

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകരുടെ സമഗ്ര വളര്‍ച്ചയെന്ന ലക്ഷ്യവുമായി പ്രവര്‍ത്തിക്കുകയാണ് എംഎസ്എംഇ വെല്‍ഫെയര്‍ അസോസിയേഷന്‍. ബിസിനസ് വികസനം, ലൈസന്‍സിങ് മാര്‍ഗനിര്‍ദേശം, ഉല്‍പന്നങ്ങളുടെ ഗുണനിലവാര വര്‍ധന, പുതിയ ഉല്‍പന്ന വികസനം തുടങ്ങി സംരംഭകര്‍ക്ക് ആവശ്യമായ കാര്യങ്ങളിലെല്ലാം സഹായഹസ്തവുമായി എത്തുന്നുണ്ട് ഈ സംഘടന.
എംഎസ്എംഇ വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ഫെബ്രുവരി ഏഴിന് മിഷന്‍ ടു വിക്ടറി എന്ന പേരില്‍ സംരംഭക സംഗമം സംഘടിപ്പിക്കുന്നുണ്ട്. കൊച്ചി കളമശ്ശേരിയിലെ ഹോട്ടല്‍ സീപാര്‍ക്കില്‍ നടക്കുന്ന പ്രോഗ്രാം വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും.
ദേശീയ-രാജ്യാന്തര വിപണികളിലേക്ക് ഉല്‍പന്നങ്ങള്‍ എത്തിക്കുന്നതിനും വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ മാര്‍ക്കറ്റിങ് ശക്തിപ്പെടുത്തുന്നതിനും സംഘടന സംരംഭകര്‍ക്ക് പിന്തുണയേകുമെന്ന് അസോസിയേഷന്‍ സ്ഥാപകനും ഓര്‍ഗനൈസറുമായ എ.കെ ഷബീര്‍ പറയുന്നു.
മാനുഫാക്ചറിങ്, പ്രോസസിങ്, സര്‍വീസ് മേഖലകളില്‍ പരിശീലനവും സാങ്കേതിക സഹായവും അസോസിയേഷന്‍ ഉറപ്പാക്കുന്നു. ബിസിനസ് എക്‌സ്‌പോകള്‍, സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ നേടുന്നതിനുള്ള സഹായം, ബാങ്ക് വായ്പ സഹായം, നിയമബോധവല്‍ക്കരണം എന്നിവയിലും മുന്നിലുണ്ട് അസോസിയേഷന്‍. സ്ത്രീ സംരംഭകത്വം പ്രോത്സാഹിപ്പിക്കുകയും സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ സംരംഭങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും ക്ലസ്റ്ററുകള്‍ രൂപീകരിച്ച് സെമിനാറുകളും ശില്‍പശാലകളും സംഘടിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ, മികച്ച സംരംഭകരെ ആദരിക്കുന്ന വാര്‍ഷിക പരിപാടികളും വിദേശ വ്യാപാര സാധ്യതകള്‍ വികസിപ്പിക്കുന്ന അംഗത്വ സംവിധാനവും അസോസിയേഷന്‍ നടപ്പിലാക്കുന്നുണ്ടെന്ന് ഭാരവാഹികള്‍ പറയുന്നു.
25 അംഗങ്ങളുള്ള ഓരോ ക്ലസ്റ്ററുകള്‍ രൂപീകരിച്ച് ഒരു ക്ലസ്റ്ററിന് ഒരു പ്രോജക്റ്റ് നല്‍കി, അതിന് ആവശ്യമായ സഹായങ്ങള്‍ ചെയ്യുക, എല്ലാ ഗ്രാമ ഗ്രാമാന്തരങ്ങളിലും ക്ലസ്റ്ററുകള്‍ രൂപീകരിച്ച് അവര്‍ക്കായി വാണിജ്യ ആവശ്യമായ സാങ്കേതികവിദ്യ, പരിശീലനം, നിക്ഷേപം, നിയമ പിന്തുണ, ഇറക്കുമതി-കയറ്റുമതി ഉപദേശങ്ങള്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിക്കൊടുക്കുന്നു. ഉല്‍പാദനവും സംരംഭകത്വവും ഗ്രാമീണതലത്തില്‍ നിന്ന് ആരംഭിച്ച്, മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ദേശീയ-രാജ്യാന്തര തലത്തിലേക്ക് എത്തിക്കുകയും, അതോടൊപ്പം വിദേശ നാണ്യം സമ്പാദിക്കുകയും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ മെച്ചപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് അസോസിയേഷന്‍ പ്രവര്‍ത്തിക്കുന്നത്.
പ്രവാസികള്‍ക്ക് ജോലി ചെയ്യുന്ന രാജ്യത്തേക്ക് ആവശ്യമായ ഉല്‍പന്നങ്ങള്‍ അവരുടെ പേരില്‍ തന്നെ നിര്‍മിച്ചു നല്‍കുന്ന ഒരു കമ്പനി തുടങ്ങാനും അസോസിയേഷന്‍ സഹായിക്കുമെന്ന് ഭാരവാഹികള്‍ പറയുന്നു. ഇന്‍കുബേഷന്‍ സെന്ററുകളിലൂടെ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതിലൂടെ വലിയ സാമ്പത്തിക ചെലവ് ഇല്ലാതെയാകും. പ്രവാസി തിരികെ നാട്ടിലെത്തുമ്പോള്‍ ഈ സംരംഭം അവര്‍ക്ക് ലഭിക്കുന്നതിലൂടെ സ്ഥിര വരുമാനം ഉറപ്പാക്കുമെന്നും സംഘടന അവകാശപ്പെടുന്നു.
ഫെര്‍മന്റഡ് വെളിച്ചെണ്ണ, കടല്‍പ്പായല്‍ സത്ത്, അസ്റ്റാക്‌സാന്തിന്‍, സ്പിരുലിന, ഔഷധ സസ്യങ്ങളുടെ സത്തുകള്‍, സുഗന്ധവ്യഞ്ജന എണ്ണകള്‍, ഹൈഡ്രോസോള്‍, ആക്ടിവേറ്റഡ് കാര്‍ബണ്‍, സുഗന്ധതൈലങ്ങള്‍, പാലുല്‍പന്നങ്ങള്‍, ആല്‍ഗ, കടല്‍പ്പായല്‍ തുടങ്ങിയവ ഉപയോഗിച്ചുള്ള വിവിധ ഉല്‍പന്നങ്ങളും ന്യൂട്രാസ്യൂട്ടിക്കല്‍സ്, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഫുഡ് സപ്ലിമെന്റുകള്‍, വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള ഭക്ഷണം, കന്നുകാലി തീറ്റ, ബേബി ഫുഡ്, പ്രമേഹ രോഗികള്‍ക്കുള്ള ഭക്ഷണങ്ങള്‍, വിളര്‍ച്ച തടയാനുള്ള ഭക്ഷണങ്ങള്‍, ആന്റി ഓക്‌സിഡന്റ് അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങി എ.കെ ഷബീര്‍ 14 വര്‍ഷം കൊണ്ട് വികസിപ്പിച്ചെടുത്ത വിവിധ മേഖലകളിലുള്ള 200ഓളം പ്രോജക്റ്റുകള്‍ സംരംഭകര്‍ക്ക് ലഭ്യമാക്കുന്നുണ്ട്. ഇതിന് ആവശ്യമായ സാങ്കേതികവിദ്യയും സാങ്കേതിക വിദഗ്ധരുടെ പിന്തുണയും അസോസിയേഷന്‍ ലഭ്യമാക്കുന്നു. എസന്‍ഷ്യല്‍ ഓയ്ല്‍ സ്റ്റഡി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ സ്ഥാപകനായ ഷബീര്‍ ആള്‍ട്ടര്‍നേറ്റീവ് മെഡിസിനല്‍ രംഗത്ത് പുതിയ കïെത്തലുകള്‍ നടത്തിയിട്ടുണ്ട്.
ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍ ഉപയോഗിച്ചുള്ള സ്‌ട്രെസ് റിലീഫ് സെന്ററുകള്‍ തുടങ്ങാന്‍ തയാറെടുക്കുകയാണ് അദ്ദേഹം. ഫ്രാഞ്ചൈസി മോഡല്‍ ബിസിനസിന്റെ സാധ്യതകള്‍ തുറന്നിടുന്നതാണിത്. ആര്‍ത്തവ സംബന്ധമായ വേദനകള്‍ക്കും മൈഗ്രെയ്ന്‍, സന്ധിവേദന, താരന്‍, പാദം വിണ്ടുകീറല്‍ തുടങ്ങിയവയ്ക്കും ഇതില്‍ ആര്‍ട്ടര്‍നേറ്റീവ് മെഡിസിന്‍സ് കണ്ടെത്തിയിട്ടുണ്ട്. ബ്രൈഡല്‍ ബ്യൂട്ടി തെറാപ്പിയും മറ്റൊരു ശ്രദ്ധേയ പദ്ധതിയാണ്. ഇവ അസോസിയേഷന്‍ ക്ലസ്റ്ററുകളിലൂടെ സംരംഭകര്‍ക്ക് നല്‍കാന്‍ ഷബീര്‍ ഒരുക്കമാണ്.
സംരംഭകര്‍ക്ക് ആവശ്യമായ നിയമോപദേശങ്ങള്‍ നല്‍കാന്‍ സംഘടനയുടെ നിയമോപദേശകന്‍ കെ.വൈ സുധീന്ദ്രന്റെ സേവനം ലഭ്യമാക്കുന്നു. ''ഉല്‍പന്നമോ സേവനമോ നല്‍കി 45 ദിവസം കഴിഞ്ഞിട്ടും പേയ്മെന്റ് കിട്ടാത്ത സംരംഭകരെ നിയമപരമായി സഹായിക്കുകയും ചെയ്യും. ക്ലസ്റ്ററുകളെ ക്രോഡീകരിച്ചുകൊണ്ടുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ജനറല്‍ സെക്രട്ടറി കെ. എം ഷാജിയാണ് നേതൃത്വം നല്‍കുന്നത്. ദേശീയ ചെയര്‍മാന്‍ മുരളീധരക്കുറുപ്പും സംസ്ഥാന ചെയര്‍മാന്‍ എം.എച്ച് റിയാസും പ്രവര്‍ത്തനങ്ങള്‍ക്ക് വഴികാട്ടുന്നു. നൂതന ആശയങ്ങളില്‍ റിസര്‍ച്ച് ചെയ്ത് കണ്ടെത്തിയ ഉല്‍പന്നങ്ങളുടെ ഉല്‍പാദനവും വിതരണവും ഏറ്റെടുത്ത് സംരംഭകരാകാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്കും ക്ലസ്റ്ററുകള്‍ രൂപീകരിച്ച് വലിയ സംരംഭങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്കും 90371 23299 എന്ന നമ്പറില്‍ ബന്ധപ്പെടാം.
നിയമസഹായങ്ങള്‍ക്ക്: ഫോണ്‍:73562 23299. അംഗത്വത്തിന്:77367 23299.
ധനം മാഗസീന്‍ 2026 ഫെബ്രുവരി 15 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്
MSME Welfare Association: A Comprehensive Support System for Aspiring Entrepreneurs
Read DhanamOnline in English
Subscribe to Dhanam Magazine