Make My Party ആഘോഷങ്ങള്‍ ഏതുമാകട്ടെ, തീം ഡെക്കര്‍ ഇവിടെയുണ്ട്

കേരളത്തിലെ തന്നെ ആദ്യത്തെ തീം പാര്‍ട്ടി പ്രോപ്പര്‍ട്ടി റെന്റല്‍ സ്റ്റോറാണ് മേയ്ക്ക് മൈ പാര്‍ട്ടി.
Make My Party ആഘോഷങ്ങള്‍ ഏതുമാകട്ടെ, തീം ഡെക്കര്‍ ഇവിടെയുണ്ട്
Published on

നിങ്ങളുടെ വീട്ടിലോ ഓഫീസിലോ സ്‌കൂളിലോ ഉള്ള ആഘോഷങ്ങള്‍ ഏതുമാകട്ടെ, അതിന് പ്രത്യേകമായൊരു തീം കൊണ്ടുവന്ന് 'കളറാ'ക്കാന്‍ ആഗ്രഹമുണ്ടാവില്ലേ? ഇതിന് ഒരുപാട് പണം മുടക്കേണ്ടിവരില്ല. മേയ്ക്ക് മൈ പാര്‍ട്ടി (Make My Patry MMP)യുടെ സ്റ്റോര്‍ ഒന്ന് സന്ദര്‍ശിച്ചാല്‍ മതി.

കേരളത്തിലെ തന്നെ ആദ്യത്തെ തീം പാര്‍ട്ടി പ്രോപ്പര്‍ട്ടി റെന്റല്‍ സ്റ്റോറാണ് മേയ്ക്ക് മൈ പാര്‍ട്ടി.

ഫോട്ടോഷൂട്ട്, ബേബി ഷവര്‍, ബര്‍ത്ത്‌ഡേ, ഹല്‍ദി, മെഹന്ദി, ബ്രൈഡ് ടു ബി, ഗ്രൂം ടു ബി, ആനിവേഴ്സറി, സ്‌കൂള്‍ ഫങ്ഷന്‍സ് എന്നിങ്ങനെ എല്ലാ ആഘോഷങ്ങള്‍ക്കും വേണ്ട തീം ഡെക്കര്‍ സാധനങ്ങള്‍ ആവശ്യാനുസരണം ഇവിടെ ലഭിക്കും. ഇവന്റ് മാനേജ്‌മെന്റ് രംഗത്ത് 15 വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള ധിഷന്‍ അമ്മാനത്തിന്റേതാണ് വ്യത്യസ്തമായ ഈ ആശയം.

പാര്‍ട്ടി ഡെക്കറേഷന് വേണ്ടതൊക്കെ ഒരു കുടക്കീഴില്‍ ലഭിക്കുന്ന വേറിട്ടൊരു റീറ്റെയ്ല്‍ എക്സ്പീരിയന്‍സ് സ്റ്റോറാണ് മേയ്ക്ക് മൈ പാര്‍ട്ടി. മനസിലുള്ള ഡിസൈന്‍ സ്വയം സെറ്റ് ചെയ്യാന്‍ പാകത്തിലുള്ള ഫോള്‍ഡബ്ള്‍ ഡെക്കര്‍ പ്രോപ്പര്‍ട്ടീസ് റെന്റല്‍ സൊല്യൂഷനാണ് ഇവര്‍ നല്‍കുന്നത്. ഇവിടെ നിങ്ങള്‍ക്ക് പ്രോപ്പുകള്‍ വാടകക്കും പേപ്പര്‍ ഡെക്കര്‍ ഐറ്റംസ്, ബലൂണുകള്‍ എന്നിവയൊക്കെ വാങ്ങാനും സാധിക്കും. ''കേരളത്തില്‍ ഇത്തരമൊരു ബിസിനസ് ആശയം അവതരിപ്പിച്ചവര്‍ ഞങ്ങളാണ്. പ്രവര്‍ത്തനം തുടങ്ങി രണ്ട് വര്‍ഷത്തിനിടെ തൃശൂര്‍, കോഴിക്കോട്, മലപ്പുറം, കൊച്ചി എന്നിങ്ങനെ നാലിടത്ത് സ്റ്റോറുകള്‍ തുറക്കാനും സാധിച്ചു,'' ധിഷന്‍ അമ്മാനത്ത് പറയുന്നു.

ഫ്രാഞ്ചൈസി നേടാം, സംരംഭകനാകാം

കേരളത്തിലെ ആഘോഷങ്ങളെ കൂടുതല്‍ വര്‍ണാഭവും ട്രെന്‍ഡിയുമാക്കുകയാണ് ഇവരുടെ ലക്ഷ്യം. ആഘോഷങ്ങള്‍ കുറഞ്ഞ ചെലവില്‍ നടത്താം എന്ന ആശയം പ്രാവര്‍ത്തികമാക്കുന്ന ബ്രാന്‍ഡാണ് മേയ്ക്ക് മൈ പാര്‍ട്ടി. ''നമ്മുടെ ആഘോഷങ്ങളുടെ ശൈലിയില്‍ വലിയ മാറ്റമുണ്ട്. ജീവിതത്തെ കൂടുതല്‍ നിറമുള്ളതാക്കാന്‍ പുതിയ ആഘോഷ നിമിഷങ്ങളും നിറയുന്നു. ഈ ട്രെന്‍ഡ് പാര്‍ട്ടി ഡെക്കറേഷന്‍ റെന്റല്‍ വിപണിക്ക് കരുത്തേകുന്നതാണ്,'' ധിഷന്‍ അമ്മാനത്ത് ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തിന് അകത്തും പുറത്തും ഫ്രാഞ്ചൈസി നല്‍കാന്‍ ഇവര്‍ സജ്ജമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 97474 07770.

Celebrate in Style with low budget

കുറഞ്ഞ ചെലവില്‍ ആഘോഷങ്ങള്‍ അടിപൊളിയാക്കാനുള്ള മേയ്ക്ക് മൈ പാര്‍ട്ടിയുടെ സവിശേഷതകള്‍

  • റെഡി-മെയ്ഡ് തീം ബാക്ക്ഡ്രോപ്പുകള്‍.

  • കാര്‍ട്ടൂണ്‍ & കസ്റ്റം ഡിസൈന്‍ പ്രോപ്പുകള്‍.

  • ഹല്‍ദി & വെഡ്ഡിങ്് ഫങ്്ഷന്‍ ഡെക്കര്‍ ഐറ്റങ്ങള്‍.

  • പാര്‍ട്ടി സജ്ജീകരണങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങള്‍.

  • ഇവന്റ് പ്രോപ്പുകള്‍.

ധനം മാഗസിന്‍ മാര്‍ച്ച് 31 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com