

മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിനു കീഴിലുള്ള പ്രമുഖ ബാങ്കിതര സാമ്പത്തിക സ്ഥാപനമായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ് (Muthoot FinCorp Ltd) നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ മികച്ച പ്രവര്‍ത്തന നേട്ടം കൈവരിച്ചു. ഡിസംബര്‍ 31-ന് അവസാനിച്ച പാദത്തിലെ കണക്കുകള്‍ പ്രകാരം കമ്പനി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 44.95 ശതമാനം വളര്‍ച്ചയോടെ 64,279.48 കോടി രൂപയായി വര്‍ധിച്ചു. വായ്പാ ആസ്തി 31.79 ശതമാനം വളര്‍ച്ചയോടെ 49,998.71 കോടി രൂപയുമായി.
ഈ കാലയളവില്‍ 47.73 ശതമാനം വര്‍ധനയോടെ 1,183.59 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി രേഖപ്പെടുത്തിയത്.
കോ-ലെന്‍ഡിംഗ് ഉള്‍പ്പെടെയുള്ള വായ്പാ വിതരണം 115.86 ശതമാനം ഉയര്‍ന്ന് 1,17,059.70 കോടി രൂപയിലെത്തി. കമ്പനിയുടെ ആകെ വരുമാനം 23.26 ശതമാനം വളര്‍ച്ചയോടെ 7,871.83 കോടി രൂപയായി. അറ്റ നിഷ്‌ക്രിയ ആസ്തി (Net NPA) 0.88 ശതമാനമായി തുടരുന്നു.
മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ മാത്രമായുള്ള (Standalone) കണക്കുകളിലും മികച്ച മുന്നേറ്റമുണ്ട്. സ്റ്റാന്‍ഡലോണ്‍ അടിസ്ഥാനത്തില്‍ കമ്പനിയുടെ അറ്റാദായം 77.45 ശതമാനം വര്‍ധിച്ച് 1,056.65 കോടി രൂപയായി. കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തി (AUM) 63.36 ശതമാനം വളര്‍ച്ചയോടെ 48,122.22 കോടി രൂപയായി ഉയര്‍ന്നു. വായ്പാ ആസ്തി 44.60 ശതമാനം വളര്‍ച്ചയോടെ 37,288.42 കോടി രൂപയുമായി.
പ്രവര്‍ത്തന ലാഭക്ഷമത അളക്കുന്ന ആസ്തിന്മേലുള്ള ആദായം (ROA) 4.01 ശതമാനമാണ്.
സ്വര്‍ണപ്പണയ മേഖലയിലെ ശക്തമായ സാന്നിധ്യവും വൈവിധ്യമാര്‍ന്ന സാമ്പത്തിക സേവനങ്ങളുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. മുത്തൂറ്റ് ഫിന്‍കോര്‍പ്പ്, മുത്തൂറ്റ് മൈക്രോഫിന്‍, മുത്തൂറ്റ് ഹൗസിംഗ് ഫിനാന്‍സ് എന്നിവയുടെ സംയുക്തമായ മുന്നേറ്റമാണ് ഈ മികച്ച സാമ്പത്തിക കണക്കുകളിലേക്ക് നയിച്ചത്.
Read DhanamOnline in English
Subscribe to Dhanam Magazine