ്പൻ, ജനറൽ സെക്രട്ടറി ഇബ്രാഹിം മൂപ്പൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 2023-ൽ തുടക്കം കുറിച്ച വൈ.പി.എൽ ഇന്ന് കെ.ടി.ജി.എയുടെ ശ്രദ്ധേയമായ കായിക മേളയാണ്. ആദ്യ സീസൺ എറണാകുളത്തും രണ്ടാം സീസൺ ദുബായിലും സംഘടിപ്പിച്ചു. രാജ്യാന്തര തലത്തിലേക്ക് വളർന്ന രണ്ടാം സീസണിന് മികച്ച പങ്കാളിത്തമാണ് ലഭിച്ചത്.
ഈ വർഷം നടക്കുന്ന മൂന്നാം സീസൺ കൂടുതൽ വിപുലമായ രീതിയിലാണ് സംഘടിപ്പിക്കുന്നത്. പ്രമുഖ ബ്രാൻഡുകളും സംരംഭകരും വസ്ത്രവ്യാപാര രംഗത്തെ പ്രമുഖരും ഒരുമിക്കുന്ന മികവുറ്റ ക്രിക്കറ്റ് മത്സരമായിരിക്കും പുതുച്ചേരിയിൽ അരങ്ങേറുകയെന്ന് യൂത്ത് വിങ് പ്രസിഡന്റ് സമീർ മൂപ്പൻ പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine