

മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിനു കീഴിലുള്ള മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ് നടപ്പു സാമ്പത്തിക വര്‍ഷത്തെ (2025-26) ആദ്യ പകുതിയിലെ പ്രവര്‍ത്തന ഫലങ്ങള്‍ പ്രഖ്യാപിച്ചു. ഇക്കാലയളവില്‍ മൊത്തം കൈകാര്യം ചെയ്യുന്ന ആസ്തി 55,707.53 കോടി രൂപയും ലാഭം 630.36 കോടി രൂപയും സംയോജിത വരുമാനം 4,972.54 കോടി രൂപയിലും എത്തി. മുത്തൂറ്റ് ഫിന്‍കോര്‍പ്പ് മാത്രം കൈകാര്യം ചെയ്യുന്ന ആസ്തി 40,248.05 കോടി രൂപയും ലാഭം 567.62 കോടി രൂപയും വരുമാനം 3,570.83 കോടി രൂപയുമായി.
2026 സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ 429.81 കോടി രൂപയുടെ സംയോജിത ലാഭവും 2,712.13 കോടി രൂപയുടെ വരുമാനവുമായി മുത്തൂറ്റ് ഫിന്‍കോര്‍പ്പ് തുടര്‍ച്ചയായ വളര്‍ച്ച കൈവരിച്ചു. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലയളവ് അപേക്ഷിച്ച് വരുമാനം 28.38 ശതമാനവും ലാഭം 59.56 ശതമാനവും വര്‍ധിച്ചു.
മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി 1.41 ശതമാനവും അറ്റ നിഷ്‌ക്രിയ ആസ്തി 0.76 ശതമാനവുമാണ്. ലാഭക്ഷമതാ മാനദണ്ഡങ്ങള്‍ ശക്തമായി തുടര്‍ന്നു. ആസ്തികളിലെ വരുമാന അനുപാതം 3.52 ശതമാനവും (45 ബേസിസ് പോയിന്റുകള്‍ വര്‍ധനവ്), ഓഹരി മൂലധനത്തില്‍ ലാഭാനുപാതം 27.05 ശതമാനവും (454 ബേസിസ് പോയിന്റുകള്‍ വര്‍ധനവ്) ആണ്.
ഉപഭോക്താക്കളുടെ നിരന്തരമായ വിശ്വാസത്തിന്റെയും പിന്തുണയുടെയും തെളിവാണ് രണ്ടാം ത്രൈമാസ ഫലങ്ങളെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ തോമസ് ജോണ്‍ മുത്തൂറ്റ് പറഞ്ഞു.
പ്രധാന ബിസിനസായ സ്വര്‍ണ പണയ വായ്പകള്‍ക്ക് പുറമെ എം.എസ്.എം.ഇ ഫിനാന്‍സിംഗിലും ഡിജിറ്റല്‍ ലെന്‍ഡിംഗ് സൊല്യൂഷനുകളിലും, സേവിംഗ്‌സിലും, പ്രൊട്ടക്ഷനിലും സാന്നിധ്യം വര്‍ധിപ്പിക്കുകയാണെന്നും ഇന്ത്യയിലുടനീളമുള്ള ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനും പ്രാപ്യത ഉറപ്പാക്കാനും ഇതുവഴി സാധിക്കുമെന്നും സി.ഇ.ഒ. ഷാജി വര്‍ഗ്ഗീസ് പറഞ്ഞു
Read DhanamOnline in English
Subscribe to Dhanam Magazine