മുത്തൂറ്റ് ഫിനാന്‍സിന്റെ വിപണി മൂല്യം ഒരു ലക്ഷം കോടി രൂപ, ഈ നാഴികക്കല്ല് പിന്നിടുന്ന ആദ്യ കേരള കമ്പനി
ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഒരു ലക്ഷം കോടി വിപണി മൂല്യം പിന്നിടുന്ന ആദ്യ കേരള കമ്പനിയായി മുത്തൂറ്റ് ഫിനാന്‍സ്. ഇന്ന് രാവിലെ ഓഹരി വില 2,491 രൂപ കടന്നതോടെയാണ് ഈ നിര്‍ണായക നാഴികക്കല്ല് പിന്നിട്ടത്. രാവിലെ ഓഹരി വിപണി വ്യാപാരം തുടങ്ങിയതിനു തൊട്ടു പിന്നാലെ ഓഹരി വില 2,522.80 രൂപ വരെ ഉയര്‍ന്നു. ഇത് പ്രകാരം നിലവില്‍ 1,00,060.80 രൂപയാണ് വിപണി മൂല്യം.
സ്വര്‍ണ പണയ വായ്പാ മാനദണ്ഡങ്ങള്‍ ലഘൂകരിച്ചുകൊണ്ട് റിസര്‍വ് ബാങ്കിന്റെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഓഹരിയെ മുന്നേറ്റത്തിലെത്തിച്ചിരുന്നു. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് ഓഹരി വില 12 ശതമാനത്തിലധികം ഉയര്‍ന്നു. ആറ് മാസക്കാലയളവില്‍ 26 ശതമാനമാണ് ഓഹരിയുടെ നേട്ടം.
കേരളം ആസ്ഥാനമായ ബാങ്കിതര സ്ഥാപനവും ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണപ്പണയ സ്ഥാപനവുമാണ് മുത്തൂറ്റ് ഫിനാന്‍സ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില നാലാം പാദത്തില്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ വായ്പകള്‍ ഒരു ലക്ഷം കോടി രൂപയെന്ന നേട്ടം പിന്നിട്ടിരുന്നു.
കേരള കമ്പനികളില്‍ ഫാക്ടും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡുമാണ് വിപണി മൂല്യത്തില്‍ മുത്തൂറ്റിന് തൊട്ടു പിന്നിലുള്ളത്. ഇന്നത്തെ ഓഹരി വില പ്രകാരം ഫാക്ടിന്റെ വിപണി മൂല്യം 67,661 കോടി രൂപയും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റേത് 60,863 കോടി രൂപയുമാണ്.
Muthoot Finance has crossed ₹1,00,000 cr in market capitalization
Read DhanamOnline in English
Subscribe to Dhanam Magazine