ധോണി ഇനി മലബാര്‍ ഗോള്‍ഡിനൊപ്പം; ബ്രാന്‍ഡ് അംബാസഡറായി കരാറൊപ്പിട്ടു

മലയാളികള്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള ധോണിയുടെ വരവ് ആഗോള തലത്തില്‍ ബ്രാന്‍ഡിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍
ധോണി ഇനി മലബാര്‍ ഗോള്‍ഡിനൊപ്പം; ബ്രാന്‍ഡ് അംബാസഡറായി കരാറൊപ്പിട്ടു
Published on

കേരളം ആസ്ഥാനമായ പ്രമുഖ ജുവലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ ബ്രാന്‍ഡ് അംബാസഡറായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എംഎസ് ധോണിയെ നിയോഗിച്ചു. മലയാളികള്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള ധോണിയുടെ വരവ് ആഗോള തലത്തില്‍ ബ്രാന്‍ഡിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

ടിവി, പത്രം, ഡിജിറ്റല്‍ മാധ്യമങ്ങള്‍, സോഷ്യല്‍മീഡിയ, റേഡിയോ, എന്നിവയിലൂടെ ധോണിയെ കേന്ദ്രകഥാപാത്രമാക്കിയുള്ള പരസ്യങ്ങള്‍ അവതരിപ്പിക്കും. ലോകത്തിന്റെ വിവിധ രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന 450-ലധികം മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഷോറൂമുകളെ കേന്ദ്രീകരിച്ച് പ്രത്യേക കാംപെയ്‌നും ആരംഭിക്കും.

മികച്ച ഡിസൈനുകള്‍ക്കൊപ്പം സുതാര്യത, വിശ്വാസ്യത, ഉത്തരവാദിത്തം എന്നിവയ്ക്കും ഉപഭോക്താക്കള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്ന പുതിയ ആഭരണ വാങ്ങല്‍ സംസ്‌കാരം പ്രോത്സാഹിപ്പിക്കുകയെന്നതാണ് എം.എസ്. ധോണിയുമായുള്ള ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നതെന്നും കമ്പനി വ്യക്തമാക്കി.

അടുത്തിടെ മലബാര്‍ ഗ്രൂപ്പിന് കീഴിലുള്ള 51 കമ്പനികളെ അതിന്റെ ഫ്ലാഗ്ഷിപ്പ് ബ്രാന്‍ഡായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ലിമിറ്റഡിലേക്ക് (Malabar Gold and Diamonds Limited) ലയിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശത്തിന് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (CCI) ഔദ്യോഗികമായി അംഗീകാരം നല്‍കിയിരുന്നു. ഗ്രൂപ്പിന്റെ ബിസിനസ് ഘടന ലളിതമാക്കാനും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടാണ് ലയനം.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com