മനോജ് പസങ്ക ആശിര്‍വാദ് മൈക്രോ ഫിനാന്‍സ് ഡെപ്യൂട്ടി സിഇഒ

കമ്പനിയുടെ സേവനം മെച്ചപ്പെടുത്തുന്നതിനും വികസന പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കും
Manoj Pasangha
Image courtesy: Canva
Published on

മണപ്പുറം ഫിനാന്‍സിനു കീഴിലുള്ള പ്രമുഖ മൈക്രോ ഫിനാന്‍സ് സ്ഥാപനമായ ആശിര്‍വാദ് മൈക്രോ ഫിനാന്‍സ് ലിമിറ്റഡ്, കമ്പനി ഡെപ്യൂട്ടി സിഇഒ ആയി ജെറാര്‍ഡ് ഡേവിഡ് മനോജ് പസങ്കയെ നിയമിച്ചു.

കമ്പനിയുടെ സേവനം മെച്ചപ്പെടുത്തുന്നതിനും വികസന പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന അദ്ദേഹം വലപ്പാട് ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുക. ധനകാര്യ സേവന മേഖലയില്‍ മൂന്നു പതിറ്റാണ്ടിലേറെ പരിചയ സമ്പത്തുണ്ട്. ആശിര്‍വാദില്‍ ചേരുന്നതിനു മുമ്പ് IIFL സമസ്തയില്‍ പ്രസിഡന്റും ഡെപ്യൂട്ടി സിഇഒയുമായിരുന്നു.

ING ലൈഫ് ഇന്ത്യയില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, ഭാരതി ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ ലിമിറ്റഡില്‍ (ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള സ്ഥാപനം) ദക്ഷിണ മേഖലാ ചീഫ് ഓപറേറ്റിംഗ് ഓഫീസര്‍ എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

എല്ലാ വിഭാഗങ്ങളേയും ഉള്‍പ്പെടുത്തി ലക്ഷ്യ ബോധത്തോടെയുള്ള വളര്‍ച്ചയും ശാക്തീകരണവും നടപ്പാക്കുന്ന ആശിര്‍വാദ് മൈക്രോ ഫിനാന്‍സിനൊപ്പം പ്രവര്‍ത്തിക്കാന്‍ ആവേശത്തോടെ കാത്തിരിക്കുന്നതായി മനോജ് പസങ്ക പറഞ്ഞു.

ആശിര്‍വാദിന്റെ നേതൃ നിരയിലേക്ക് മനോജ് പസങ്കയെ സ്വാഗതം ചെയ്യാന്‍ സന്തോഷമുണ്ടെന്ന് ആശിര്‍വാദ് മൈക്രോ ഫിനാന്‍സ് ചെയര്‍മാന്‍ വി.പി നന്ദകുമാര്‍ പറഞ്ഞു.

Manoj Pasangha appointed Deputy CEO of Asirvad Microfinance, part of Manappuram Finance.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com