

തിരഞ്ഞെടുത്ത ബ്രാന്‍ഡുകള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കും 50 ശതമാനം വിലക്കുറവുമായി ലുലു ഓണ്‍ സെയിലിന് തുടക്കമായി. ഓഫര്‍ വില്‍പ്പന ജനുവരി 11 വരെ നീണ്ട് നില്‍ക്കും. ലുലു ഓണ്‍ സെയില്‍ ലോഗോ പ്രകാശനം ഇന്‍ഫ്‌ളുവന്‍സേഴ്‌സായ റോഷ്‌നി വിനീത്, ആര്യന്‍ കാന്ത്, സിത്താര വിജയന്‍, ഐശ്വര്യ ശ്രീനിവാസന്‍ ബിഗ്ബോസ് താരം വേദ ലക്ഷ്മി, മുഹമ്മദ് മുഹ്‌സിന്‍, അപര്‍ണ പ്രേംരാജ്, അഭിഷേക് ശ്രീകുമാര്‍, ഡോ മിനു, ആര്യ മേനോന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. പരിപാടിയുടെ ഭാഗമായി റാംപ് വാക്കും നടന്നു. കൊച്ചി ലുലുമാള്‍ ജനറല്‍ മാനേജര്‍ വിഷ്ണു ആര്‍ നാഥ് , ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ ജോ പൈനേടത്ത്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജയേഷ് നായര്‍, മാള്‍ മാനേജര്‍ റിചേഷ് ചാലുപറമ്പില്‍ എന്നിവര്‍ സന്നിഹിതരായി.
കൊച്ചി ലുലുമാളിലെ ലുലു സ്റ്റോറുകള്‍, മരട് ഫോറം മാളിലെ ലുലു ഡെയ്‌ലി എന്നിവിടങ്ങളിലാണ് ഫ്‌ളാറ്റ് ഫിഫ്റ്റി സെയില്‍ നടക്കുന്നത്. ഈ ദിവസങ്ങളില്‍ രാവിലെ എട്ട് മുതല്‍ പുലര്‍ച്ചെ രണ്ട് വരെ ഇടപ്പള്ളി ലുലുമാളും ലുലു സ്റ്റോറുകളും തുറന്ന് പ്രവര്‍ത്തിക്കും.
ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു കണക്ട് എന്നീ ലുലു സ്റ്റോറുകളും അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ ഉള്‍പ്പെടുന്ന ലുലുമാളിലെ വിവിധ ഷോപ്പുകളും ലുലു ഓണ്‍ സെയിലിന്റെ ഭാഗമാണ്.
എന്‍ഡ് ഓഫ് സീസണ്‍ സെയിലിന്റെ ഭാഗമായി ലുലു ഫാഷനില്‍ 50 ശതമാനം വിലക്കുറവില്‍ ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ സ്വന്തമാക്കാം. ലേഡീസ്, കിഡ്‌സ്, ജെന്‍സ് വെയറുകള്‍, ട്രെന്‍ഡഡ് ഔട്ട്ഫിറ്റുകള്‍ എന്നിവ പകുതിവിലയില്‍ സ്വന്തമാക്കാന്‍ സാധിക്കും. കൂടാതെ ലുലു ഫാഷന്‍ സ്റ്റോറിലെ ഐ എക്‌സ്പ്രസ്, ബ്ലഷ് സ്റ്റോറുകളിലും 50 ശതമാനം വിലക്കുറവില്‍ പ്രൊഡക്ടുകള്‍ സ്വന്തമാക്കാം.
ഇലക്ട്രോണിക്‌സ് ആന്‍ഡ് ഹോം അപ്ലയന്‍സ് ഉത്പ്പന്നങ്ങളുടെ വന്‍ ശേഖരമൊരുക്കി ലുലു കണക്ടില്‍ ഫ്‌ളാറ്റ് ഫിഫ്റ്റി സെയിലിലൂടെ ടിവി, വാഷിങ് മെഷിന്‍, ഫ്രിഡ്ജ് തുടങ്ങി തിരഞ്ഞെടുക്കപ്പെട്ട പ്രൊഡക്ടുകളും വീട്ടുപകരണങ്ങളും, ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും 50 ശതമാനം വിലക്കുറവില്‍ സ്വന്തമാക്കാം. ഇതിന് പുറമേ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് റീറ്റെയ്ല്‍ ഉത്പന്നങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍ തുടങ്ങിയ തിരഞ്ഞെടുക്കപ്പെട്ട ഉത്പ്പന്നങ്ങള്‍ 50 ശതമാനം വിലക്കുറവില്‍ വാങ്ങിക്കാന്‍ സാധിക്കും.
ജുവലറി, സ്‌പെക്‌സ്, കോസ്മെറ്റിക്സ് ആന്‍ഡ് ബ്യൂട്ടി എന്നിവയും വിലക്കുറവില്‍ സ്വന്തമാക്കാം. ലുലു ഫുഡ് കോര്‍ട്ടിലെ എല്ലാ ഷോപ്പുകളും വിനോദകേന്ദ്രമായ ഫണ്‍ട്യൂറയും രാത്രി വൈകിയും ഈ ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കും. ഓഫര്‍ സെയില്‍ ദിവസങ്ങളില്‍ ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം കൊച്ചി മെട്രോ സര്‍വീസ് രാത്രി 11.40 വരെ പ്രവര്‍ത്തിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine