മുത്തൂറ്റ് ഫിന്‍കോര്‍പിന്റെ ഒന്നാം പാദ വരുമാനത്തില്‍ 26.47 ശതമാനം വര്‍ധന, ഒറ്റയ്ക്ക് കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 47.31% വര്‍ധിച്ചു, വായ്പ വിതരണത്തിലും മികച്ച വര്‍ധന

സംയോജിത വായ്പ വിതരണം 30,198 കോടി രൂപയിലെത്തി, ആകെ കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 51,867 കോടി രൂപയായി
Muthoot Fincorp
Published on

മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് കമ്പനിയായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ (ഏപ്രില്‍-ജൂണ്‍) 26.47 ശതമാനം വര്‍ധനയോടെ ഒറ്റയ്ക്ക് (standalone) 1,574 കോടി രൂപയുടെ വരുമാനം നേടി. ആകെ കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 47.31 ശതമാനം വര്‍ധനവോടെ 36,787 കോടി രൂപയിലെത്തി. കോ ലെന്‍ഡിങ് ഉള്‍പ്പെടെ 28,150 കോടി രൂപയുടെ വായ്പകള്‍ ഇക്കാലയളവില്‍ വിതരണം ചെയ്തിട്ടുണ്ട്. 63.04 ശതമാനത്തിന്റെ വര്‍ധനയാണ് ഇതിലുണ്ടായത്. ഇക്കാലയളവില്‍ 179.31 കോടി രൂപയുടെ അറ്റാദായവും കമ്പനി കൈവരിച്ചു. മുന്‍സാമ്പത്തിക വര്‍ഷത്തെ സമാനപാദവുമായിനോക്കുമ്പോള്‍ 1.03 ശതമാനം കുറവാണ് രേഖപ്പെടുത്തുന്നത്.

പുതിയതും ദീര്‍ഘകാലമായുള്ളതുമായ ഉപഭോക്താക്കളുടെ വിശ്വാസവും താല്‍പര്യവുമാണ് ഒന്നാം ത്രൈമാസത്തിലെ പ്രവര്‍ത്തന ഫലങ്ങളിലൂടെ മനസിലാകുന്നതെന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ തോമസ് ജോണ്‍ മുത്തൂറ്റ് പറഞ്ഞു.

സംയോജിത വരുമാനവും അറ്റാദായവും

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ആദ്യ പാദത്തെ സംയോജിത (consolidated) വായപ വിതരണം 53.69 ശതമാനം ഉയര്‍ന്ന് 30,198 കോടി രൂപയായി. ആകെ കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 31.85 ശതമാനം ഉയര്‍ന്ന് 51,867 കോടി രൂപയും വരുമാനം 12.83 ശതമാനം ഉയര്‍ന്ന് 2,260.41 കോടി രൂപയുമായി. അറ്റാദായം 303.51 കോടി രൂപയെ അപേക്ഷിച്ച് 200.54 കോടി രൂപയായി.

ബിസിനസ് വായ്പകള്‍, ഡിജിറ്റല്‍ വായ്പ സേവനങ്ങള്‍ തുടങ്ങി നവീനമായ നിരവധി പദ്ധതികള്‍ അവതരിപ്പിച്ചു വരികയാണെന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ് സി.ഇ.ഒ ഷാജി വര്‍ഗീസ് പറഞ്ഞു.

Muthoot FinCorp reports 26.47% revenue growth and 63.04% loan disbursement surge in Q1 FY2025.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com