മണപ്പുറം ഫിനാൻസ് ഓപ്പറേഷൻസ് & കസ്റ്റമർ എക്സ്പീരിയൻസ് ഗ്രൂപ്പ് ഹെഡായി ശ്രീകാന്ത് പി.വി.യെ നിയമിച്ചു

സേവന നിലവാരം ഉയർത്തുന്നതിൽ അദ്ദേഹത്തിന്റെ വൈദഗ്ദ്ധ്യം നിർണായക പങ്കുവഹിക്കുമെന്ന് മണപ്പുറം ഫിനാൻസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വി.പി. നന്ദകുമാർ
Manappuram Finance has appointed Sreekanth P.V. as Group Head of Operations & Customer Experience
Published on

പ്രമുഖ സ്വർണ വായ്പ എൻബിഎഫ്‌സിയായ മണപ്പുറം ഫിനാൻസ് ലിമിറ്റഡ്, ഓപ്പറേഷൻസ് & കസ്റ്റമർ എക്സ്പീരിയൻസ് ഗ്രൂപ്പ് ഹെഡായി ശ്രീകാന്ത് പി.വി.യെ നിയമിച്ചു. പ്രസിഡന്റ് ഗ്രേഡിലാണ് അദ്ദേഹത്തിന്റെ നിയമനം. സ്ഥാപനത്തിലുടന്നീളം പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനും സേവന വിതരണത്തിൽ നൂതനമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിനും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനുമുള്ള സംരംഭങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകും.

സാമ്പത്തിക സേവന മേഖലയിൽ ഓപ്പറേഷൻസ് മാനേജ്‌മെന്റ്, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, പ്രൊഡക്റ്റ് ഇന്നൊവേഷൻ എന്നീ മേഖലകളിൽ 22 വർഷത്തിലധികം പ്രവൃത്തിപരിചയം ശ്രീകാന്ത് പി.വിക്കുണ്ട്. ബജാജ് ഫിനാൻസ് ലിമിറ്റഡിൽ സീനിയർ ലീഡർഷിപ്പ് പദവികൾ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഉപഭോക്തൃ കേന്ദ്രീകൃതമായ പരിഹാരങ്ങൾ സൃഷ്ടിക്കുന്നതിലും പ്രവർത്തനപരമായ പരിവർത്തനങ്ങൾ നടപ്പിലാക്കുന്നതിലും അദ്ദേഹം വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്.

മണപ്പുറം ഫിനാൻസിന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വിപുലീകരിക്കാനും ഉപഭോക്തൃ കേന്ദ്രീകൃതമായ പ്രവർത്തന മാതൃകകൾ കെട്ടിപ്പടുക്കാനും ശ്രീകാന്ത് മുൻകൈയെടുക്കും. സ്ഥാപനത്തിന്റെ പ്രവർത്തനക്ഷമതയും സേവന നിലവാരവും ഉയർത്തുന്നതിൽ അദ്ദേഹത്തിന്റെ വൈദഗ്ദ്ധ്യം നിർണായക പങ്കുവഹിക്കുമെന്ന് മണപ്പുറം ഫിനാൻസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വി.പി. നന്ദകുമാർ പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com