ഫോർട്ട് കൊച്ചിയിലെ സാമൂഹിക ഒത്തുചേരലുകൾക്കിനി പുതിയ വേദി; എം.ജി ജോർജ് മുത്തൂറ്റ് സ്മാരക ഹാൾ സമർപ്പിച്ചു

3400 ചതുരശ്ര അടിയില്‍ 27 ലക്ഷം രൂപ ചെലവിലാണ് ഹാള്‍ നിര്‍മിച്ചത്
മുത്തൂറ്റ് സ്മാരക ഹാള്‍ പാറ്റ്‌ന ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റീസ് ജേക്കബ്ബ് ബെഞ്ചമിന്‍ കോശി ഉദ്ഘാടനം ചെയ്യുന്നു
മുത്തൂറ്റ് സ്മാരക ഹാള്‍ പാറ്റ്‌ന ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റീസ് ജേക്കബ്ബ് ബെഞ്ചമിന്‍ കോശി ഉദ്ഘാടനം ചെയ്യുന്നു
Published on

മുത്തൂറ്റ് ഫിനാന്‍സ് കമ്പനിയുടെ മുന്‍ ചെയര്‍മാന്‍ എംജി ജോര്‍ജ് മുത്തൂറ്റിന്റെ സ്മരണയ്ക്കായി പണി കഴിപ്പിച്ച എംജി ജോര്‍ജ് മുത്തൂറ്റ് സ്മാരക ഹാള്‍ പാറ്റ്‌ന ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റീസ് ജേക്കബ്ബ് ബെഞ്ചമിന്‍ കോശി ഉദ്ഘാടനം ചെയ്തു. ഫോര്‍ട്ട് കൊച്ചിയിലെ സാമൂഹിക ഒത്തു ചേരലുകള്‍ക്കും ചടങ്ങുകള്‍ക്കും വേദിയാകുന്ന വൈഎംസിഎയിലെ ഈ ഹാള്‍ 3400 ചതുരശ്ര അടിയില്‍ 27 ലക്ഷം രൂപ ചെലവിലാണ് നിര്‍മിച്ചത്. ഹാളിനു നാമകരണം ചെയ്യുന്ന ശിലാഫലകം മുത്തൂറ്റ് ഫിനാന്‍സ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ജോര്‍ജ് എം ജോര്‍ജ് അനാച്ഛാദനം ചെയ്തു.

ജനങ്ങള്‍ക്ക് ഒത്തുചേരാന്‍ അവസരം നല്‍കുന്നതില്‍ ഇത്തരം വേദികള്‍ നിര്‍ണായക പങ്കാണു വഹിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ജസ്റ്റിസ് ജേക്കബ്ബ് ബെഞ്ചമിന്‍ കോശി പറഞ്ഞു. ജനങ്ങള്‍ക്ക് സഹകരിക്കാനും ബന്ധപ്പെടാനും മേഖലയിലെ സാമൂഹിക, സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് സംയുക്തമായി ഇടപെഴകാനും ഇത്തരം സൗകര്യങ്ങള്‍ പ്രധാന കേന്ദ്രമായി വര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തിന്റെ വികസനത്തില്‍ അധിഷ്ഠിതമായ കാഴ്ചപ്പാടുകളുമായി എന്നും മുന്നോട്ടു പോയിരുന്ന മുന്‍ ചെയര്‍മാന്‍ എം ജി ജോര്‍ജ് മുത്തൂറ്റിന്റെ പാരമ്പര്യത്തോടുള്ള പ്രണാമമാണ് ഈ സ്മാരക ഹാളെന്ന് മുത്തൂറ്റ് ഫിനാന്‍സ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ജോര്‍ജ് എം ജോര്‍ജ് പറഞ്ഞു. സാമൂഹിക മുന്നേറ്റങ്ങളിലൂടേയും സമൂഹത്തിനായുള്ള പ്രവര്‍ത്തനങ്ങളിലൂടേയും ഉള്ള ശാക്തീകരണത്തില്‍ വൈഎംസിഎ പോലുള്ള സ്ഥാപനങ്ങള്‍ പ്രധാനപ്പെട്ട പങ്കാണ് സ്ഥിരമായി വഹിച്ചു പോരുന്നത്. അവരുടെ ഈ ശ്രമത്തിനു പിന്തുണ നല്‍കുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രാദേശിക വികസനത്തിനു പിന്തുണ നല്‍കുന്ന വിധത്തില്‍ മുത്തൂറ്റ് ഫിനാന്‍സ് ഫോര്‍ട്ട്‌കൊച്ചിയില്‍ സ്ഥിരമായ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. 2025 ഒക്ടോബറില്‍ കൊച്ചിന്‍ ഹെറിറ്റേജ് സോണ്‍ കണ്‍സര്‍വേഷന്‍ സൊസൈറ്റിക്ക് മാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള ട്രോളികള്‍ നല്‍കിയത് ഹെറിറ്റേജ് മേഖലയിലെ ശുചീകരണ പ്രവര്‍ത്തനങ്ങളെ ശക്തമാക്കിയിരുന്നു. വൈഎംസിഎയുമായി ചേര്‍ന്ന് നിരവധി സാമൂഹിക പദ്ധതികളില്‍ മുഖ്യ പങ്കാളി എന്ന നിലയില്‍ കമ്പനി സഹകരിച്ചിരുന്നു.

ചടങ്ങിനെ കൊച്ചി രൂപത വികാരി ജനറല്‍ റെവ. ഡോ.ജോസി കണ്ടനാട്ടുതറ ആശീര്‍വദിച്ചു. വൈഎംസിഎ ഇന്ത്യ നാഷണല്‍ കൗണ്‍സില്‍ ദേശീയ സെക്രട്ടറി എന്‍ വി എല്‍ദോ, വൈഎംസിഎ ദക്ഷിണ-പശ്ചിമ ഇന്ത്യ ട്രഷറര്‍ അനില്‍ ജോര്‍ജ്ജ്, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ ടി കെ അഷറഫ്, കെ എ മനാഫ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com