

കാലം മാറുമ്പോള്‍ കൂടെ മാറണം എന്നത് പഴയ വിശ്വാസം. ഇന്ന് വരാനിരിക്കുന്ന മാറ്റം മുമ്പേ കണ്ട് മാറണം. അല്ലെങ്കില്‍ പിന്നെ പിടിച്ചുനില്‍ക്കാനാകില്ല. പക്ഷേ ബിസിനസില്‍ എങ്ങനെയാണ് പുതുമകള്‍ കൊണ്ടുവരാന്‍ സാധിക്കുക? ചിലര്‍ കാലത്തിന് മുമ്പേ ഓടി വരാനിരിക്കുന്ന അവസരങ്ങള്‍ ആദ്യമേ പ്രയോജനപ്പെടുത്തും. മറ്റ് ചിലര്‍ മാറാതെ ബലം പിടിച്ച് നിന്ന് ഉള്ള അടിത്തറ ഇല്ലാതാക്കും. നിങ്ങള്‍ ഇതില്‍ ഏത് വിഭാഗത്തിലാണ്. ബിസിനസില്‍ പുതുമകള്‍ കൊണ്ടുവരണം എന്ന് ആഗ്രഹമുണ്ട്, പക്ഷേ അത് സാധിക്കാത്ത അവസ്ഥയിലാണോ? എന്നാല്‍ നിങ്ങള്‍ക്കൊരു സുവര്‍ണാവസരം.
ബിസിനസില്‍ എങ്ങനെ പുതുമകള്‍ ആവിഷ്‌കരിക്കാം എന്ന വിഷയത്തില്‍ സംസാരിക്കാന്‍ ബംഗളൂരുവിലെ ഇന്നൊവേഷന്‍ ബൈ ഡിസൈന്‍ എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും ചീഫ് ഇന്നൊവേറ്ററുമായ ഡോ. സുധീന്ദ്ര കൗശിക് കോഴിക്കോട് എത്തുന്നു.
ധനം ബിസിനസ് മീഡിയ കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷനുമായി സഹകരിച്ച് ഒക്ടോബര്‍ എട്ടിന് മലബാര്‍ പാലസില്‍ സംഘടിപ്പിക്കുന്ന എംഎസ്എംഇ സമിറ്റിലാണ് ടെഡ്എക്‌സ് സ്പീക്കര്‍ കൂടിയായ ഡോ. സുധീന്ദ്ര കൗശിക് പ്രഭാഷണം നടത്തുന്നത്. ചെറുകിട ഇടത്തരം സംരംഭങ്ങളെ എങ്ങനെ അടുത്ത തലത്തിലേക്ക് വളര്‍ത്താമെന്ന വിഷയം ആസ്പദമാക്കി നടക്കുന്ന സമിറ്റില്‍ വിവിധ മേഖലകളില്‍ നിന്നുള്ള പത്തിലേറെ വിദഗ്ധര്‍ സംസാരിക്കും.
300 പേര്‍ക്ക് മാത്രം പ്രവേശനമുള്ള സമിറ്റിൽ പങ്കെടുക്കാൻ ഇനി പരിമിതമായ സീറ്റുകൾ മാത്രമാണുള്ളത്. ജിഎസ്ടി ഉള്‍പ്പടെ രജിസ്‌ട്രേഷന്‍ നിരക്ക് 2,950 രൂപയാണ്. സമിറ്റിനോട് അനുബന്ധിച്ച് പ്രദര്‍ശന സ്റ്റാളുകളുമുണ്ട്. എംഎസ്എംഇ സംരംഭകരുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും കൂടാതെ ഇത്തരം സംരംഭങ്ങള്‍ക്ക് ആവശ്യമായ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നവര്‍ക്കും സ്റ്റാളുകള്‍ സജ്ജീകരിക്കാം. നികുതി അടക്കം 29,500 രൂപയാണ് സ്റ്റാള്‍ നിരക്ക്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: അനൂപ്: 9072570065 മോഹന്‍ദാസ്: 9747384249, റിനി 9072570055, വെബ്‌സൈറ്റ്: www.dhanammsmesummit.കോം
Read DhanamOnline in English
Subscribe to Dhanam Magazine