ഏഷ്യയിലെ ഏറ്റവും മികച്ച ഹോട്ടലുകളുടെ പട്ടികയില്‍ ഇടം നേടി കേരളത്തിന്റെ ഈ ബ്രാന്‍ഡ്

തുടര്‍ച്ചയായ നാലാം തവണയാണ്‌ ലക്ഷ്വറി, ബോട്ടിക് വിഭാഗങ്ങളില്‍ മൂന്നാറിലെ ഈ ഹോട്ടലുകള്‍ ഇടം പിടിക്കുന്നത്
chandy's hootels and resorts
Published on

ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനിയായ ട്രിപ് അഡൈ്വസറിന്റെ ഈ വര്‍ഷത്തെ ട്രാവലര്‍ ചോയ്‌സ് അവാര്‍ഡുകള്‍ കരസ്ഥമാക്കി മൂന്നാറിലെ ചാണ്ടീസ് റിസോര്‍ട്ട്‌സ് ആന്‍ഡ് ഹോട്ടല്‍സ്. ബെസ്റ്റ് ഓഫ് ദി ബെസ്റ്റ് ഹോട്ടല്‍സ് വിഭാഗത്തില്‍ ലോകത്തെ ഏറ്റവും വലിയ ലക്ഷ്വറി ഹോട്ടലുകളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ചാണ്ടീസ് വിന്‍ഡി വുഡ്‌സ് (Chandy's Windy Woods). സ്‌മോള്‍ ആന്‍ഡ് ബോട്ടിക് ഹോട്ടലുകളില്‍ ചാണ്ടീസ് ഡ്രിസില്‍ ഡ്രോപ്‌സ് (Chandy’s Drizzle Drops) രണ്ടാം സ്ഥാനത്തും ഇടം പിടിച്ചു. തുടര്‍ച്ചയായ നാലാം തവണയാണ് ചാണ്ടീസ് ഈ നേട്ടം കരസ്ഥമാക്കുന്നത്.

ഏഷ്യയിലെ ടോപ് ലക്ഷ്വറി ഹോട്ടലുകളുടെ പട്ടികയില്‍ ചാണ്ടീസ് വിന്‍ഡി വുഡ്‌സ് രണ്ടാം സ്ഥാനവും സ്‌മോള്‍ ആന്‍ഡ് ബോട്ടിക് ഹോട്ടലുകളുടെ പട്ടികയില്‍ ചാണ്ടീസ് ഡ്രിസില്‍ ഡ്രോപ്‌സ് രണ്ടാം സ്ഥാനത്തുമാണ്.

ഇന്ത്യയിലെ ബോട്ടിക് ഹോട്ടലുകളില്‍ ചാണ്ടീസ് ഡ്രിസില്‍ ഡ്രോപ്‌സ് ഒന്നാം സ്ഥാനത്തും ലക്ഷ്വറി ഹോട്ടലുകളില്‍ വിന്‍ഡി വുഡ്‌സ് രണ്ടാം സ്ഥാനത്തുമാണ്.

കോവളത്തെ ഗോകുലം ഗ്രാന്‍ഡ് ടര്‍ട്ടില്‍ ഓണ്‍ ദി ബീച്ച് റിസോര്‍ട്ടും (The Gokulam Grand Turtle) ട്രിപ്പ് അഡൈ്വസേഴ്‌സ് ട്രാവലര്‍ ചോയ്‌സ് അവാര്‍ഡിന്റെ ബെസ്റ്റ് ഹോട്ടല്‍ ഇന്‍ ഇന്ത്യ വിഭാഗത്തില്‍ ഇടം പിടിച്ചിട്ടുണ്ട്.

സഞ്ചാരികളുടെ പറുദീസയായ മൂന്നാറിലേക്ക് ലോകത്തിന്റെ നാനാഭാഗത്തു നിന്നും നിരവധി സഞ്ചാരികളാണ് എത്തുന്നത്. നിരവധി ഹോട്ടലുകളും റിസോര്‍ട്ടുകളും ആഢംബര താമസ സൗകര്യങ്ങളും ബജറ്റ് ഫ്രണ്ട്‌ലി താമസ സൗകര്യങ്ങളും ഇവിടെ ഒരുക്കുന്നുണ്ട്.

കേരളത്തിന്റെ ടൂറിസം രംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഈ അംഗീകാരങ്ങള്‍ സഹായകമാകുമെന്ന് ചാണ്ടീസ് റിസോര്‍ട്ട് മാനേജ്‌മെന്റ് അറിയിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com