ഡിജിറ്റല്‍ കുതിപ്പിന് ലുലു; ദുബായില്‍ ട്രാന്‍സ്ഫോര്‍മേഷന്‍ ഓഫീസ് തുറന്നു, ലക്ഷ്യം AI അധിഷ്ഠിത ഷോപ്പിംഗ് അനുഭവം

റീറ്റെയ്‌ൽ രംഗത്ത് നിർമ്മിത ബുദ്ധി (AI) ഉൾപ്പെടെയുള്ള പുത്തൻ സാങ്കേതികവിദ്യകൾ നടപ്പിലാക്കാൻ ലുലു ഗ്രൂപ്പ്
ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി ഡിജിറ്റില്‍ - ഒമ്നിചാനല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ ഓഫീസ് ഉദ്ഘാടനവേളയില്‍
ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി ഡിജിറ്റില്‍ - ഒമ്നിചാനല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ ഓഫീസ് ഉദ്ഘാടനവേളയില്‍
Published on

റീട്ടെയ്ല്‍ ഇ കൊമേഴ്‌സ് രംഗത്ത് ഏറ്റവും വേഗത്തില്‍ ഡിജിറ്റല്‍, എഐ റീറ്റെയ്ല്‍ അപ്‌ഡേഷനുമായി ലുലു. ഉപഭോക്താകള്‍ക്ക് അതിവേഗത്തില്‍ വിരല്‍തുമ്പില്‍ ഉത്പന്നങ്ങള്‍ ലഭ്യമാക്കാന്‍ ഡിജിറ്റില്‍ - ഒമ്‌നിചാനല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ ഓഫീസ് ദുബായില്‍ തുറന്നു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

ആധുനിക സാങ്കേതിക സംവിധാനങ്ങളുടെ മികവോടെ ഏറ്റവും വേഗത്തിലുള്ള ഡിജിറ്റല്‍ റീറ്റെയ്ല്‍ സേവനം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയാണ് ലുലുവെന്ന് ചെയര്‍മാന്‍ എം.എ യൂസഫലി വ്യക്തമാക്കി. കൂടുതല്‍ സ്മാര്‍ട്ടായ റീട്ടെയ്ല്‍ സേവനമാണ് ലുലു ഉറപ്പാക്കുന്നതെന്നും അദേഹം പറഞ്ഞു.

എഐ അടക്കമുള്ള നൂതന സാങ്കേതിക സംവിധാനങ്ങളും റിയല്‍ടൈം ടെക്‌നോളജി അപ്?ഗ്രഡേഷനിലൂടെയും മികച്ച ഓണ്‍ലൈന്‍ റീട്ടെയ്ല്‍ സേവനം ഉപഭോക്താകള്‍ക്ക് ഉറപ്പാക്കുകയാണ് ലക്ഷ്യം. എഐ സഹായത്തോടെ ഉപഭോക്താള്‍ക്ക് അനുയോജ്യമായ ഉത്പന്നങ്ങള്‍ നിര്‍ദേശിക്കുക, ഏജന്റിക് കൊമേഴ്‌സ്, ഓട്ടോമേഷന്‍, കൂടുതല്‍ വേഗത്തിലുള്ള ഓണ്‍ലൈന്‍ പര്‍ച്ചേസിംഗ്്, സുരക്ഷിതമായ പേയ്‌മെന്റ് തുടങ്ങി ഷോപ്പിംഗ് കൂടുതല്‍ മികച്ചതാക്കുകയാണ് ലുലു. മികച്ച പ്രൊഫഷണല്‍ സംഘമാണ് ലുലുവിന്റെ ഡിജിറ്റല്‍ ഒമ്‌നിചാനല്‍ പ്രവര്‍ത്തനം നയിക്കുക. കൂടാതെ ലുലുവിന്റെ ഫിനാന്‍ഷ്യല്‍ റെമിറ്റന്‍സ് പ്ലാറ്റ്‌ഫോമായ ലുലു മണിയും മികച്ച സേവനമാണ് നല്‍കുക.

ലുലു സിഇഒ സെയ്ഫി രൂപാവാല, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഷറഫ് അലി എം.എ, സിഒഒ ആന്‍ഡ് സ്ട്രാറ്റജി ഓഫീസിര്‍ സലിം വി. ഐ, ?ഗ്ലോബല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ സലിം എം.എ, ഷാബു അബ്ദുള്‍ മജീദ്, ഓമ്നിചാനല്‍ ഹെഡ് യേശു യാര്‍ലഗദ്ദ, മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി നന്ദകുമാര്‍, ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മുഹമ്മദ് അനീഷ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com