
കേരളത്തിലെ പ്രമുഖ സുഗന്ധ വ്യഞ്ജന സത്ത് ഉല്‍പ്പാദന കമ്പനിയായ മാന്‍ കാന്‍കോറിന് വ്യക്തിഗത പരിചരണ മേഖലയില്‍ ആഗോള അംഗീകാരം. താരന്‍ പ്രതിരോധിക്കാന്‍ ശേഷിയുള്ള 'പ്യൂരാകാന്‍' എന്ന ചേരുവയ്ക്കാണ് 23-ാമത് യൂറോപ്യന്‍ ബിഎസ്ബി ഇന്നൊവേഷന്‍ പുരസ്‌കാരം ലഭിച്ചത്. 'നാച്വറല്‍ പ്രോഡക്ട്‌സ് വിത്ത് ഫംഗ്ഷണല്‍ ബെനഫിറ്റ്‌സ്' എന്ന വിഭാഗത്തിലാണ് പുരസ്‌കാരം. സൗന്ദര്യവര്‍ധക, പേഴ്‌സണല്‍ കെയര്‍ ഉല്‍പ്പന്ന നിര്‍മാണ മേഖലയില്‍ 2003 മുതല്‍ നല്‍കി വരുന്ന ബഹുമതിയാണ് ബിഎസ്ബി ഇന്നൊവേഷന്‍ അവാര്‍ഡ്.
അസംസ്‌കൃത വസ്തുക്കള്‍, പ്രായോഗിക ആശയങ്ങള്‍, വ്യാവസായിക പ്രക്രിയകള്‍ തുടങ്ങിയ വിഭാഗങ്ങളില്‍ നവീകരണം, സുസ്ഥിരത, കാര്യപ്രാപ്തി എന്നിവയിലൂന്നിയുള്ള മുന്‍നിര ഗവേഷണത്തിനും വികസനങ്ങള്‍ക്കുമാണ് ബിഎസ്ബി പുരസ്‌കാരം നല്‍കുന്നത്.
നിരന്തര ഗവേഷണം, ക്ലിനിക്കല്‍ പഠനങ്ങള്‍, നൂതന സാങ്കേതിക വിദ്യ എന്നിവയിലൂടെ വികസിപ്പിച്ചെടുത്ത പ്യുരാകാന്‍ ചേരുവയ്ക്ക് പേറ്റന്റും ലഭിച്ചിട്ടുണ്ട്. ശിരോചര്‍മ സംരക്ഷണത്തിന് ഉപകാരപ്പെടുന്ന ഉല്‍പ്പന്നം, പ്രകൃതിദത്ത ചേരുവകള്‍ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. ഷാംപൂ ഉള്‍പ്പെടെയുള്ള ആന്റി ഡാന്‍ഡ്രഫ് ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിന് ഇത് ഉപയോഗിക്കാനാകും.
''മാന്‍ കാന്‍കോറിനെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയ താരന്‍ പ്രതിരോധ ഉല്‍പ്പന്നത്തില്‍ ഉപയോഗിച്ചിരിക്കുന്ന ചേരുവകളില്‍ ഒന്ന് അപ്‌സൈക്കിള്‍ ചെയ്‌തെടുത്തതും മറ്റൊന്ന് കമ്പനിയുടെ ബാക്ക്‌വേര്‍ഡ് ഇന്റഗ്രേഷന്‍ പ്രോഗ്രാം വഴി കര്‍ഷകരില്‍ നിന്ന് നേരിട്ട് ശേഖരിച്ചതുമാണ്. ആറായിരത്തിലധികം കര്‍ഷകര്‍ക്ക് ഇതിന്റെ നേട്ടം ലഭിക്കും''- മാന്‍ കാന്‍കോര്‍ സിഇഒയും എക്‌സിക്യുട്ടീവ് ഡയറക്റ്ററുമായ ഡോ. ജീമോന്‍ കോര പറയുന്നു.
ആഗോളതലത്തില്‍ ലഭിച്ച ഈ അംഗീകാരം നവീന ആശയങ്ങളില്‍ ഊന്നിയുള്ള സ്ഥാപനത്തിന്റെ മികവാര്‍ന്ന പ്രകടനത്തെയും നാച്വറല്‍ സൊല്യൂഷന്‍സ് നിര്‍മിക്കുന്നതിലെ പ്രതിബദ്ധതയേയുമാണ് സൂചിപ്പിക്കുന്നതെന്ന് ഡോ. ജീമോന്‍ കോര പറഞ്ഞു.
സുഗന്ധവ്യഞ്ജന സത്ത് ഉല്‍പ്പാദനത്തിലെ മുന്‍നിര കമ്പനിയായ മാന്‍ കാന്‍കോര്‍ 1969ലാണ് സ്ഥാപിതമാകുന്നത്. എന്നാല്‍ അതിനും ഒരുപാട് മുമ്പ്, 1857 മുതല്‍ ഈ മേഖലയില്‍ കമ്പനിക്ക് സാന്നിധ്യമുണ്ട്. ഒലിയൊറെസിന്‍സ്, എസന്‍ഷ്യല്‍ ഓയില്‍സ്, നാച്വലറല്‍ ആന്റി ഓക്‌സിഡന്റ്‌സ്, നാച്വറല്‍ കളേഴ്‌സ്, ഓര്‍ഗാനിക്, ന്യൂട്ടാസ്യൂട്ടിക്കല്‍, പേഴ്‌സണല്‍ കെയര്‍ ഇന്‍ഗ്രേഡിയന്റ്‌സ്, ഗ്രൗണ്ട് സ്‌പൈസസ്, സ്‌പൈസ് ബ്ലെന്‍ഡ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ള ഉല്‍പ്പന്നങ്ങളാണ് മാന്‍ കാന്‍കോറിന്റെ സൊല്യൂഷന്‍സില്‍ ഉള്ളത്. എല്ലാ ഉല്‍പ്പന്നങ്ങളും ആഗോള നിലവാരവും സര്‍ട്ടിഫിക്കേഷനും ഉറപ്പുവരുത്തുന്നവയാണ്. നിലവില്‍ നൂറിലധികം രാജ്യങ്ങളില്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്. കൂടാതെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഉല്‍പ്പാദന സൗകര്യങ്ങളും ലോകത്താകമാനം പ്രാദേശിക വിതരണ കേന്ദ്രങ്ങളും കമ്പനിക്കുണ്ട്.
(ധനം മാഗസിന്‍ ജൂണ്‍ 30 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്.)
Read DhanamOnline in English
Subscribe to Dhanam Magazine