

ആതുരസേവന മേഖലയിലെ തൊഴിലവസരമെന്നാല്‍ ഡോക്ടറും നഴ്സും കമ്പൗണ്ടറും മാത്രമാണെന്ന മലയാളിയുടെ ധാരണ തിരുത്തിക്കുറിക്കുകയായിരുന്നു ലുമിനിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌കില്‍ ട്രെയിനിംഗ്. ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ്, ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍, മെഡിക്കല്‍ സ്‌ക്രൈബിംഗ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വിത്ത് എഐ, മെഡിക്കല്‍ കോഡിംഗ് തുടങ്ങി വൈവിധ്യമാര്‍ന്ന കോഴ്സുകളാണ് ലുമിനിസ് മലയാളികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.
രാജ്യാന്തര നിലവാരം പുലര്‍ത്തുന്ന കോഴ്സുകള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്‌മെന്റിനായി പൂര്‍ണ പിന്തുണ സ്ഥാപനം നല്‍കുന്നു. മൈന്‍ഡ് പവര്‍ യൂണിവേഴ്സിറ്റിയോടൊപ്പം ചേര്‍ന്ന് നല്‍കുന്ന യുജിസി അംഗീകൃത കോഴ്സുകള്‍ക്ക് സ്റ്റെഡ് (STED) കൗണ്‍സിലിന്റെ അംഗീകാരവുമുണ്ട്. ഒരു വിദ്യാര്‍ത്ഥിക്ക് ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ സ്ഥാപനങ്ങളില്‍ ജോലി നേടാനും ആ ജോലിയില്‍ ശോഭിക്കാനുമുള്ള സ്‌കില്‍ പകര്‍ന്നുകൊടുത്ത് അവന്റെ, അല്ലെങ്കില്‍ അവളുടെ ഭാവി സുരക്ഷിതമാക്കുന്നു എന്നതാണ് ലുമിനിസിലെ കോഴ്‌സുകളുടെ വലിയ പ്രത്യേകത. 82 ശതമാനത്തിലധികം പ്ലേസ്മെന്റ് റെക്കോഡുള്ള ലുമിനിസില്‍ പഠിച്ചാല്‍ തങ്ങളുടെ ഭാവിയും സുരക്ഷിതമാകും എന്ന തിരിച്ചറിവാണ് കൂടുതല്‍ കുട്ടികള്‍ ലുമിനിസ് ഇന്‍സ്റ്റിറ്റ്യൂട്ട് തിരഞ്ഞെടുക്കാനുള്ള കാരണമെന്ന് അധികൃതര്‍ പറയുന്നു.
മാവേലിക്കര സ്വദേശിയായ അഖില്‍ എം.എസ് 2017ലാണ് ലുമിനിസിന് തുടക്കമിട്ടത്. രണ്ട് അധ്യാപകരും 2 വിദ്യാര്‍ത്ഥികളുമായി തുടങ്ങിയ സ്ഥാപനത്തിന് ഇന്ന് കേരളത്തില്‍ ഏഴ് ശാഖകളും ആയിരത്തോളം വിദ്യാര്‍ത്ഥികളുമുണ്ട്. ഓഫീസ്ജീനി എന്ന അമേരിക്കന്‍ പ്ലാറ്റ്ഫോമുമായി ചേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് യുഎസ് ഇന്റേണ്‍ഷിപ്പ്, ആധുനിക സോഫ്റ്റ്‌വെയറായ ഡൈസില്‍ (DISE) പരിശീലനം, ലൈവ് ഷാഡോയിംഗ് തുടങ്ങിയവയും ലുമിനിസ് നല്‍കുന്നു. പരിചയസമ്പന്നരായ അധ്യാപകരാണ് ഇവിടെയുള്ളത്. ഓരോ വിദ്യാര്‍ത്ഥിക്കും പ്രത്യേകം പരിഗണന നല്‍കിയുള്ള പരിശീലനമായത് കൊണ്ടുതന്നെ ഉയര്‍ന്ന വിജയശതമാനവും ലുമിനിസ് സ്ഥാപനങ്ങളിലുണ്ടെന്ന് അഖില്‍ എം.എസ് പറയുന്നു.
(Originally published in Dhanam Magazine 1 april 2025 issue.)
Luminis Institute offers skill-based medical courses with global placement support, redefining healthcare career paths for Malayali youth.
Read DhanamOnline in English
Subscribe to Dhanam Magazine