എന്‍ബിഎഫ്‌സി ഓഫ് ദി ഇയര്‍ (10,000 കോടിക്ക് മുകളില്‍ എയുഎം) പുരസ്‌കാരം മുത്തൂറ്റ് ഫിനാന്‍സിന്

കൊച്ചി ലെ മെറിഡയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ബിഎഫ്എസ്‌ഐ സമ്മിറ്റ് വേദിയില്‍ പുരസ്‌കാരം സമ്മാനിച്ചു
K.R. Bijimon, CEO, & Mr.George M Jacob, DMD Muthoot Finance receiving award
മുത്തൂറ്റ് ഫിനാന്‍സ് ഡിഎംഡി ജോര്‍ജ് എം ജേക്കബും സി.ഇ.ഒ കെ.ആര്‍ ബിജിമോനും ചേര്‍ന്ന് പുരസ്‌കാരം ഏറ്റു വാങ്ങുന്നു
Published on: 

(10,000 കോടിക്ക് മുകളില്‍ എയുഎം ഉള്ള എന്‍ബിഎഫ്‌സികളുടെ വിഭാഗത്തില്‍ ധനം എന്‍ബിഎഫ്‌സി ഓഫ് ദി ഇയര്‍ പുരസ്‌കാരം സ്വന്തമാക്കി മുത്തൂറ്റ് ഫിനാന്‍സ് . കൊച്ചി ലെമെറിഡിയനില്‍ നടന്ന ധനം ബിഎഫ്എസ്‌ഐ സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ് നിശയില്‍ ബാങ്ക് ഓഫ് ഇന്ത്യ നോണ്‍-എക്‌സിക്യൂട്ടീവ് ചെയര്‍മാനും എല്‍.ഐ.സി മുന്‍ ചെയര്‍മാനുമായ എം.ആര്‍. കുമാറില്‍ നിന്ന് മുത്തൂറ്റ് ഫിനാന്‍സ് ഡിഎംഡി ജോര്‍ജ് എം ജേക്കബും സി.ഇ.ഒ കെ.ആര്‍ ബിജിമോനും ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.

കെ. വെങ്കിടാചലം അയ്യര്‍ ആന്‍ഡ് കമ്പനി ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് സീനിയര്‍ പാര്‍ട്ണറും ബി.എഫ്.എസ്.ഐ അഡൈ്വസറി കമ്മിറ്റി അംഗവുമായ എ. ഗോപാലകൃഷ്ണന്‍, ജിയോജിത് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ സതീഷ് മേനോന്‍, ധനം ബിസിനസ് മീഡിയ ചെയര്‍മാനും ചീഫ് എഡിറ്ററുമായ കുര്യന്‍ ഏബ്രഹാം, സൗത്ത് ഇന്ത്യന്‍ ബാങ്ക് എം.ഡി & സി.ഇ.ഒ മഹേഷ് മുരളീധര്‍ പൈ, സൗത്ത് ഇന്ത്യന്‍ ബാങ്ക് ലിമിറ്റഡ് മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്‌സ് ക്ലബ്‌സ് (കേരള) രക്ഷാധികാരിയും അവാര്‍ഡ് ജൂറി അംഗവുമായ ഏബ്രഹാം തര്യന്‍, വര്‍മ്മ ആന്‍ഡ് വര്‍മ്മ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് സീനിയര്‍ പാര്‍ട്ണര്‍ വിവേക് കൃഷ്ണ ഗോവിന്ദ്, ധനം ബിസിനസ് മീഡിയ എക്‌സിക്യൂട്ടീവ് എഡിറ്ററും ഡയറക്ടറുമായ മരിയ ഏബ്രഹാം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ വായ്പാ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സിനെ സംബന്ധിച്ചിടത്തോളം 2026 സാമ്പത്തിക വര്‍ഷം വളരെ മിച്ചതായിരുന്നു. ബിസിനസിന്റെ വലുപ്പം ഗണ്യമായി ഉയർത്തിയതിനൊപ്പം ആ വളർച്ചയെ ലാഭമാക്കി മാറ്റുന്നതിലും കമ്പനി മികച്ച പ്രകടനം കാഴ്ചവെച്ചു.

കമ്പനിയുടെ വായ്പാ ആസ്തികൾ 49.9% വർധിച്ച് ₹1.63 ലക്ഷം കോടിയിലെത്തി. അറ്റാദായം ഏകദേശം ഇരട്ടിയായി ₹10,134 കോടിയായി. ഓഹരി ഉടമകളുടെ മൂലധനത്തിന്മേലുള്ള ലാഭനിരക്ക് (return on equity) 30.6% എന്ന ഉയർന്ന നിലയിലെത്തി. വിലയിരുത്തിയ കേരളത്തിൽനിന്നുള്ള സമാന ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിൽ ആസ്തികളിൽനിന്നും ഓഹരി ഉടമകളുടെ മൂലധനത്തിൽനിന്നും ഏറ്റവും മികച്ച ലാഭനിരക്കുകൾ രേഖപ്പെടുത്തിയതും മുത്തൂറ്റ് ഫിനാൻസാണ്. വളർച്ചയുടെ വലുപ്പത്തേക്കാൾ അതിലൂടെ സൃഷ്ടിച്ച ലാഭക്ഷമതയാണ് ഈ വിജയത്തെ ശ്രദ്ധേയമാക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```