

ഉപകമ്പനി ആയ മുത്തൂറ്റ് ഹോംഫിനില്‍ 200 കോടി രൂപ നിക്ഷേപവുമായി മുത്തൂറ്റ് ഫിനാന്‍സ്. രാജ്യത്തെ 250 ഓളം രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനും കമ്പനി ലക്ഷ്യം വയ്ക്കുന്നു. നിലവില്‍ മുംബൈ ആസ്ഥാനമാക്കിയാണ് മുത്തൂറ്റ് ഹോംഫിന്‍ പ്രവര്‍ത്തിച്ചു വരുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഗോള്‍ഡ് ലോണ്‍ എന്‍ബിഎഫ് സി ആയ മുത്തൂറ്റ് ഫിനാന്‍സിന്റെ സമ്പൂര്‍ണ്ണ സബ്‌സിഡിയറി കമ്പനി ആണ് മുത്തൂറ്റ് ഹോംഫിന്‍.
ഇടത്തരം ഭവനങ്ങളുടെ (അഫോഡബിള്‍ ഹൗസിങ്) വിഭാഗത്തില്‍ വളര്‍ച്ചക്ക് സാധ്യമായ പട്ടണങ്ങളിലേക്ക് കമ്പനി പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കും. സുസ്ഥിര വളര്‍ച്ചയ്ക്കായി സാങ്കേതികവിദ്യ, ഭരണക്രമം എന്നിവയിലാണ് തന്ത്രപരമായ നിക്ഷേപങ്ങള്‍ നടത്തുക. കഴിഞ്ഞ രണ്ടു വര്‍ഷക്കാലയളവില്‍ ആറിരട്ടി വളര്‍ച്ചയാണ് മുത്തൂറ്റ് ഹോംഫിന്‍ കൈവരിച്ചത്.
അതിവേഗം വളരുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലുള്ള ശക്തമായ വിശ്വാസമാണ് മുത്തൂറ്റ് ഫിനാന്‍സിന്റെറ ഈ നിക്ഷേപം സൂചിപ്പിക്കുന്നതെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടറായ ജോര്‍ജ്ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.
രാജ്യത്തെ ഇടത്തരം, ചെറുകിട പട്ടണങ്ങളിലാവും ഭവന രംഗത്ത് ശക്തമായ വളര്‍ച്ച ഇനിയുണ്ടാകുക. ഈ വിപണികളില്‍ സാന്നിധ്യം ഉറപ്പിക്കാന്‍ നിക്ഷേപം സഹായകമാകും. ആദ്യമായി വീടു വാങ്ങുന്നവര്‍ക്കും സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംരംഭകര്‍ക്കും മാന്യമായ രീതിയില്‍ ഉടമസ്ഥത നേടാനും ഇതു സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read DhanamOnline in English
Subscribe to Dhanam Magazine