

അയ്യമ്പുഴ പഞ്ചായത്തില്‍ ഗിഫ്റ്റ് സിറ്റിക്ക് അടുത്ത് ഹില്‍ടോപ് സിറ്റി പ്രഖ്യാപിച്ച് മഹാരാഷ്ട്രയില്‍ നിന്നുള്ള മൊണാര്‍ക് ഗ്രൂപ്പ്. നെടുമ്പാശേരി വിമാനത്താവളവുമായി 13 കിലോമീറ്റര്‍ അകലെയാണ് നിര്‍ദ്ദിഷ്ട പദ്ധതിയെന്ന് മൊണാര്‍ക് ഗ്രൂപ്പ് ഡയറക്ടര്‍ സുനില്‍ കോക്രെ വ്യക്തമാക്കി. കേരള ഇന്‍വെസ്റ്റ് സമ്മിറ്റിലാണ് പദ്ധതി പ്രഖ്യാപിച്ചത്. സംസ്ഥാന സർക്കാർ അനുമതി വൈകാതെ നേടാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ചണ്ഡിഗഡിലും പൂനയിലുമായി 13 ടൗണ്‍ഷിപ്പുകള്‍ മൊണാര്‍ക് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുണ്ട്. കേരളത്തിലെ പദ്ധതിക്കായി വേണ്ടത് 4,00 ഏക്കറാണ്. ഭൂവുടമകള്‍ക്ക് കൂടി ഗുണം ലഭിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഭൂവുടമകള്‍ക്ക് സ്ഥിരവരുമാനം ലഭിക്കുന്ന രീതിയിലാണ് തങ്ങളുടെ പദ്ധതിയെന്നും സുനില്‍ കോക്രെ വ്യക്തമാക്കി.
എല്ലാവിധ സൗകര്യങ്ങളുമുള്ള ടൗണ്‍ഷിപ്പ് നിര്‍മിക്കുന്നതിലൂടെ വലിയ തോതിലുള്ള തൊഴിലവസരങ്ങളും കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് മൊണാര്‍ക് ഗ്രൂപ്പ് പറഞ്ഞു. ഇന്‍വെസ്റ്റ് കേരള ഉച്ചകോടിയോട് അനുബന്ധിച്ച് ലുലുഗ്രൂപ്പ്, ആസ്റ്റര്‍ ഹെല്‍ത്ത്‌കെയര്‍ കമ്പനികളും നിക്ഷേപം പ്രഖ്യാപിച്ചിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine