ലൈഫ് സ്റ്റൈല്‍ ബ്രാന്‍ഡായ മഗരി കൊച്ചിയില്‍, ദക്ഷിണേന്ത്യയിലെ നാലാമത്തെ സ്റ്റോര്‍

ചിറ്റൂര്‍ റോഡിലെ 97 വര്‍ഷം പഴക്കമുള്ള പാപ്പാളി ഹൗസിലാണ് സ്റ്റോര്‍ വിന്യസിച്ചിരിക്കുന്നത്
magari store, kochi
Published on

മലയാളിയായ കരുണ്‍ മാത്യു മറ്റ് പാര്‍ട്ണര്‍മാരായ അമിത മദന്‍, വിശാല്‍ വാധ്വ എന്നിവര്‍ക്കൊപ്പം പ്രൊമോട്ടു ചെയ്യുന്ന ദേശീയ ഫര്‍ണിച്ചര്‍, ലൈഫ്സ്‌റ്റൈല്‍ ബ്രാന്‍ഡായ മഗരി കൊച്ചിയിലുമെത്തി. കൊച്ചി ചിറ്റൂര്‍ റോഡിലെ പാപ്പാളി ഹൗസിലാണ് സ്റ്റോര്‍ വിന്യസിച്ചിരിക്കുന്നത്.

2015ല്‍ ബംഗളൂരു, 2022ല്‍ ഹൈദരാബാദ്, 2023ല്‍ ചെന്നൈ എന്നിവിടങ്ങളില്‍ തുറന്നതിനു ശേഷം ബ്രാന്‍ഡിന്റെ ദക്ഷിണേന്ത്യയിലെ നാലാമത് സ്റ്റോറാണ് കൊച്ചിയില്‍ തുറന്നത്. ഇതോടൊപ്പം രാജ്യമെങ്ങും സേവനമെത്തിക്കുന്ന ഇ-കോമേഴ്സ് പ്ലാറ്റ്ഫോമും ബംഗളൂരുവില്‍ ഒരു ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള നിര്‍മാണകേന്ദ്രവും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.

ഒരു സാധാരണ റീട്ടെയില്‍ സ്റ്റോറിനു വിപരീതമായി ചരിത്രമുറങ്ങുന്ന ഒരു വീടിന്റെ തുറന്ന ഘടനയിലാണ് കൊച്ചിയിലെ സ്റ്റോര്‍ വിന്യസിച്ചിരിക്കുന്നത്. ഉപയോക്താക്കള്‍ക്ക് വളരെ എളുപ്പത്തില്‍ ഉത്പന്നങ്ങള്‍ തിരഞ്ഞെടുക്കാന്‍ ഇതുവഴി കഴിയുന്നുവെന്ന് സ്ഥാപക പങ്കാളിയും ഡയറക്ടര്‍ ഓപ്പറേഷന്‍സുമായ കരുണ്‍ മാത്യു പറഞ്ഞു.

9,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള സ്റ്റോറിന്റെ മധ്യഭാഗത്ത് മെറ്റീരിയലുകള്‍ നേരിട്ടു പരിശോധിച്ച് തെരഞ്ഞെടുക്കാന്‍ സാധിക്കുന്ന ഒരു മെറ്റീരിയല്‍ എക്സ്പ്ലോറേഷന്‍ ടേബിള്‍ സ്ഥാപിച്ചിട്ടുണ്ട്. ഉന്‍മേഷ് ദസ്തകീറിന്റെ മൈകൈന്‍ഡ്, ജാഗൃതി ഫുകന്റെ വേ ഓഫ് ലിവിംഗ് സ്റ്റുഡിയോയുമായും സഹകരിച്ച് രൂപകല്‍പ്പന ചെയ്ത ഫാബ്രിക് പാനലുകളാണ് മറ്റൊരു സവിശേഷത. വിവിധതരം കല്ലുകള്‍, തുണിത്തരങ്ങള്‍, തടികള്‍, ലോഹങ്ങള്‍ തുടങ്ങിയവയില്‍ നിര്‍മിച്ചിരിക്കുന്ന ഫര്‍ണിച്ചറുകളാണ് മഗരിയെ വ്യത്യസ്തമാക്കുന്നത്.

Magari arrives in Kochi, with a store that brings together design, tradition and quiet luxur

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com