
പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ മണപ്പുറം ഫിനാന്‍സിന്റെ പ്രവര്‍ത്തന വരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 13.5 ശതമാനം ഉയര്‍ന്ന് 10,040.76 കോടി രൂപയായി. നികുതി കിഴിച്ചുള്ള ലാഭം മുന്‍ വര്‍ഷത്തെയപേക്ഷിച്ച് 7.6 ശതമാനം വര്‍ധിച്ച് 1,783.3 കോടി രൂപയായി. രണ്ടു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 50 പൈസ വീതം ലാഭ വിഹിതം പ്രഖ്യാപിച്ചു.
നാലാം പാദത്തിലെ ലാഭം നികുതി കിഴിച്ച് 414.3 കോടി രൂപയാണ്, മുന്‍ പാദത്തെയപേക്ഷിച്ച് 3.3 ശതമാനത്തിന്റെ കുറവാണ് ഇത്. കമ്പനി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തികള്‍ നാലാം പാദത്തില്‍ 43,033.75 കോടി രൂപയാണ്. സ്വര്‍ണ വായ്പയിലുണ്ടായ വളര്‍ച്ചയുടെ പിന്‍ബലത്തില്‍ പാദ അടിസ്ഥാനത്തില്‍ 1.9 ശതമാനവും വാര്‍ഷികാടിസ്ഥാനത്തില്‍ 15.4 ശതമാനവും വര്‍ധനവുണ്ടായി. വാഹന വായ്പാ ആസ്തിയില്‍ വാര്‍ഷിക അടിസ്ഥാനത്തില്‍ 16.1 ശതമാനം വര്‍ധന രേഖപ്പെടുത്തി.
എംഎസ്എംഇ, അനുബന്ധ ബിസിനസ് ആസ്തികളില്‍(സെക്വേഡ്) 5.8 ശതമാനം പാദ അടിസ്ഥാനത്തിലും 22.9 ശതമാനം വാര്‍ഷിക അടിസ്ഥാനത്തിലും കമ്പനി വളര്‍ച്ച രേഖപ്പെടുത്തി. ഭവന വായ്പാ ആസ്തികള്‍ പാദ അടിസ്ഥാനത്തില്‍ 2.6 ശതമാനവും വാര്‍ഷിക അടിസ്ഥാനത്തില്‍ 20.8 ശതമാനവും വളര്‍ച്ച കൈവരിച്ചു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനി തന്ത്രപരമായ ചില മാറ്റങ്ങള്‍ കൊണ്ടുവരികയും ശക്തമായ മുന്നറ്റം നടത്തുകയും ചെയ്തതായി മാനേജിംഗ് ഡയറക്റ്ററും സിഇഒ യുമായ വി.പി നന്ദകുമാര്‍ പറഞ്ഞു. പ്രധാന മേഖലകളായ സ്വര്‍ണ വായ്പയിലും സെക്വേഡ് എം.എസ്.എം.ഇ ബിസിനസിലും നല്ല വളര്‍ച്ച കാഴ്ചവയ്ക്കാന്‍ കമ്പനിക്ക് കഴിഞ്ഞു. കര്‍ശനമായ വിപണി നിയന്ത്രണ സാഹചര്യങ്ങളിലും ശക്തമായ സാമ്പത്തിക നില രൂപപ്പെടുത്തുവാന്‍ കമ്പനിക്ക് സാധിച്ചതായും വി.പി. നന്ദകുമാര്‍ പറഞ്ഞു.
Manappuram Finance posts growth in revenue and profit driven by gold loans and announces dividend for shareholders.
Read DhanamOnline in English
Subscribe to Dhanam Magazine