ലിബര്‍ട്ടാസ്: ബ്ലോക്ക്‌ചെയിന്‍ രംഗത്തേക്കൊരു കേരള ചുവട്

ഡെഫി ആപ്ലിക്കേഷനുകളും ആശയവിനിമയ പ്ലാറ്റ്‌ഫോമുകളും അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി
Libertas from Kerala steps into blockchain
Published on

കേരളത്തില്‍ അത്ര പരിചിതമല്ലാത്ത ബ്ലോക്ക് ചെയിന്‍ ഡെവലപ്‌മെന്റിലും പരിശീലനത്തിലും മുന്നേ നടക്കുകയാണ് കൊച്ചി ആസ്ഥാനമായ ലിബര്‍ട്ടാസ്. ഈ മേഖലയില്‍ നിന്ന് കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള, സൗത്ത് ഇന്ത്യയില്‍ നിന്നുള്ള ആദ്യ കമ്പനിയാണിത്. ബ്ലോക്ക് ചെയിന്‍ പരിശീലനം, ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് അഥവാ ഡെഫി (DeFi) ആപ്ലിക്കേഷനുകള്‍, അസറ്റ് മാനേജ്‌മെന്റ്, ബ്ലോക്ക്‌ചെയിന്‍ അധിഷ്ഠിതമായ കമ്മ്യൂണിക്കേഷന്‍ മാനേജ്‌മെന്റ് സിസ്റ്റംസ് എന്നിവയിലാണ് കമ്പനി പ്രധാനമായും ശ്രദ്ധയൂന്നുന്നത്.

അത്യാവശ്യം ഇംഗ്ലീഷ്‌ കൈകാര്യം ചെയ്യാനും പ്രോംപ്റ്റുകള്‍ നല്‍കാനും അറിയുന്നവര്‍ക്ക് ബ്ലോക്ക്‌ചെയിനിന്റെ പ്രാഥമിക കാര്യങ്ങള്‍ മനസിലാക്കാനായി യൂറോപ്പ് ആസ്ഥാനമായ ഒരു കമ്പനിയുമായി ചേര്‍ന്നാണ് ബ്ലോക്ക്‌ചെയിന്‍ സാങ്കേതിക വിദ്യയില്‍ ട്രെയിനിംഗ് പ്രോഗ്രാമുകള്‍ നല്‍കുന്നത്. ഓണ്‍ലൈന്‍ പരിശീലനങ്ങളും പരീക്ഷകളും വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്‍കുന്നു. പ്രൊഫഷണല്‍സ്, സ്റ്റുഡന്റ്‌സ് തുടങ്ങിയവര്‍ക്ക് ഇതില്‍ പങ്കെടുക്കാം.

പരിശീലന രംഗത്ത് നിന്ന്

രാജ്യാന്തര പരിശീലന രംഗത്ത് വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള സ്റ്റാന്‍ലി സൈമണ്‍ ആണ് ലിബര്‍ട്ടാസിന്റെ സാരഥി. യൂറോപ്പ് ആസ്ഥാനമായ ബ്ലോക്ക്‌ചെയിന്‍ കമ്പനിയില്‍ പ്രവര്‍ത്തിച്ചതാണ് ഇത്തരമൊരു കമ്പനിക്ക് രൂപംകൊടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് സ്റ്റാന്‍ലി പറയുന്നു. മിഡില്‍ ഈസ്റ്റ്, ഓസ്‌ട്രേലിയ, ആഫ്രിക്ക, യൂറോപ്പ് തുടങ്ങി മുപ്പതില്‍പരം രാജ്യങ്ങളില്‍ പരിശീലകനെന്ന നിലയില്‍ സന്ദര്‍ശിച്ചിട്ടുള്ള സ്റ്റാന്‍ലി സൈമണ്‍ ടെക്‌നോളജിയെ കുറിച്ച് അഞ്ചോളം പുസ്തകങ്ങളും നിരവധി ലേഖനങ്ങളും എഴുതിയിട്ടുണ്ട്.

റീബില്‍ഡ് ലൈബീരിയയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ച ജോഷ്വ ടോം ടര്‍ണറാണ് ലിബര്‍ട്ടാസിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഡയറക്റ്റര്‍. ഇദ്ദേഹം 2023 ലെ റിപ്പബ്ലിക് ഓഫ് ലൈബീരിയയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കൂടിയാണ്. മാര്‍ക്കറ്റിംഗ്, ബ്രാന്‍ഡിംഗ് കമ്മ്യൂണിറ്റി ബില്‍ഡിംഗ് എന്നിവയില്‍ വര്‍ഷങ്ങളുടെ പരിചയമുള്ള രമേഷ് പി, പ്രശാന്ത് പി.വിഎന്നിവരും സ്റ്റേക്ക് ഹോള്‍ഡേഴ്സും കമ്പനിക്ക് ഒപ്പമുണ്ട്. അവാര്‍ഡ് ജേതാവും ഹോളിവുഡ് നടനും ടെക്ക് ഇന്‍ഡസ്ട്രി പ്രമോട്ടറുമായ എം.ജെ വോള്‍ഫെയാണ് ലിബര്‍ട്ടാസിന്റെ ബ്രാന്‍ഡ് അംബാസിഡര്‍.

വികസനഘട്ടത്തില്‍ മൂന്ന് ഉല്‍പ്പന്നങ്ങള്‍

മൂന്നാം കക്ഷി ഇടപാടുകളില്ലാതെ, ഉപയോക്താക്കള്‍ തമ്മില്‍ കണക്ട് ചെയ്യാന്‍ സാധിക്കുന്ന മൈക്രോ ലെന്‍ഡിംഗ് സിസ്റ്റംസ്, വാലിഡേറ്റര്‍ നോഡ്‌സ് തുടങ്ങിയവയ്ക്കായുള്ള ആപ്ലിക്കേഷനുകളാണ് ഡെഫി വഴി വികസിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്.

സ്റ്റോക്‌സ്, ക്രിപ്‌റ്റോ, ഇടിഎഫ് തുടങ്ങിയ ഡിജിറ്റല്‍ ആസ്തികള്‍ കൈകാര്യം ചെയ്യുന്ന ഒരു എക്‌സ്‌ചേഞ്ച് സംവിധാനവും അവതരിപ്പിക്കുന്നുണ്ട്. ഡിജിറ്റല്‍ ആസ്തികള്‍ സൂക്ഷിക്കാനും കൈമാറ്റം ചെയ്യാനും സഹായിക്കുന്ന ഒരു പ്ലാറ്റ്‌ഫോമാണ് ഇത്. ഇതുകൂടാതെ ഒരു പ്രത്യേക സെര്‍വറില്‍ വിവരങ്ങള്‍ ശേഖരിക്കാതെ തന്നെ ആശയവിനിമയം സാധ്യമാക്കുന്ന ബ്ലോക്ക്‌ചെയിന്‍ അധിഷ്ഠിത കമ്മ്യൂണിക്കേഷന്‍ സിസ്റ്റവും വികസിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഇതിനായി ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനിയുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. വാട്‌സാപ്പ് പോലെവളരെ സുരക്ഷിതമായി ഉപയോഗിക്കാവുന്ന ഒരു കമ്മ്യൂണിക്കേഷന്‍ പ്ലാറ്റ്‌ഫോമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

ഭാവി ലക്ഷ്യങ്ങള്‍

ബ്ലോക്ക്‌ചെയിന്‍ അധിഷ്ഠിത പേയ്‌മെന്റ് ഗേറ്റ്‌വേ വികസിപ്പിക്കുക, അന്താരാഷ്ട്ര ട്രെയിനിംഗ് ഹബ്ബുകളായി ഉയരുക, ഡെഫി അധിഷ്ഠിത ക്രിപ്‌റ്റോഫാമിംഗും ഡിജിറ്റല്‍ ആസ്തികള്‍ കൈകാര്യം ചെയ്യുന്ന ഒരു എക്‌സ്‌ചേഞ്ച്‌സംവിധാനവും അവതരിപ്പിക്കുക എന്നിവയാണ് പ്രധാനമായും കമ്പനി ഭാവിയില്‍ ലക്ഷ്യമിടുന്നത്. ഇതിനൊപ്പം ദുബായിലും എസ്റ്റോണിയയിലും റീജ്യണല്‍ സെന്ററുകള്‍ തുറക്കാനും പദ്ധതിയുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, ധനകാര്യം എന്നീ മേഖലകളിലെ സ്ഥാപനങ്ങള്‍ക്ക് ബ്ലോക്ക്‌ചെയിന്‍ സൊല്യൂഷനുകള്‍ പ്രദാനം ചെയ്യാനും ഉദ്ദേശിക്കുന്നുവെന്ന് സ്റ്റാന്‍ലി പറഞ്ഞു.

വരും കാലങ്ങളില്‍ വലിയ സാധ്യതകളുള്ള ഒരു മേഖലയാണ് ബ്ലോക്ക്‌ചെയിന്‍ ടെക്‌നോളജി. അതുകൊണ്ട് കേരളത്തില്‍ മാത്രമായി നില്‍ക്കാതെ വിദേശത്തേക്കും കൂടുതല്‍ സാന്നിധ്യംവിപുലപ്പെടുത്തിയാണ് കമ്പനി മുന്നോട്ടു പോകുന്നത്. നിലവില്‍ പല രാജ്യാന്തര ക്ലയ്ന്റുകളുമായും ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലൊക്കെകാര്യമായ സംഭാവന നല്‍കാന്‍ ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യക്ക് സാധിക്കും. ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം ബ്ലോക്ക്‌ചെയിന്‍ ടെക്‌നോളജിയെ ഉള്‍പ്പെടുത്തിക്കൊണ്ട് വളരാനാകും. ആ സാധ്യതകള്‍ പരാമവധി മുതലെടുക്കാനായാണ് രാജ്യാന്തര തലത്തിലും സാന്നിധ്യം ശക്തമാക്കുന്നതെന്ന് സ്റ്റാന്‍ലി പറഞ്ഞു.

വെബ്‌സൈറ്റ്: www.libertaspro.org

Libertas from Kerala steps into blockchain, DeFi, and digital communication systems with global ambitions.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com